സ്പാനിഷ് ദ്വീപില്‍ ലാവ സുനാമി. കാനറി ദ്വീപസമൂഹത്തിലെ സജീവ അഗ്നിപര്‍വ്വതമായ ലാ പാല്‍മയാണ് പൊട്ടിത്തെറിച്ചത്.സമാനതകളില്ലാത്ത ലാവയുടെ ഒഴുക്കാണ് ഈ അഗ്നിപര്‍വതത്തില്‍ നിന്നുണ്ടാകുന്നത്. തടയണ പൊട്ടിയൊഴുകി വരുന്ന പോലെയായിരുന്നു ലാവയുടെ അതിവേഗത്തിലുള്ള വരവ്.
അത്യപൂര്‍വമായി മാത്രമാണ് ലാവകള്‍ അഗ്നിപര്‍വതത്തില്‍ നിന്ന് ഈ വേഗത്തില്‍ ഒഴുകിയെത്താറുള്ളത്. അതുകൊണ്ട് കാനറി ദ്വീപിലെ തന്നെ അഗ്നിപര്‍വത ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ലാവ സുനാമി എന്ന വാക്കുപയോഗിച്ചത്.
പേമാരി പെയ്യാന്‍ പോകുന്നത് പോലെ മൂടിക്കെട്ടിയാണ് ദ്വീപിന് മുകളിലെ ആകാശം കാണപ്പെടുന്നത്. സൂര്യപ്രകാശം വളരെ കുറച്ച് മാത്രം ദ്വീപിലേക്ക് കടന്നുവരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കൂടാതെ ആകാശത്തേക്കുയര്‍ന്ന ചാരം ദ്വീപിലേക്ക് വീണ്ടും മഴ പെയ്യുന്നത് പോലെ വീണുകൊണ്ടിരിക്കുകയാണ്.
ചെറു തരികളായി താഴേക്ക് പതിക്കുന്ന ചാരം വീടുകള്‍ മുതല്‍ എല്ലാ വസ്തുക്കളെയും മൂടി അവയുടെ നിറം മാറ്റിക്കഴിഞ്ഞു. 8 ചതുരശ്ര കിലോമീറ്റര്‍ മേഖലയാണ് ലാവ ഒഴുകി അഗ്നിപടര്‍ന്ന് എരിഞ്ഞില്ലാതായത്. ഈ മേഖലയിലുള്ള കെട്ടിടങ്ങളും, പുല്‍മേടുകളും, ദ്വീപിലെ പ്രധാന വരുമാനമാര്‍ഗമായ വാഴത്തോട്ടങ്ങളും ലാവയുടെ ഒഴുക്കില്‍ പൂര്‍ണമായി നശിച്ചുപോയി.
ഈ അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് റിക്ടര്‍ സ്കെയിലില്‍ 4.5 വരെ രേഖപ്പെടുത്തിയ ഏതാണ്ട് 100ലധികം ഭൂചലനങ്ങളും മേഖലയില്‍ ഉണ്ടായി. ലാവയില്‍ നിന്ന് പുറത്തേക്കു വരുന്ന സള്‍ഫര്‍ ഡയോക്സൈഡ് പോലുള്ള വാതകങ്ങള്‍ സാരമായ പ്രത്യാഘാതങ്ങള്‍ ആളുകളുടെ ആരോഗ്യത്തിനുണ്ടാക്കുമോ എന്ന ആശങ്ക ഇപ്പോള്‍ നിലവിലുണ്ട്. ഈ ലാവ കടലിലേക്കെത്തി കടല്‍വെള്ളവുമായി ചേരുമ്ബോള്‍ ഉണ്ടാകുന്ന വാതകങ്ങളും വായുവിലെത്തി മറ്റ് പ്രശ്നങ്ങള്‍ക്ക് കാരണമാകുമോയെന്നും ആശങ്കയുണ്ട്.
0 Comments