മരം മുറിക്കുന്നതിനിടെ കാല്‍വഴുതി വീണു, കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം


 കല്‍പ്പറ്റ: മരത്തില്‍ നിന്നും വീണ് കെ എസ് ഇ ബി കരാര്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. തോമാട്ടുചാല്‍ കാട്ടിക്കൊല്ലി ഇറിയാത്തുപറമ്പില്‍ രാമകൃഷ്ണന്‍-സൗമിനി ദമ്പതികളുടെ മകന്‍ ഷിജുവാണ് മരിച്ചത്. 

നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു.ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വീടിനുസമീപം മരം മുറിക്കുന്നതിനിടെയാണ് അപകടം. മരത്തില്‍ നിന്നും കാല്‍വഴുതി ഷിജു താഴേക്ക് വീഴുകയായിരുന്നു.ഉടന്‍ തന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആതിരയാണ് ഷിജുവിന്റെ ഭാര്യ. ദൃശ്യ, കൃഷ്ണ എന്നിവര്‍ മക്കളാണ്.

Post a Comment

0 Comments