മാർക്ക്‌ലിസ്‌റ്റ്‌ ഗൂഢാലോചന; ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ടറും കെഎസ്‌യു സംസ്ഥാന പ്രസിഡന്റും പ്രതികൾ


 കൊച്ചി > വ്യാജരേഖ ചമച്ച്‌ പരീക്ഷാഫലത്തിൽ കൃത്രിമം നടത്തി അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച്‌ മൊഴിയെടുത്തു. 

മഹാരാജാസ്‌ കോളേജ്‌ പ്രിൻസിപ്പൽ ഡോ. വി എസ് ജോയി, ആർഷോ പഠിച്ചിരുന്ന ആർക്കിയോളജി വകുപ്പ് കോ–-ഓർഡിനേറ്റർ ഡോ. വിനോദ്‌കുമാർ കല്ലോലിക്കൽ എന്നിവരുടെ മൊഴിയാണ്‌ എടുത്തത്‌. ജില്ലാ ക്രൈംബ്രാഞ്ച് എസിപി പയസ് ജോർജിന്റെ നേതൃത്വത്തിലാണ്‌ മൊഴി രേഖപ്പെടുത്തിയത്‌.

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ്‌ സേവ്യർ, കെഎസ്‌യു യൂണിറ്റ്‌ ഭാരവാഹി സി എ ഫാസിൽ, ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ടർ അഖില നന്ദകുമാർ എന്നിവരാണ്‌ മറ്റ്‌ പ്രതികൾ. ഇവരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി വ്യാജവാർത്ത പ്രചരിപ്പിച്ചെന്നാണ്‌ പരാതിയിലുള്ളത്‌. ഇവരുടെ മൊഴി അടുത്തദിവസം രേഖപ്പെടുത്തുമെന്ന്‌ എസിപി പറഞ്ഞു.

Post a Comment

0 Comments