അശ്ലീലവീഡിയോകള്‍ക്ക് അടിമ, വീഡിയോ കണ്ട് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: ഭര്‍ത്താവിനെതിരെ യുവതി

 


അഹമ്മദാബാദ്: അശ്ലീലസിനിമകള്‍ക്കും വീഡിയോകള്‍ക്കും അടിമയായ ഭര്‍ത്താവ് നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയുമായി യുവതി.ഗുജറാത്തിലെ അഹമ്മദാബാദ് നവരംഗപുരത്താണ് സംഭവം. 45-കാരിയായ യുവതിയാണ് തന്റെ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ 48-കാരനെതിരേ പോലീസ് കേസെടുത്തു.

സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. വിവാഹത്തിന് പിന്നാലെ ഭര്‍ത്താവില്‍നിന്ന് നിരന്തരം ദേഹോപദ്രവം ഏല്‍ക്കേണ്ടിവന്നെന്നാണ് യുവതിയുടെ ആരോപണം. നിസ്സാരകാര്യങ്ങള്‍ക്ക് പോലും പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ഗാര്‍ഹിക പീഡനം ഉണ്ടായിട്ടുണ്ടെന്നും യുവതി പറയുന്നു.

അശ്ലീലവീഡിയോകള്‍ക്ക് അടിമയായ ഭര്‍ത്താവ്, ഇതിന്റെ പ്രേരണയില്‍ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനും നിര്‍ബന്ധിച്ചുവെന്നും താന്‍ എതിര്‍ത്തിട്ടും തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു. സംഭവം ചോദ്യം ചെയ്തതോടെ വാഴക്കായെന്നും ഇതിനെ തുടര്‍ന്ന് നാല് മാസം മുമ്ബ് തന്നെ ഉപേക്ഷിച്ചെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നു. പക്ഷെ, വീട്ടുകാരും സുഹൃത്തുക്കളും ഭര്‍ത്താവുമായി രമ്യതയിലെത്താന്‍ നിര്ബന്ധിക്കുകയാണെങ്കിലും അയാളുടെ സ്വഭാവത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് യുവതി പറയുന്നത്.

Post a Comment

0 Comments