'19 വയസ്സ് മാത്രമുള്ള വിവാഹം കഴിക്കാത്ത അനുപമയെ ഗര്‍ഭിണിയാക്കുമ്ബോള്‍ 35 വയസ്സുള്ള ഇയാള്‍ വിവാഹിതനും കുടുംമ്ബവുമുണ്ടായിരുന്നു. ഇതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടൊ? ഈ പ്രവര്‍ത്തി ഏതു ധാര്‍മ്മികതയില്‍ പെടും? ആ മാതാപിതാക്കളുടെ മനസ്സ് എന്തുകൊണ്ട് ഈ ആഘോഷക്കാര്‍ കാണുന്നില്ല...' വൈറലായി കുറിപ്പ്

 


കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സംസ്ഥാനത്ത് ചൂടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. പ്രസവിച്ചയുടന്‍ കുഞ്ഞിനെ മാതാപിതാക്കള്‍ മാറ്റിയെന്നാരോപിച്ച്‌ രംഗത്ത് വന്ന അനുപമ എസ് ചന്ദ്രനും ഭര്‍ത്താവ് അജിത്തിനുമെതിരെ ഇടത് നിരീക്ഷകന്‍ റെജി ലൂക്കോസ് രംഗത്ത് എത്തിയിരിക്കുകയാണ്.

35 വയസുകാരനായ അജിത്ത് 19 വയസ് മാത്രമുള്ള അനുപമയെ ഗര്‍ഭിണിയാക്കുമ്ബോള്‍ ഇയാള്‍ വിവാഹിതനും ഒരു കുടുംബവും ഉള്ള ആളായിരുന്നു. തന്റെ മകള്‍ ഇത്തരത്തില്‍ ഒരു ബന്ധത്തില്‍ അകപ്പെട്ടാല്‍ മാതാപിതാക്കള്‍ എന്ത് ചെയ്യണമെന്ന് റെജി ലൂക്കോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

കുട്ടിയെ ദത്ത് നല്‍കാന്‍ ഒപ്പിട്ടു കൊടുത്തത് അമ്മയായ അനുപമ തന്നെയാണ്. തന്നെ കബളിപ്പിച്ചിട്ടാണ് ഒപ്പുടുവിച്ചത് എന്ന വിദ്യാസമ്ബന്നയായ അനുപമ മാസങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തുന്നതു തലയ്ക്ക് വെളിവുള്ളവര്‍ വിശ്വസിക്കുമൊ എന്നും അദ്ദേഹം ചോദിക്കുന്നു. സി പി എം ന് എതിരായ ഭ്രാന്തിളകിയവര്‍ ഈ താടിക്കാരനെ പിന്തുണയ്ക്കുന്നതു മകന്‍ ചത്താലും മരുമകളുടെ കണ്ണീര്‍ കാണണം എന്ന യുക്തിയില്‍ മാത്രമാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഇയാളുടെ ഭാര്യയുടെ കണ്ണീര്‍ എന്തുകൊണ്ട് ഈ ഉത്സവക്കമ്മറ്റിക്കാര്‍ കാണുന്നില്ലെന്ന് റെജി പരിഹസിക്കുകയുമാണ്.


റെജി ലൂക്കോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

അമ്മയോടൊപ്പം തന്നെ കുഞ്ഞു വളരണമെന്നും കുഞ്ഞിന്റെ അമ്മയുടെ അവകാശവും ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. അനുപമ എന്ന അമ്മയുടെയും അവരുടെ കുഞ്ഞിന്റെയും പേരില്‍ അഘോഷിക്കുന്നവര്‍ക്കും അവരെ പിന്തുണയ്ക്കുന്ന ചിലരോടും ചിലതു പറയാനുണ്ട്. ആരാണ് ഈ താടിക്കാരന്‍. 19 വയസ്സ് മാത്രമുള്ള താന്‍ വിവാഹം കഴിക്കാത്ത 35 വയസ്സുള്ള ഇയാള്‍ അനുപമയെ ഗര്‍ഭിണിയാക്കുമ്ബോള്‍ വിവാഹിതനും കുടുംബ്ബവുമുണ്ടായിരുന്നു. ഇതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടൊ? ഈ പ്രവര്‍ത്തി ഏതു ധാര്‍മ്മികതയില്‍ പെടും ?

സ്വന്തം ഭാര്യയെ വിവാഹ മോചനം നേടാതെ അവിഹിത ഗര്‍ഭം ഒരു 19 കാരിയില്‍ ചെയ്തതു (അന്ന് ) പെണ്‍കുട്ടി നിങ്ങളുടേതാണങ്കില്‍ നിങ്ങള്‍ എന്തു നിലപാടെടുക്കും. സ്വന്തം മകള്‍ ഗര്‍ഭിണിയാകുന്നത് മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് മാതാപിതാക്കള്‍ അറിയുന്നത്. വിവാഹിതനും ഭാര്യയുമുള്ള ഇയാള്‍ തങ്ങളുടെ 19 വയസ്സ് മാത്രമുള്ള മകളെ ഗര്‍ഭിണിയാക്കിയെങ്കിലും പെണ്‍കുട്ടിയെ പ്രസവിക്കാന്‍ അനുവദിച്ചതും കുറ്റമാണോ? ആ മാതാപിതാക്കളുടെ മനസ്സ് എന്തുകൊണ്ട് ഈ ആഘോഷക്കാര്‍ കാണുന്നില്ല. തന്നയുമല്ല അയാളുടെ ഭാര്യക്കും മനുഷ്യാവകാശമില്ല? ഇതിനൊക്കെ ശേഷമാണിയാള്‍ വിവാഹ മോചനം നേടുന്നത്.

കുട്ടിയെ ദത്ത് നല്‍കാന്‍ ഒപ്പിട്ടു കൊടുത്തത് അമ്മയായ അനുപമ തന്നെയാണ്. തന്നെ കബളിപ്പിച്ചിട്ടാണ് ഒപ്പുടുവിച്ചത് എന്ന വിദ്യാസമ്ബന്നയായ അനുപമ മാസങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തുന്നതു തലയ്ക്ക് വെളിവുള്ളവര്‍ വിശ്വസിക്കുമൊ? ശിശുക്ഷേമ സമിതി 1 മാസത്തിനു ശേഷം കുഞ്ഞിന്റെ ചിത്രം സഹിതം അഡോപ്ഷന് എതിര്‍പ്പുണ്ടങ്കില്‍ 1 മാസത്തിനുള്ളില്‍ പരാതി നല്‍കണമെന്ന് പത്രങ്ങളില്‍ പരസ്യം നല്‍നിയിരുന്നു. എന്തുകൊണ്ട് അനുപമയും ഭര്‍ത്താവ് വേഷധാരിയും പരാതി നല്‍കിയില്ല ? തന്നെ അവിഹിത ഗര്‍ഭം ധരിപ്പിച്ചവന്‍ വിവാഹ മോചനം നേടിയ ശേഷമാണ് ഇപ്പോള്‍ സി പി എം നെയും സകല സംവിധാനങ്ങളെയും കുററപ്പടുത്തി പരാതിയുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതും 6 മാസങ്ങള്‍ക്കു ശേഷം എന്ന് വാര്‍ത്തകള്‍. സ്വന്തം മകളെ അവിഹിതമായി ഗര്‍ഭിണിയാക്കിയവനോട് നിങ്ങള്‍ പൊറുക്കുമാ? ആ മാതാപിതാക്കള്‍ അതിനൊന്നും മുതിര്‍നില്ല.

അതവരുടെ പുരോഗമന ചിന്ത കൊണ്ടു മാത്രം. സി പി എം ന് എതിരായ ഭ്രാന്തിളകിയവര്‍ ഈ താടിക്കാരനെ പിന്തുണയ്ക്കുന്നതു മകന്‍ ചത്താലും മരുമകളുടെ കണ്ണീര്‍ കാണണം എന്ന യുക്തിയില്‍ മാത്രമാണ്. ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ എന്റെ പല ചോദ്യങ്ങള്‍ക്കും ഒരു 19 കാരിയെ അവിഹിത ഗര്‍ഭം ധരിപ്പിച്ചവന് മറുപടിയില്ലായിരുന്നു.

ഒടുവില്‍ എന്നെ സംസാരിപ്പിക്കാതിരിക്കാനുള്ള ശ്രമമായിരുന്നു താടിക്കാരന്‍ നടത്തിയത്. ഇയാളുടെ ഭാര്യയുടെ കണ്ണീര്‍ എന്തു കൊണ്ട് ഈ ഉത്സവക്കമ്മറ്റിക്കാര്‍ കാണുന്നില്ല. കുത്തുങ്ങുണ്ടങ്കില്‍ അവര്‍ക്കും മനുഷ്യാവകാശങ്ങളില്ലെ? സുഹൃത്തിന്റെ ഭാര്യയെ തട്ടിയെടുത്തു കൊണ്ടുവന്നു ഭാര്യയാക്കിയതാണ് താടിക്കാരന്റെ ആദ്യ ഭാര്യയെന്നും വാര്‍ത്തയുണ്ട്.

Post a Comment

0 Comments