കോട്ടയം: ഇവിടെ അങ്ങനെ ഒന്നുമുണ്ടാകില്ലെന്നായിരുന്നു അവരുടെ വിശ്വാസം. വീടിന് ഇരുവശത്തുംകൂടി ചുവന്ന വെള്ളം ഒഴുകുമ്ബോഴും അത് കുഴപ്പമില്ലെന്ന് കരുതി.പക്ഷെ ഇപ്പോഴിവിടം ഒലിച്ചിറങ്ങുന്ന കണ്ണീര്‍ച്ചാല് പോലെയാണ്. കൂട്ടിക്കല്‍ കാവാലി ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ വീടിരുന്ന സ്ഥലത്ത് ഓര്‍മ നിലനിര്‍ത്താന്‍ അധികമൊന്നും ബാക്കിയില്ല.
വീടിന് ഇരുവശത്തുംകൂടി ചുവന്ന വെള്ളം
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മാര്‍ട്ടിന്റെ വീട്ടിലെത്തി അയല്‍വാസിയായ മുണ്ടയ്ക്കല്‍ അപ്പച്ചന്‍ അവരെ തന്റെ വീട്ടിലേക്ക് വിളിച്ചു. വീടിന് ഇരുവശത്തുംകൂടി ചുവന്ന വെള്ളം ഒഴുകുന്നത് കണ്ട് പന്തികേട് തോന്നി തത്‌കാലം മാറിനില്‍ക്കാന്‍ അദ്ദേഹം മാര്‍ട്ടിനോട് പറഞ്ഞു. 'അത് കുഴപ്പമില്ല. ഇവിടെ അങ്ങനെ ഒന്നുമുണ്ടാകില്ലെ'ന്നായിരുന്നു മാര്‍ട്ടിന്റെ മറുപടി. അപ്പച്ചന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഊണുകഴിഞ്ഞിട്ട് വരാമെന്നായി.
ഇടിവെട്ടുന്നതുപോലുള്ള ശബ്ദം
അത്രയുംനേരം ഇവിടെ ഇരിക്കേണ്ടെന്നു മാര്‍ട്ടിന്‍ പറഞ്ഞതനുസരിച്ച് അപ്പച്ചന്‍ സ്വന്തം വീട്ടിലേക്കുപോന്നു. പക്ഷെ വീടെത്തി അധികം കഴിഞ്ഞില്ല ഇടിവെട്ടുന്നതുപോലുള്ള ശബ്ദം കേട്ടു. താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ദൈവകൃപയാല്‍ ആണെന്നാണ് അപ്പച്ചന്‍ വിശ്വസിക്കുന്നത്.
ഞെട്ടല്‍ വിട്ടുമാറാതെ അയല്‍വാസികള്‍
മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തിന് ഇരകളായത്. അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടല്‍ ഇനിയും അയല്‍വാസികളെ വിട്ടുമാറിയിട്ടില്ല. ആദ്യംകേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പൊതുവേ, ഇവിടം ഉരുള്‍പൊട്ടാത്ത സ്ഥലമാണ്. വീട് വലിയ പൊക്കത്തിലുമല്ല. മലവെള്ളപ്പാച്ചിലില്‍ വീട് ഒന്നാകെ ഒലിച്ചുപോയത് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് പറയുകയാണ് മാര്‍ട്ടിന്റെ അയല്‍വാസിയായ ജോളി.
0 Comments