അമിത് ഷാ എത്തി, തെരുവ് വിളക്കുകള്‍ അണഞ്ഞു, പിന്നാലെ പ്രതിഷേധം; ചെന്നൈയില്‍ നാടകീയ രംഗങ്ങള്‍


 കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനത്തിന് തുടക്കത്തില്‍ തന്നെ നാടകീയ രംഗങ്ങള്‍ . അമിത് ഷാ രാത്രി വിമാനം ഇറങ്ങിയതിന് ശേഷം വിമാനത്താവളത്തിന്റെ വഴിയിലെ രണ്ട് വശങ്ങളിലേയും തെരുവ് വിളക്കുകള്‍ അണഞ്ഞിരുന്നു. 

ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത് 25 മിനുറ്റിന് കഴിഞ്ഞാണ്. തുടര്‍ന്ന് വൈദ്യുതി വകുപ്പിനെതിരെയും ഡിഎംകെ സര്‍ക്കാരിനെതിരെയും മുദ്രാവാക്യം വിളിച്ചുകൊണ്ട്, അമിത് ഷായെ സ്വീകരിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.

ഒന്‍പതാം വര്‍ഷം ആഘോഷിക്കുന്ന ബിജെപി സര്‍ക്കാര്‍ നടത്തുന്ന പൊതുസമ്മേളനത്തിന്റെ ഭാഗമായാണ് അമിത് ഷാ തമിഴ്‌നാട്ടിലെത്തിയത്. അതേസമയം ഇന്നലെ രാത്രി ചെന്നൈയിലെത്തിയ അമിത് ഷാ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

ഇന്ന് വെല്ലൂരില്‍ നടക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും കേന്ദ്രമന്ത്രി പങ്കെടുക്കും. ചെന്നൈ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകരെ നേരില്‍ കണ്ടെതിന് ശേഷമായിരിക്കും വെല്ലൂരിലേക്ക് അമിത് ഷാ മടങ്ങുക. എന്നാല്‍ എന്‍ഡി എയുടെ ഭാഗമായ അണ്ണാഡിഎംകെയുടെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായോ, പുറത്താക്കപ്പെട്ട നേതാവ് ഒ പനീര്‍ സെല്‍വവുമായോ കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.



Post a Comment

0 Comments