പനി ബാധിച്ച കുഞ്ഞിനെയും കൊണ്ട് ബൈക്കില്‍ പോകവേ അമ്മയ്ക്ക് തല കറങ്ങി, കൈയ്യില്‍ നിന്നും റോഡിലേക്ക് വീണ പിഞ്ചു കുഞ്ഞ് മരിച്ചു കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റെയും ഗീതയുടെയും മകന്‍ ആദവ് (മൂന്നുമാസം) ആണ് മരിച്ചത്.ചൊവ്വാഴ്ച 11 മണിയോടെ വീടിന് സമീപത്തായിരുന്നു അപകടം നടന്നത്.
പനി ബാധിച്ച ആദവിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ കാണിച്ച് മടങ്ങുകയായിരുന്നു. അമ്മയുടെ കൈയിലായിരുന്നു കുഞ്ഞ്. ബൈക്കിന് പിന്നിലിരുന്നിരുന്ന ഗീതയ്ക്ക് തലകറക്കം ഉണ്ടായതിനെത്തുടര്‍ന്ന് കുഞ്ഞ് പിടിവിട്ട് റോഡില്‍ വീഴുകയായിരുന്നെന്ന് തിരുവല്ല പോലീസ് പറഞ്ഞു.
കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സയും നല്‍കി. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ വീട്ടിലേയ്ക്കു വിട്ടു. എന്നാല്‍ വെള്ളിയാഴ്ച കുഞ്ഞിന് വീണ്ടും ബോധക്ഷയമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
0 Comments