ഒമിക്രോണ്‍ ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയോ? ലോകാരോഗ്യ സംഘടന പറയുന്നത്

 


കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെ ലോകത്താകെ കൊവിഡ് ഭീതി വീണ്ടും ശക്തമാവുകയാണ്.

പ്രതിരോധ വാക്‌സിനുകള്‍, ശാസ്ത്ര ലോകത്തെ നിരന്തര പഠനങ്ങള്‍ എന്നിവയുടെ ബലത്തില്‍ ലോകം സാധാരണ നിലയിലേക്ക് തിരിച്ച്‌ വരുന്നതിനിടെയാണ് ഒമികോണ്‍ വീണ്ടും ഭീതി ഉയര്‍ത്തുന്നത്. കടുത്ത നിയന്ത്രണങ്ങളിലേക്ക് വീണ്ടും ലോക രാജ്യങ്ങള്‍ കടക്കുന്നതിനിടെ വൈറസിനെ കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തമാവുകയാണ്. ഈ സാഹചര്യത്തില്‍ വൈറസിനെ കുറിച്ചുള്ള പുതിയ വിലയിരുത്തലുകള്‍ പങ്കുവയ്ക്കുകയാണ് ഡബ്ല്യൂഎച്ച്‌ഒ.

പ്രാഥമിക നിഗമനങ്ങള്‍ പ്രകാരം ഒമിക്രോണ്‍ ഒരിക്കല്‍ കൊവിഡ് രോഗ ബാധിതരായവരെ വീണ്ടും ബാധിക്കുമെന്നാണ് ഡബ്ല്യൂഎച്ച്‌ഒ നല്‍കുന്ന മുന്നറിയിപ്പ്. പുതിയ വകഭേദം മുന്‍പ് രോഗബാധിതതായവരെ എളുപ്പത്തില്‍ ബാധിച്ചേക്കുമെന്നും മുന്നറിയിപ്പ് പറയുന്നു. ഒമിക്രോണ്‍ അണുബാധ ഗുരുതരമായ രോഗാവസ്ഥയിലേക്ക് ആളുകളെ നയിക്കുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒമിക്രോണിന്റെ രോഗ ലക്ഷണങ്ങള്‍ മറ്റുള്ള വകഭേദങ്ങളില്‍ നിന്ന് വ്യത്യാസമുണ്ടോ എന്നതിനെ കുറിച്ചും നിലവില്‍ സ്ഥിരീകരണങ്ങള്‍ ഇല്ല.

എന്നാല്‍, ഒമിക്രോണ്‍ വകഭേദത്തിന്റെ പകര്‍ച്ച നിരക്ക് ഡെല്‍റ്റ ഉള്‍പ്പെടെയുള്ള മറ്റ് വകഭേദങ്ങളെക്കാള്‍ വേഗത്തിലാവുമോ എന്നതും ഇതുവരെ വ്യക്തമായിട്ടില്ല. നിലവില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്ക് ഒമിക്രോണ്‍ വൈറസ് സാന്നിധ്യം കണ്ടെത്താനാകുന്നുണ്ട്. ഒമിക്രോണിനെ പ്രതിരോധിക്കാന്‍ നിലവിലെ വാക്‌സിനുകള്‍ക്ക് കഴിയുമോ എന്നതിനെ കുറിച്ചുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണ് എന്നും ഡബ്ല്യൂ എച്ച്‌ ഒ ചൂണ്ടിക്കാട്ടുന്നു.

പ്രാഥമിക വിവരങ്ങള്‍ പ്രകാരം രോഗം ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് ഒമിക്രോണ്‍ വഭേദത്തിന്റെ സാന്നിധ്യം മൂലമാണോ എന്ന് സ്ഥീരീകരിക്കപ്പെട്ടിട്ടില്ല. പ്രാഥമിക നിഗമനങ്ങള്‍ പ്രകാരം ചെറുപ്പക്കാരില്‍ രോഗത്തിന്റെ തീവ്രത കുറവാണ് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ വകഭേദത്തിന്റെ തീവ്രത വ്യക്തമാവാന്‍ ആഴ്ചകള്‍ എടുക്കുമെന്നും ഡബ്ല്യൂഎച്ച ഒ ചൂണ്ടിക്കാട്ടുന്നു.

Post a Comment

0 Comments