ആലപ്പുഴയില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുമ്ബോഴും വളരെ കൌതുകം തോന്നിക്കുന്ന സംഭവത്തിന്‍റെ ദൃക്സാക്ഷികളാവുകയാണ് സോഷ്യല്‍ മീഡിയ .ചെങ്ങന്നൂര്‍ സെഞ്ച്വറി ജീവനക്കാരായ ആകാശിന്‍റെയും ഐശ്വര്യയുടെയും പ്രണയസാഫല്യമായിരുന്നു അത്. വെള്ളക്കെട്ട് രൂക്ഷമായിരുന്നതിനാല്‍ ഇരുവരും കല്യാണത്തിനായെത്തിയത് പായസം വെക്കുന്ന ചെമ്ബിലായിരുന്നു.
കല്യാണശേഷം വധൂവരന്മാര്‍ യാത്രയായതും അതേ ചെമ്ബിലായിരുന്നു. ആ കാഴ്ച തികച്ചും കൌതുകമുണര്‍ത്തുന്നതായിരുന്നു. ആകാശ് തകഴി സ്വദേശിയും ഐശ്വര്യ അമ്ബലപ്പുഴ സ്വദേശിനിയുമാണ്. വെള്ളക്കെട്ടില്ലാത്ത പ്രദേശം വരെ കാറില്‍ എത്തിയ ശേഷമാണ് വെള്ളക്കെട്ടിലൂടെയുള്ള ചെമ്ബ് യാത്ര. കഴിഞ്ഞ ദിവസം വരെ ഹാളില്‍ ഇത്രയധികം വെള്ളമില്ലായിരുന്നുവെന്ന് ആകാശ് പറഞ്ഞു. ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വെള്ളക്കെട്ട് കാരണം ചടങ്ങുകള്‍ ഹാളില്‍ ക്രമീകരിക്കുകയായിരുന്നു.
0 Comments