ബസ്, ഒാേട്ടാ തൊഴിലാളികള്‍ നിലവിലെ നിരക്കില്‍ അധികനാള്‍ 'ഒാട്ടം' സാധ്യമാകില്ലെന്ന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലോഡുമായി േപാകുന്ന ലോറികളുടെ ഉടമസ്ഥര്‍ക്ക് കമീഷനും ഇന്ധനച്ചെലവും തൊഴിലാളി ചെലവുമെല്ലാം കഴിഞ്ഞ് 100 രൂപ കിട്ടിയാലായി എന്ന അവസ്ഥയാണ്. പെട്രോള്‍ വിലയാകെട്ട 108.06 രൂപയിലാണ് 'മുന്നേറുന്നത്'.
ഇതിെനാപ്പം കുടുംബ ബജറ്റുകളുടെ നടുവൊടിക്കുകയാണ് പാചകവാതക വില. 14.2 കിലോയുടെ ഗാര്‍ഹിക ഉപയോഗ സിലിണ്ടറിന് വില 910 രൂപയില്‍ എത്തിയതോടെ വണ്ടിക്കൂലിയും കൂടി ചേര്‍ത്ത് 1000 രൂപ വരെ ചെലവാകും. വിറകടുപ്പ് ഉപയോഗിച്ചാലും ഒരു മാസം േപാലും ഒരു സിലിണ്ടര്‍ നില്ക്കുന്നില്ല എന്ന പരാതി വീടുകളില്‍ പതിവായിരിക്കുന്നു. ഇൗ സാഹചര്യത്തില്‍ കനത്ത സാമ്ബത്തിക ബാധ്യത നല്‍കിയാണ് പാചകവാതക വില കുതിക്കുന്നത്. ജനുവരിയില്‍ 703.50 രൂപക്ക് കിട്ടിക്കൊണ്ടിരുന്ന പാചകവാതകമാണ് 10 മാസങ്ങള്‍ കൊണ്ട് 200 രൂപക്ക് മുകളിലെത്തിയത്. ഇൗ കാലയളവില്‍ ഒരേ ഒരു മാസമാണ് വില കുറഞ്ഞത്.
ഏപ്രിലില്‍ 10 രൂപ കുറച്ചു. ജനുവരി, േമയ്, ജൂണ്‍ മാസങ്ങളില്‍ വിലവ്യത്യാസം ഒന്നും ഉണ്ടായില്ലെങ്കിലും ബാക്കി എല്ലാ മാസങ്ങളിലും കാര്യമായി തന്നെ വിലയുയര്‍ന്നു. ജൂണില്‍ 818.50 രൂപയായിരുന്നതാണ് ഒക്ടോബര്‍ ആയപ്പോഴേക്കും 85 രൂപ കൂടി 900 കടന്നത്.
വില കാര്യമായി കൂടാതെ പലചരക്ക്
പലചരക്ക് വിപണിയില്‍ കാര്യമായ വിലക്കയറ്റമില്ലാത്തതാണ് ആകെയുള്ള ആശ്വാസം. മഴയുടെയോ ഡീസല്‍ വിലവര്ധനയുടെയോ പ്രതിഫലനം പലചരക്ക് വിലയെ ഇതുവരെ ബാധിച്ചിട്ടില്ല. പൊതുവിപണിയില്‍ സാധനങ്ങളുടെ ആവശ്യവും വില്പനയും കുറഞ്ഞതോടെയാണ് വില ഉയരാത്തത്. ഇതുപക്ഷേ, വ്യാപാരികള്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. ഒാണ്‍ലൈന്‍ വിപണി ശക്തിയാര്‍ജിച്ചതോടെ 60 ശതമാനത്തോളം കച്ചവടം കുറഞ്ഞതായാണ് കൊല്ലം നഗരത്തിലെ വ്യാപാരികള്‍ പറയുന്നത്. മുമ്ബ് ഒരുമാസത്തേക്കുള്ള സാധനങ്ങള്‍ ഒരുമിച്ച് എടുത്തിരുന്ന ഹോള്‍സെയില്‍ വിപണിയില്‍ ഇപ്പോള്‍ അത്രത്തോളം വാങ്ങിവെക്കുന്നില്ല. കൊല്ലത്തെ വിപണിയില്‍ വില്‍ക്കുന്ന വിലയില്‍ തന്നെയാണ് പുറത്തുനിന്ന് ഉല്പന്നങ്ങള് വാങ്ങുന്നതും. ഇന്ധനചെലവ് ഉള്‍പ്പെടെയാണ് ഇൗ വില. കേരളത്തില്‍ ഇപ്പോള്‍ ഉത്സവകാലമല്ലാത്തതും വില പിടിച്ചുനിര്‍ത്തുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ വിവിധ ആഘോഷങ്ങളുടെ സമയമാണെങ്കിലും വിലവര്‍ധനക്ക് കാരണമായിട്ടില്ല. വെളിച്ചെണ്ണ, സണ്‍ഫ്ലവര്‍ ഒായില്‍ പോലുള്ള ഭക്ഷ്യ എണ്ണകളുടെയും പഞ്ചസാരയുടെയും ഒക്കെ വില ഇക്കഴിഞ്ഞദിവസങ്ങളില്‍ നേരിയ നിരക്കിലെങ്കിലും കുറയുന്നതായാണ് കാണുന്നത്.
മഴയില്‍ വലഞ്ഞ് പച്ചക്കറി
ഭക്ഷ്യവിപണിയില്‍ പച്ചക്കറി വില ഉയരുന്നതിെന്റ സൂചന കണ്ടുതുടങ്ങി. ഡീസല്‍ വിലവര്‍ധനക്കൊപ്പം ആഴ്ചകളായി പെയ്യുന്ന ശക്തമായ മഴയാണ് വിപണിയുടെ നെഞ്ച് പൊള്ളിക്കുന്നത്. നിലവില്‍ തക്കാളി, സവാള, കാരറ്റ്, ബീന്‍സ്, വെണ്ടക്ക എന്നിവയുടെ വില ഉയര്‍ന്നത് വരാനിരിക്കുന്ന വിലക്കയറ്റത്തിെന്റ സൂചനയാണെന്നാണ് വിലയിരുത്തല്‍. റീെട്ടയില്‍ വിപണിയില്‍ കിലോക്ക് 60-65 രൂപക്കാണ് വ്യാഴാഴ്ച തക്കാളി വിറ്റത്. സവാള 42 രൂപ വരെയായി. കാരറ്റിന് 70 രൂപ വരെ നല്‍കണം. ഇൗ മാസങ്ങളില്‍, സാധാരണ സവാളക്ക് 15-20 രൂപയും വെള്ളക്ക് ഏഴ്-എട്ട് രൂപയുമാണുണ്ടാവുക.
അടുക്കളത്തോട്ടങ്ങളിലൂടെ ഉള്‍പ്പെടെ വലിയതോതില്‍ പച്ചക്കറി കൃഷിയിലേക്ക് കേരളം തിരിഞ്ഞെങ്കിലും മഴയുടെ വരവ് എല്ലാം നശിപ്പിച്ചു. കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ജില്ലയിലുള്‍പ്പെടെ ഇക്കഴിഞ്ഞ നാളുകളില്‍ മാത്രം ഉണ്ടായത്. ഇതിനൊപ്പം മലയാളി കച്ചവടക്കാര്‍ വലിയ തോതില്‍ പച്ചക്കറിക്കായി ആശ്രയിക്കുന്ന മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ മഴയും തിരിച്ചടിയായി.
കൃഷിനാശത്തിെന്റ പ്രത്യാഘാതം വിലക്കയറ്റമായി താമസിയാതെ വിപണിയില്‍ കണ്ടുതുടങ്ങും. മഴ വലിയ രീതിയില്‍ തുടര്‍ന്നാല്‍, നിലവിലെ കയറ്റത്തിനുമപ്പുറം വില കുതിക്കാനാണ് സാധ്യത. ഡീസല്‍ വില കാരണം ലോഡ് എത്തിക്കുന്നതിന് ഇരട്ടി ചെലവാണ് കച്ചവടക്കാര്‍ നേരിടുന്നത്. ഇത് കിലോക്ക് ഒന്നും രണ്ടും രൂപയായി ഉപഭോക്താവിെന്റ പോക്കറ്റില്‍ നിന്ന് പണമൂറ്റുന്നുണ്ട്.
0 Comments