മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രം പുറത്തെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ ചർച്ചയായ പേര് സന്തോഷ് വർക്കിയുടേതായിരുന്നു.
മോഹൻലാലിന്റെ കടുത്ത ആരാധകനായ സന്തോഷിന്റെ ആറാടുകയാണ് എന്ന വാക്ക് വൻ ഹിറ്റാവുകയും ചെയ്തു. പിന്നാലെ നിത്യാ മേനോനടക്കമുള്ള നടികളോടുള്ള തന്റെ ഇഷ്ടം തുറന്നു പറയുകയും ചെയ്തു.
ഇപ്പോൾ ഒരു അഭിമുഖത്തിൽ, തന്നെ ആരും സ്നേഹിക്കാത്തതിന്റെ സങ്കടം തുറന്ന് പറയുകയാണ് സന്തോഷ് വർക്കി. ‘ഞാൻ ഇത്രയും വൈറൽ ആയിട്ടും ഒരു പെൺകുട്ടി പോലും എന്നോട് വന്നിട്ട് ‘ഐ ലവ് യു’ പറഞ്ഞിട്ടില്ല, എനിക്ക് അതാണ് മനസിലാവാത്തത്. അങ്ങനെ ആരെങ്കിലും ഒരാൾ പറയട്ടെ എന്ന് ആഗ്രഹിക്കുന്നു. എനിക്ക് ഇഷ്ടം ആണെങ്കിൽ അങ്ങോട്ടും പറയാം, കല്യാണവും കഴിക്കാം. പക്ഷെ അത് നടക്കുമെന്ന് തോന്നുന്നില്ല,’
അഭിമുഖം നടത്തിയ പെൺകുട്ടിയേയും സന്തോഷ് വിട്ടില്ല. ‘കുട്ടിക്ക് എന്നെ ഏത് രീതിയിൽ കാണാനാണ് താല്പര്യം’ എന്ന് സന്തോഷ് വർക്കി അവതാരികയോട് ചോദിച്ചു. ‘കുട്ടിക്ക് എന്ത് തോന്നുന്നു എന്നോട്? കുട്ടിക്ക് എന്നെ ഏത് രീതിയിൽ കാണാനാണ് താല്പര്യം? ഇതുവരെ സംസാരിച്ചതല്ലേ, സഹോദരനായിട്ടാണോ അതോ സുഹൃത്തായിട്ടാണോ? തുറന്നു പറഞ്ഞോളൂ,’ എന്നാണ് സന്തോഷ് വർക്കി ചോദിക്കുന്നത്.
0 Comments