വിവാഹത്തിനിടെ നടന്ന അപ്രതീക്ഷിത സംഭവത്തിന്റെ വിഡിയോ പങ്കുവച്ച് ഞെട്ടിച്ചിരിക്കുകയാണ് ഒരു നവവധു.ദമ്ബതികളായി ആദ്യമായി ചുവടുവയ്ക്കുന്നതിനിടെ ചെറുതായൊന്ന് പിഴച്ച് ഇരുവരും നിലത്തുവീഴുന്നതാണ് വിഡിയോയില്‍ മരിയ ബ്ലങ്കാര്‍ഡും ഭര്‍ത്താവുമാണ് ദൃശ്യങ്ങളില്‍. മരിയ തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നതും.
വിവാഹത്തിനെത്തിയ അതിഥികളെല്ലാം നോക്കിനില്‍ക്കെ പാട്ടിനൊപ്പം ആദ്യമായി കൈകള്‍ കോര്‍ത്തുപിടിച്ച് ചുവടുവയ്ക്കുകയായിരുന്നു മരിയയും ഭര്‍ത്താവ് ഡേവിഡും. എന്നാല്‍ മരിയയെ ഒരു കൈയില്‍ താങ്ങുന്നതിനിടെ കാര്യങ്ങള്‍ കൈവിട്ടുപോയി. ഇരുവരും ദാ കിടക്കുന്നു നിലത്ത്.
'ഫോളിങ് ഇന്‍ ലവ്'
ഫോളിങ് ഇന്‍ ലവ് എന്ന ക്യാപ്ഷനോടെ നര്‍മ്മം ഒട്ടും വിടാതെ തന്നെയാണ് മരിയ വിഡിയോ പങ്കുവച്ചത്. വീണതിന് തന്റെ പങ്കാളിയെ മാത്രം പഴിപറയാന്‍ കഴിയില്ലെന്നാണ് മരിയ പറയുന്നത്. എന്നാല്‍ താന്‍ ആഗ്രഹിച്ച ക്ലൈമാക്‌സ് അല്ല സംഭവിച്ചതെന്ന് മരിയ സമ്മതിച്ചു.
മനോഹരമായ നൃത്തം, ഗംഭീര ക്ലൈമാക്‌സ്
ഇതിനോടകം വൈറലായ വിഡിയോ കണ്ട് ചിരിയടക്കാന്‍ കഴിയുന്നില്ലെന്നാണ് കമന്റുകള്‍. ശരിക്കും ഓര്‍ത്തിരിക്കുന്ന ഒരു നിമിഷം തന്നെയായിരിക്കും ഇതെന്നും ചിലര്‍ പറയുന്നു. മനോഹരമായ നൃത്തവും അതിലും ഗംഭീരമായ ക്ലൈമാക്‌സും എന്ന് കമന്റില്‍ വായിക്കാം.
0 Comments