ഉണ്ണിമേരി ഒരിക്കലും മറക്കാനാവാത്ത ഒരു താരവും പേരും തന്നെയാണ്. ഓമനസത്വം തുളുമ്ബുന്ന മുഖവുമായി 1969 നവവധുവായാണ് ബാലതാരമായി ഉണ്ണിമേരി എത്തുന്നത്.കണ്ണപ്പനുണ്ണി, മഹാബലി, തിങ്കളാഴ്ച നല്ല ദിവസം, ചട്ടമ്ബി കല്യാണി തുടങ്ങിയ മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇടക്കാലത്ത് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് കടന്നു പിന്നീട് മുഴുവന്‍ സമയവും സുവിശേഷ പ്രവര്‍ത്തകയായി ഇപ്പോള്‍ കുടുംബത്തോടൊപ്പം എറണാകുളത്താണ് താമസിക്കുന്നത്. അഗസ്റ്റിന്‍ ഫെര്‍ണാഡസ് വിക്ടോറിയ ദമ്ബതികളുടെ മകളായ 1962 ല്‍ എറണാകുളത്ത് ജനിച്ച ഉണ്ണിമേരി. മൂന്നാം ക്ലാസ് മുതല്‍ നൃത്തം അഭ്യസിച്ചിരുന്നു. ഏഴാം വയസില്‍ സിനിമയിലും എത്തി.
പിന്നീട് നായികാ നിലയിലേക്ക് ഉയര്‍ന്ന താരം ഇതിഹാസ താരം പ്രം നസീറിന്റെ നായികയായാണ് കൂടുതലും അഭിനയിച്ചത്. മലയാളത്തിന് പുറമെ തെലുങ്കിലും, തമിഴിലും കന്നടയിലും എല്ലാം സജീവം ആയിരുന്നു. ഓരോ ഭാഷയിലും അക്കാലത്തെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുണ്ട്. 23 വര്ഷക്കാലത്തെ സിനിമ ലോകത്ത് സജീവം ആയിരുന്നു. 1992 ല്‍ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ ഒടുവിലായി അഭിനയിച്ചു കോളേജ് അധ്യാപകനായ റോജോയുമായി 1982ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോള്‍ കുടുംബത്തോടൊപ്പം എര്‍ണാകുളം കലൂരിലാണ് താമസവും.
ഭര്‍ത്താവും മകനും മരുമകളും പേരകുട്ടിയും അടങ്ങുന്നതാണ് കുടുംബം സിനിമ വിട്ട ശേഷം കുറച്ചു നാള്‍ രാഷ്ട്രീയ പ്രവര്‍ത്തനവുമായി സജീവം തന്നെ. പിന്നീട് സുവിശേഷ പ്രഘോഷണത്തില്‍ സജീവമായിരുന്നു ഉണ്ണിമേരി. നീണ്ട നാളത്തെ അഭിനയ ജീവിതത്തിന് ശേഷം കുടുംബ സുവിഷേശ പ്രചാരണവും മറ്റുമായി സജീവമായ ഉണ്ണിമേരി സോഷ്യല്‍ മീഡിയില്‍ സജീവം അല്ല. ഇടക്കൊക്കെ ചില സിനിമ താരങ്ങള്‍ ആവിസ്മികമായി കണ്ട് മുട്ടുമ്ബോള്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറലാകാറുണ്ട്.
0 Comments