നടന്‍ ഭീമന്‍ രഘു ബിജെപി വിട്ട് സിപിഎമ്മിലേക്ക്. യുഎസ് സന്ദര്‍ശനത്തിനു പോയ മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ ഉടന്‍ തന്നെ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ഭീമന്‍ രഘു പറഞ്ഞു.
തനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണെന്നും അദ്ദേഹം മികച്ച ഭരണാധികാരിയാണെന്നും ഭീമന്‍ രഘു പറഞ്ഞു. ‘ഗോവിന്ദന്‍ മാഷെ വിളിച്ചില്ല, സിഎം സ്ഥലത്തില്ല, സിപിഎമ്മിലേക്ക് പോവാന്‍ തീരുമാനിച്ചു എന്നത് സത്യമാണ്. ഞാന്‍ നേരത്തേ തീരുമാനിച്ചതാണ് ഇടതു കൂടുമാറ്റം. ” എന്ന് ഭീമന്‍ രഘു കൂട്ടിച്ചേര്‍ത്തു.
”എപ്പോഴും നേരിന്റെ പാതയിലേക്ക് വരാനല്ലേ എല്ലാവര്‍ക്കും ആഗ്രഹം, അതാണ് ഞാനും അങ്ങനൊരു തീരുമാനമെടുത്തത്. ‘വെര്‍സറ്റൈല്‍ ഓര്‍ഗനൈസേഷന്‍ കപാസിറ്റി’ ഉള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍, എ ന്നുവെച്ചാല്‍ പല രീതിയില്‍, പല ഭാവത്തില്‍ അദ്ദേഹത്തിനു ഭരിക്കാനറിയാം.” എന്നും ഭീമന്‍ രഘു പറഞ്ഞു.
”കൂടുതലൊന്നും ഇപ്പോള്‍ പറയില്ല, മനസിലെ ആഗ്രഹം പറഞ്ഞതാണിപ്പോള്‍, വിശദമായി പറയാന്‍ സമയമായില്ല, ആധികാരികമായി വന്ന ശേഷം ഒരുപാട് പറയാനുണ്ട്. ഗോവിന്ദന്‍ മാഷെ ഒന്നു വിളിച്ച ശേഷം വിശദമായി സംസാരിക്കാമെന്നും ഭീമന്‍ രഘു പറഞ്ഞു. നേരത്തെ സംവിധായകന്‍ രാജസേനനും ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയിരുന്നു.
0 Comments