ആദ്യ വരുമാനം 8000 രൂപ ! ഇന്ന് ദിവസവരുമാനം 3 ലക്ഷത്തിനടുത്തെന്നു ഗൂഗിളിന്റെ കണക്കുകൾ - ബിജുവിനെയും കുടുംബത്തെയും അറിയുമോ !


 പണ്ടു കാലങ്ങളിൽ സെലിബ്രിറ്റികളും അതുപോലെ പ്രമുഖരായ വ്യക്തികളും മാത്രമായിരുന്നു യൂട്യൂബ് ചാനലുകൾ സ്വന്തമാക്കിയിരുന്നതെങ്കിൽ ഇന്ന് അതെല്ലാം മാറി. ഒരു സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ ആർക്കും യൂട്യൂബ് ചാനൽ ആരംഭിക്കാം. 

ലോക് ഡൗൺ കാലത്തായിരുന്നു യൂട്യൂബ് ചാനലുകൾ ആരംഭിക്കുന്ന പ്രവണത കൂടി വന്നത്. ഇന്ന് ഒരു കുടുംബത്തിൽ തന്നെ രണ്ടും മൂന്നും യൂട്യൂബ് ചാനൽ ഉള്ളവർ ഉണ്ട്. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബ് ചാനൽ ആയി മാറിയിരിക്കുകയാണ് കെഎൽ ബ്രോ ബിജു ഹൃതിക്,

വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഇവർ പതിനൊന്നു മില്ല്യൻ സബ്സ്ക്രൈബേഴ്സിനെ നേടിയെടുത്തത്. ആരംഭ കാലത്ത് വെറും 8000 രൂപയായിരുന്നു ഇവരുടെ വരുമാനം. എന്നാൽ ഇന്ന് ഫേസ്ബുക്കിലും യൂട്യൂബിലും നിന്നും മികച്ച ഒരു തുക തന്നെ ഇവർക്ക് വരുമാനം ആയി ലഭിക്കുന്നുണ്ട്. ഈ കുടുംബത്തിന് യൂട്യൂബ് ഒരുക്കിയ സമ്മാനം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. പുതുവർഷത്തിൽ 11 മില്യൺ സബ്സ്ക്രൈബേർസ് തികഞ്ഞതോടെയാണ് ഈ കുടുംബത്തിനെ തേടി ആ സന്തോഷ വാർത്ത എത്തിയത്.

ബിജുവിന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു വിമാനത്തിൽ സഞ്ചരിക്കണമെന്ന്. ഇപ്പോൾ ഈ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് യൂട്യൂബ്. ഡൽഹിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ ബിജുവിനും യൂട്യൂബ് ക്ഷണം നൽകിയിട്ടുണ്ട്. ഡൽഹിയിലേക്കുള്ള യാത്രയിൽ ബിജുവിന് ഒപ്പം മകനും സുഹൃത്തും ഭാര്യയും ഉണ്ട്. അടുത്തിടെ അമ്മയ്ക്ക് വാൽവിന്റെ ഓപ്പറേഷൻ നടന്നതിനാൽ അമ്മയ്ക്ക് യാത്ര ചെയ്യാൻ ആവില്ല.

ഒരു ബസ് ഡ്രൈവറിൽ നിന്നും ലക്ഷങ്ങൾ വരുമാനം നേടുന്ന യൂട്യൂബറായി മാറുകയായിരുന്നു ബിജു. ഇത്രയേറെ വലിയ വരുമാനം ഉണ്ടായിട്ടും വളരെ സാധാരണമായ ഒരു ജീവിതമാണ് ഇവർ നയിക്കുന്നത്. ഗൂഗിൾ റിപ്പോർട്ടുകൾ പ്രകാരം ഒരു ദിവസം 3542 ഡോളർ രൂപയാണ് ഇവർക്ക് ലഭിക്കുന്നത്. രണ്ടു വർഷം കൊണ്ടാണ് ഇന്ന് ഈ നിലയിലേക്ക് ഇവർ ഉയർന്നത്. ലോക്ഡൗൺ കാലത്തെ പ്രതിസന്ധികൾ മറ്റു ഏതു കുടുംബത്തെ പോലെ ഇവരെയും ബാധിച്ചിരുന്നു.

സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഇവർ വീഡിയോകൾ ചിത്രീകരിക്കുന്നതും എഡിറ്റ് ചെയ്യുന്നതും എല്ലാം. ഇത്രയേറെ വരുമാനമുണ്ടായിട്ടും ഇതുവരെ ഒരു ക്യാമറ പോലും ഇവർ വാങ്ങിയിട്ടില്ല. ഒരു ഐഫോൺ സമ്മാനമായി ലഭിച്ചിട്ടുണ്ടെങ്കിലും അത് ഉപയോഗിക്കാൻ അറിയാത്തതുകൊണ്ട് ഇപ്പോഴും പഴയ ഫോണിൽ തന്നെയാണ് കാര്യങ്ങൾ ചെയ്യുന്നത്. കൂടുതലും കുടുംബ വിശേഷങ്ങളാണ് ഇവർ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുള്ളത്.



Post a Comment

0 Comments