ഭാര്യ അമാലിനെ ആദ്യമായി കണ്ടത് സ്‌കൂളില്‍ വെച്ച്; അന്നവള്‍ ചെറിയ കുട്ടിയാണ്. തന്റെ എല്ലാ കാര്യവും അറിയുന്നവത് അവള്‍ക്കാണെന്ന് ദുല്‍ഖര്‍

 


കുറുപ്പ് എന്ന സിനിമയിലൂടെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന് നില്‍ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ ദുല്‍ഖറിന്റെ അഭിമുഖങ്ങളാണ് വൈറലാവുന്നത്. 

അതേ സമയം തന്റെ ഭാര്യയായ അമാല്‍ സൂഫിയയെ കുറിച്ചും മകള്‍ മറിയം അമീറ സല്‍മാനെ കുറിച്ചും ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. അമാലിനെ ആദ്യം കണ്ടത് മുതല്‍ ഇന്ന് തന്റെ കൂടെ ഏറ്റവും സപ്പോര്‍ട്ടീവായി നില്‍ക്കുന്നതിനെ കുറിച്ചുമൊക്കെയാണ് പുതിയ അഭിമുഖത്തിൽ താരം വ്യക്തമാക്കിയത്.

'ഇന്‍സ്ട്രിയില്‍ വന്ന് നാലഞ്ച് വര്‍ഷം കഴിഞ്ഞ ശേഷവും തങ്ങള്‍ ഒരുമിച്ച് പുറത്ത് പോകുമ്പോള്‍ ആരെങ്കിലും തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ വന്നാല്‍ അമാല്‍ കൗതുകത്തോടെ ചോദിക്കും, 'എന്തിനാ നിനക്കൊപ്പം എല്ലാവരും ഫോട്ടോ എടുക്കാന്‍ വരുന്നതെന്ന്. താനൊരു നടനല്ലേ, അവര്‍ തന്നെ തിരിച്ചറിഞ്ഞതാണെന്ന് പറയുമ്പോള്‍ 'ഹൊ ദൈവമേ ഞാന്‍ മറന്ന് പോയെന്നായിക്കും അമാല്‍ പറയുന്നത്. വീട്ടില്‍ വന്നാല്‍ തന്റെ ശരിയായ വശം കാണുന്നത് അമാല്‍ മാത്രമാണ്. തനിക്ക് കുറേ ഗേള്‍സ് ഫാന്‍സുണ്ട്. നോക്ക്, തന്നെ കുറിച്ച് അവര്‍ എഴുതിയ കമന്റ് നോക്കൂ എന്നൊക്കെ പറഞ്ഞാല്‍ അതിനും അമാലിന് മറപുടി ഉണ്ടാവും.

'സത്യം എന്താണെന്ന് എനിക്ക് മാത്രമല്ലേ അറിയൂ. അവരെല്ലാം നിങ്ങളെ ശരിക്കും അറിയുകയാണെങ്കില്‍ ഒറ്റ ആരാധികമാരും ഉണ്ടാവില്ല. ഞാന്‍ മാത്രമേ ഉണ്ടാവൂന്ന്. തന്നെ കുറിച്ചുള്ള സത്യം എന്താണെന്ന് എനിക്ക് നന്നായി അറിയാം. ആര് എന്ത് പറഞ്ഞാലും താനെന്താണെന്ന് അമാല്‍ മനസിലാക്കും. മറ്റുള്ളവര്‍ കാണുന്നത് തന്റെ നല്ല വശങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ അതിന്റെ നേരെ ഓപ്പോസിറ്റാണ് എന്നതൊക്കെ അമാലിന് മാത്രം അറിയുന്ന കാര്യമാണെന്നും ദുല്‍ഖര്‍ പറയുന്നു.

ചെന്നൈയിലെ സ്‌കൂളിലെ ഒരു സ്പോട്സ് ഡേയിലാണ് ആദ്യമായി താന്‍ അമാലിനെ കണ്ടതെന്നാണ് ദുല്‍ഖര്‍ പറയുന്നത്. തന്നെക്കാള്‍ അഞ്ച് വര്‍ഷത്തെ ജൂനിയര്‍ ആയിരുന്നു. ആദ്യം അവളെ കാണുമ്പോള്‍ ഒരു കുഞ്ഞിനെ പോലെയാണ് തോന്നിയത്. സ്പോട്സ് ഡേ യ്ക്ക് വെയിലത്തൊക്കെ നിര്‍ത്തിയത് കൊണ്ട് എന്തോ വിഷമത്തില്‍ നില്‍ക്കുകയായിരുന്നു അവളെന്നും താരം ഓര്‍മ്മിക്കുന്നു. എന്റെ കൂടെ അഭിനയിച്ചവരെക്കാളെല്ലാം സുന്ദരിയാണ് എന്റെ ഭാര്യ. എല്ലാം മനസ്സിലാക്കാനും തിരിച്ചറിയാവും കഴിവുള്ള ആളാണ് അമാല്‍. അതുകൊണ്ട് എന്നെയോ എന്റെ തൊഴിലിനെയോ സംശയമില്ല. വളരെ പോസിറ്റീവാണ് ആളെന്നും നടന്‍ വ്യക്തമാക്കുന്നു.

അതേ സമയം മകള്‍ മറിയം ഉണ്ടായ നിമിഷത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഇന്നും ആവേശമായിരിക്കുമെന്നാണ് ദുല്‍ഖര്‍ സൂചിപ്പിക്കുന്നത്. 'കുടുംബത്തില്‍ എല്ലാവര്‍ക്കും ആണ്‍കുട്ടികളാണ്. എനിക്കും അമാലിനും ജനിക്കുന്നതും ആണ്‍കുട്ടി തന്നെയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഡോക്ടര്‍മാരുടെ സംസാരത്തില്‍ നിന്നൊക്കെ ആ സൂചനയാണ് ലഭിച്ചത്. പക്ഷെ എനിക്കൊരു പെണ്‍കുഞ്ഞ് മതി എന്നായിരുന്നു ആഗ്രഹം. അന്ന് ആശുപത്രിയില്‍ നിറയെ നീല ബലൂണുകള്‍ കൂടി കണ്ടപ്പോള്‍ അതിനിടയില്‍ ഒരു പിങ്ക് ബലൂണ്‍ കണ്ടിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി ദുല്‍ഖര്‍ പറയുന്നു. പക്ഷെ പിന്നീട് സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്.

ആദ്യമായി മോളെ കാണുന്നത് ഞാനാണ്. അമാല്‍ കാണുന്നതിന് മുന്‍പേ, മറിയത്തെ ഞാന്‍ കണ്ടു. ഡോക്ടര്‍ വന്ന് എന്നോട് ആണ്‍ കുഞ്ഞ് ആയിരിക്കുമോ അതോ പെണ്‍കുഞ്ഞ് ആയിരിക്കുമോ എന്ന് ഊഹിക്കാന്‍ പറഞ്ഞു. ഞാന്‍ ആരായാലും കുഴപ്പമില്ല എന്ന ഭാവത്തില്‍ ആയിരുന്നു. ല്‍ വന്ന് നോക്കെന്ന് ഡോക്ടര്‍ പറഞ്ഞതോടെ പോയി നോക്കി. ആണ്‍കുഞ്ഞ് ആയിരിക്കുമല്ലോന്ന് കരുതി ഞാന്‍ കാര്യമായി ഒന്നും പ്രതികരിച്ചില്ല. ഒന്നൂടെ സൂക്ഷിച്ചു നോക്കാന്‍ ഡോക്ടര്‍ പറഞ്ഞപ്പോഴാണ് ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് മനസിലായത്.

എന്തോ വലിയ സംഭവം കിട്ടിയ സന്തോഷത്തോടെ ഞാന്‍ യെസ് യെസ് യെസ് എന്നൊക്കെ കാണിച്ചു. ഫുള്‍ ഒച്ചപ്പാടും ബഹളവും കൊണ്ട് ആശുപത്രി പോലും കുലുങ്ങിയിട്ടുണ്ടാവും. താന്‍ കരഞ്ഞു പോയ നിമിഷമായിരുന്നു. പെട്ടന്ന് കരയുന്നത് കണ്ടപ്പോള്‍ നഴ്സുമാരും മറ്റുമെല്ലാം പേടിച്ചു. കുറച്ച് റിലേ പോയ അവസ്ഥയായിരുന്നു അപ്പോള്‍ എന്ന് ദുല്‍ഖര്‍ സമ്മതിക്കുന്നു. അവിടെ വച്ച് തന്നെ പേര് തീരുമാനിക്കുകയും ചെയ്തു.

Post a Comment

0 Comments