കൊല്ലം: അജ്ഞാതന്റെ ലൈംഗിക വൈകൃതത്തിന് ഇരയായ പശു ചത്തു. ഇരവിപുരം, പനമൂട് നഗര്‍6ല്‍ തോണ്ടലില്‍ ജയചന്ദ്രന്റെ വീട്ടിലെ പശുവിനെ ഇന്നലെ പുലര്‍ച്ചയോടെയാണ് വീടിനടുത്തുള്ള പറമ്ബിലെ തെങ്ങില്‍ കയറുപയോഗിച്ച് കഴുത്ത് മുറുക്കിക്കെട്ടി കൊന്ന നിലയില്‍ കണ്ടെത്തിയത്.മൃഗാശുപത്രി അധികതരെത്തി നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ലൈംഗിക അതിക്രമം നടന്നതായി കണ്ടത്തിയത്.
സമീപവാസിയായ ജോസഫിന്റെ വീട്ടിലെ പശുവിനെയും അഴിച്ചുമാറ്റിയിരുന്നു. തൊട്ടടുത്തുള്ള പനമൂട് ദേവീക്ഷേത്രത്തിലെ കാണിക്ക വഞ്ചി ഇന്നലെ പുലര്‍ച്ചെ തകര്‍ത്തു. ഈ സംഭവങ്ങളിലെല്ലാം ഒരാളാണെന്ന നിഗമനത്തിലാണ് പൊലീസ്. മയ്യനാട് ഭാഗത്ത് നേരത്തെ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. കടവൂര്‍ സ്വദേശിയും ലഹരിക്ക് അടിമയുമായ യുവാവിനെ സംശയമുള്ളതായും നാട്ടുകാര്‍ പറയുന്നു. പനമൂട് ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ യുവാവിന്റെ മുഖം പതിഞ്ഞിട്ടുണ്ട്. ഇരവിപുരം പൊലീസ് കേസെടുത്തു.
0 Comments