സാരി മടക്കാനും ശിവന്‍ കൂടെ വേണം; സാന്ത്വനം വീട്ടില്‍ ശിവാഞ്ജലിമാരുടെ പ്രണയം അതി ശക്തമാവുന്നു

 


ശിവാഞ്ജലിമാരുടെ പ്രണയം ശക്തമായി തുടങ്ങിയതോടെ സാന്ത്വനം സീരിയല്‍ കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തിയ സാന്ത്വനം പ്രേക്ഷക പ്രശംസ നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. 

അടുത്ത കാലത്തായി കഥയില്‍ വന്ന വലിയ മാറ്റങ്ങളായിരുന്നു ഈ വിജയത്തിന് പിന്നിലെ കാരണം. നിലവില്‍ ശിവനും അഞ്ജലിയും ഒരു സൈഡിലൂടെ പ്രണിച്ച് പോവുകയാണ്. പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ അഞ്ജലിയു ആഗ്രഹങ്ങളെ കുറിച്ച് ശിവന്‍ ചോദിച്ച് അറിയുകയാണ്.

ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് വെക്കണം എന്ന അഞ്ജുവിന്റെ ആഗ്രഹം ശിവന്‍ സാധിപ്പിച്ച് കൊടുത്തിരുന്നു. എന്നാല്‍ കപ്പിള്‍ ഫോട്ടോയ്ക്ക് പകരം സിംഗിള്‍ ഫോട്ടോയാണ് ചെയ്തത്. ആ കുറവ്് പരിഹരിക്കാന്‍ രണ്ടാളും ഒരുമിച്ചുള്ള ചിത്രം അഞ്ജലിയും ഫ്രെയിം ചെയ്യിപ്പിച്ചു. ഇനി അഞ്ജുവിന്റെ വീട്ടില്‍ പോയി രണ്ട് ദിവസം നില്‍ക്കണം എന്ന ആഗ്രഹമാണ് ശിവനോട് പറഞ്ഞിരിക്കുന്നത്. ഇതല്ലാതെ എന്തെങ്കിലും ഉണ്ടെങ്കില്‍ സാധിച്ച് തരാമെന്ന് ശിവന്‍ പറയുന്നതൊക്കെ പ്രൊമോയില്‍ കാണിക്കുകയാണ്.

അഞ്ജലി സാരി മടങ്ങുന്നതിനൊപ്പം ഇരുന്ന് സംസാരിക്കുകയാണ് ശിവന്‍. ഇടയ്ക്ക് സ്വന്തം ഡ്രസ് കൂടി മടക്കി സഹായിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വന്തം ഡ്രസ് മാത്രമേ മടക്കുകയുള്ളോ എന്ന് അഞ്ജു ചോദിക്കുന്നുണ്ട്. നിന്നെ സഹായിച്ചതാണെന്ന് പറഞ്ഞപ്പോള്‍ ഈ സഹായമേ ഉള്ളോ എന്നായി ചോദ്യം. പിന്നെ എന്താണ് വേണ്ടതെന്ന ചോദ്യത്തിനാണ് തുണി കഴുകാന്‍ വരുമോന്ന് ചോദിക്കുന്നത്. ഭര്‍ത്താവിനെ കൊണ്ട് തുണി കഴുകിപ്പിക്കണം എന്ന ആഗ്രഹം ഉണ്ടോ എന്ന് കൂടി ശിവന്‍ ചോദിക്കുമ്പോള്‍ ഉണ്ടെന്നാണ് അഞ്ജലിയുടെ മറുപടി.

അതേ സമയം ബൈക്കില്‍ കയറി നാട് മുഴുവന്‍ ചുറ്റി നടക്കണം എന്നൊരു ആഗ്രഹം അഞ്ജലി പറയാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ അഞ്ചലിയും ശിവനും കൂടി ബൈക്കില്‍ കറങ്ങി നടക്കുന്നത് കാണിച്ചിരുന്നു. ഇതോടെ രണ്ടാളും പ്രണയത്തിന്റെ അങ്ങേ തലക്കലേക്ക് എത്തുമെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.

Post a Comment

0 Comments