തൃശൂർ : വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് വില്പന നടത്തിയ സംഭവത്തിൽ വയോധികയെ പോലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി കരിയന്നൂർ സ്വദേശിനി ബീവി (70) ആണ് അറസ്റ്റിലായത്.
വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കുമാണ് ഹാൻസ് വിൽപ്പന നടത്തിയിരുന്നത്,തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്ന ഹാൻസ് മൂന്നിരട്ടി വില ഈടാക്കിയാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വയോധികയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നം പിടികൂടിയത്.
ചാക്കുകളിലായി സൂക്ഷിച്ച നൂറോളം ഹാൻസ് പായ്ക്കറ്റുകളാണ് പോലീസ് പിടിച്ചെടുത്തത്. കുറെ നാളുകളായി ഇവർ ഹാൻസ് വില്പന നടത്തി വരുന്നതായാണ് വിവരം. അതേസമയം ഇവർക്ക് ഹാൻസ് എത്തിച്ച് നൽകുന്നത് ആരാണെന്ന് വ്യക്തമല്ല.
0 Comments