മിഥുനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ സാധിക്കും.ഇന്ന് എനിക്കതിന് സാധിക്കും.സന എന്ന പേര് ഞാന്‍ കേട്ടിട്ടുണ്ട്;മേജര്‍ രവി


 ബി​ഗ്ബോസിന് അകത്തും പുറത്തും വലിയ ചർച്ച ആവുകയാണ് മിഥുന്റെ വാക്കുകൾ.ഇപ്പോൾ ഇതാ വിഷയത്തിൽ പ്രതികരിച്ച് കൊണ്ട് മേജർ രവി രം​ഗത്ത് വന്നു. മിഥുന്‍ പറഞ്ഞ കഥകളെല്ലാം പച്ചക്കള്ളമാണെന്ന് അദ്ദേഹം പറയുന്നുണ്ട്.

ഇന്ത്യന്‍ ആര്‍മിയെക്കുറിച്ചും ഉദ്യോഗസ്ഥരെക്കുറിച്ചും വളരെ മോശമായാണ് ഇയാള്‍ സംസാരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മിഥുന്‍ പറഞ്ഞ സന എന്ന പേരില്‍ മരിച്ച ഒരാള്‍ ഉണ്ടെന്നും എന്നാല്‍ അവര്‍ മരിയ്ക്കുന്നത് അപകടത്തിലായിരുന്നെന്നുമാണ് മേജര്‍ രവി പറയുന്നത്.കാശ്മീരില്‍ രാജ്യത്തിന് വേണ്ടി നിയോഗിയ്ക്കപ്പെട്ട ഒരു കമാന്‍ഡോ തന്റെ പിന്നാലെ നടന്നു എന്ന് പറയുമ്പോള്‍ വനിത ഉദ്യോഗസ്ഥരെ അപമാനിക്കുന്നതായാണ് തോന്നിയത്. അതോടൊപ്പം അയാള്‍ ആര്‍മിയെക്കുറിച്ച് പറഞ്ഞ കഥകള്‍ ഒരിക്കലും യോജിയ്ക്കാന്‍ കഴിയുന്നതല്ല. തോക്കുകളും കത്തികളും നിരത്തിയിട്ടിരിക്കുന്നതിനെക്കുറിച്ച് അയാള്‍ പറയുന്നുണ്ട്. മഴവിൽ കേരളത്തിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ചില കാര്യങ്ങൾ പറയുന്നത്.

പുതിയ തോക്കുകള്‍ കണ്ടു എന്നാണ് മിഥുന്‍ പറയുന്നത്. ഒരിയ്ക്കലും പുതിയ തോക്കുകള്‍ കമാന്‍ഡോസിന്റെ കൈകളില്‍ എത്തില്ല. കാരണം പല തലങ്ങളിലായി അത് പരിശോധിച്ചാണ് കമാന്‍ഡോസിലേയ്ക്ക് ആയുധങ്ങള്‍ എത്തിയ്ക്കുന്നത്. അത് ഒരിയ്ക്കലും അവരുടെ താമസ സ്ഥലങ്ങളിലേയ്ക്ക് കൊണ്ട് പോകാനും സാധിക്കില്ല. അതുപോലെ തന്നെ ഒരാള്‍ക്കും ആര്‍മി ക്യാമ്പിലേയ്ക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. അയാള്‍ ഇടയ്ക്കിടയ്ക്ക് അവരെ പോയി കാണും എന്നൊക്കെ പറയുന്നത് എങ്ങനെ അംഗീകരിച്ചുകൊടുക്കാന്‍ സാധിയ്ക്കും.രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളിലൊന്നായ ആര്‍മിയെക്കുറിച്ച് ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അയാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ സാധിയ്ക്കും. ഇന്ന് എനിക്കതിന് സാധിയ്ക്കും. ഈ എപ്പിസോഡ് പുറത്തുവന്നപ്പോള്‍ എന്റെ ബാച്ച്‌മേറ്റായിരുന്ന ഒരു മലയളി ജനറല്‍ എനിക്ക് മെസേജ് ചെയ്തിരുന്നു. അത്തരത്തില്‍ പോലും ഈ വിഷയം ശ്രദ്ധിയ്ക്കപ്പെട്ടു. ഇന്ത്യന്‍ ആര്‍മിയുടെ ചരിത്രത്തില്‍ ഇന്നുവരെ പാരാ കമാന്‍ഡോയില്‍ ഒരു വനിതപോലും ഉണ്ടായിട്ടില്ല.

പട്ടാളത്തിലേയ്ക്ക് ആദ്യമായി വനിതകള്‍ വരുന്നത് 1992-ല്‍ ആണ്. ഏറ്റവും റിസ്‌ക്കുള്ള സെക്ഷനാണ് പാരാ കമാന്‍ഡോ. ഇത് പറഞ്ഞ ആള്‍ക്ക് പോലും പാരാ കമാന്‍ഡോസിനെക്കുറിച്ചുള്ള ഇത്തരം വിവരങ്ങള്‍ അറിയുമോ എന്ന് സംശയമാണ്. ഈ മത്സരാര്‍ത്ഥി പറഞ്ഞതുപോലെ ഒരു ലേഡി ഓഫീസറും ഇന്ത്യന്‍ ആര്‍മിയില്‍ മരിച്ചിട്ടില്ല. മിഥുന്‍ പറഞ്ഞ സന എന്ന പേര് ഞാന്‍ കേട്ടിട്ടുണ്ട്. അത് പക്ഷേ അദ്ദേഹം പറഞ്ഞതുപോലെയല്ല.മിഥുന്‍ സനയെ കാണാന്‍ പോയിരുന്നതിനെക്കുറിച്ചൊക്കെ സംസാരിക്കുന്നുണ്ട്. എനിക്കയാളോട് ചോദിക്കാനുള്ളത് എങ്ങനെയാണ് ഒരാള്‍ക്ക് മിലിറ്ററി ക്യാമ്പിലേയ്ക്ക് കയറുന്നാണ്. ഈ കാര്യങ്ങളൊക്കെ പറയുന്നതും വളരെ മോശമായാണ്. അവിടെതന്നെ അയാളെ ആളുകള്‍ അളക്കുകയാണ് വേണ്ടത്. അതോടൊപ്പം ഇന്ത്യയില്‍ ഒരുപാട് സ്ഥലത്ത് പോയതിനെക്കുറിച്ച് പറയുന്നുണ്ട്. മിഥുന്‍ പറയുന്നതനുസരിച്ച് അവര്‍ കാശ്മീരില്‍ ട്രെയിനിംഗ് കിട്ടിയിട്ടുള്ള കമാന്‍ഡോയാണ്. അവര്‍ക്ക് ഈ പറയുന്നത് പോലെ ലോകം ചുറ്റാന്‍ അവധി കിട്ടില്ല. 10 ദിവസത്തേയ്ക്ക് പോലും ലീവ് കിട്ടണമെങ്കില്‍ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ ഇതിനെയൊക്കെ മിഥുന്‍ പറയുന്നത് വളരെ ലാഘവത്തോടെയാണ്.

ഇത് കേട്ടുകൊണ്ടിരുന്ന മറ്റ് മത്സരാര്‍ത്ഥികളെ പോലും ഞാന്‍ ശ്രദ്ധിച്ചു. അവരില്‍ പലരും അത് കേട്ടുകൊണ്ടിരിക്കുന്നത് വളരെ മടുപ്പോടെയാണ്. ഇക്കാര്യങ്ങള്‍ പുറത്തേയ്ക്ക് വന്നതോടെയാണ് പ്രേക്ഷകര്‍ പ്രതികരിച്ച് തുടങ്ങിയത്. അതുകൊണ്ടാണ് ഞാനിപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കുന്നത്. മിഥുന്‍ വുഷു ഇന്റെര്‍നാഷണല്‍ ചാമ്പ്യനാണെന്ന് പറയുന്നതും കള്ളമാണ്. ഇന്റെര്‍നാഷണല്‍ ചാമ്പ്യനായി ഇതുവരെ ഞാന്‍ ഇയാളെക്കുറിച്ച് കേട്ടിട്ടില്ല. ആ വര്‍ഷത്തെ വിജയിയുടെ പേര് വിവരങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടില്ലായെന്നും പറഞ്ഞു.

Post a Comment

0 Comments