സ്ത്രീകള്‍ പുരുഷന്മാരില്‍ നിന്നും ആഗ്രഹിക്കുന്നത് ഇതൊക്കെയാണ്


 ഒരു പെൺകുട്ടിയുടെ മനസ്സിൽ സ്ഥാനം നേടാൻ ആഗ്രഹിക്കാത്ത ഏതു പുരുഷകേസരി ആയിരിക്കും ഉണ്ടായിരിക്കുക. എങ്ങനെയുള്ള പുരുഷന്മാരെയാണ് പൊതുവേ സ്ത്രീകൾക്ക് ഇഷ്ടം. ഇപ്പോൾ കലിപ്പനും കാന്താരിയും ഒക്കെ അരങ്ങുവാഴുന്ന സമയമാണ്.

 എങ്ങനെയുള്ള പുരുഷന്മാരായിരിക്കും സ്ത്രീകൾക്ക് ഇഷ്ടം എന്ന് അറിയുവാൻ പുരുഷന്മാർക്കും ഒരു താല്പര്യം ഉണ്ടായിരിക്കും. അത്തരത്തിലുള്ള ചില വിവരങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രെദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.

സ്ത്രീകൾ പുരുഷന്മാരിൽ നിന്നും ആഗ്രഹിക്കുന്ന പൊതുവായ ചില കാര്യങ്ങളുണ്ട്. പ്രണയിക്കുവാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഒക്കെ ഉണ്ടല്ലോ. തങ്ങൾക്ക് തുല്യത നൽകുന്ന പുരുഷന്മാരെ എല്ലാ സ്ത്രീകൾക്കും ഇഷ്ടമാണ്. എന്നാൽ എന്നും അടുക്കളയിലും അറപ്പുരയിലും വാഴുന്നവർ ആണെന്ന് ഒരു ചിന്തയുള്ള പുരുഷ സമൂഹം ഇന്നും സമൂഹത്തിലുണ്ട്. അങ്ങനെയുള്ള പുരുഷന്മാരെ പൊതുവെ സ്ത്രീകൾക്ക് അല്പം വെറുപ്പാണോ എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്ത് കാര്യത്തിലും തങ്ങളുടെ കൂടെ അഭിപ്രായങ്ങൾ തിരക്കി തങ്ങൾക്ക് കൂടി പരിഗണനയും തുല്യതയും നൽകുന്ന പുരുഷന്മാരെ എല്ലാകാലത്തും സ്ത്രീകൾക്ക് വലിയ ഇഷ്ടമാണ്. അതുപോലെ സ്വന്തമായി വ്യക്തിത്വമുള്ള പുരുഷന്മാരെയും സ്ത്രീകൾക്ക് ഇഷ്ടമാണ്.

വ്യക്തിത്വം എന്നത് ഒരു മനുഷ്യൻറെ ഏറ്റവും വലിയ മുഖമുദ്രയാണ്. മറ്റാരുടെയും അനുകരണങ്ങൾ ഇല്ലാതെ സ്വന്തം തീരുമാനങ്ങളെടുത്ത് ഒരു പുരുഷനെ ഏത് സ്ത്രീക്കാണ് സ്നേഹിക്കാൻ കഴിയുക. എന്ത് കാര്യത്തിലും തന്റെതായ നിലപാടുകൾക്കു മുകളിൽ നിൽക്കുന്ന ഒരു മനുഷ്യൻ അങ്ങനെയുള്ള വ്യക്തി ഏതൊരു സ്ത്രീക്കും ഇഷ്ടപ്പെടാൻ സാധിക്കും. അതുകൊണ്ടു തന്നെ അത്തരം പുരുഷന്മാരെ സ്ത്രീകൾക്ക് ഇഷ്ടമാണ് എന്നാണ് പൊതുവേ അറിയാൻ സാധിക്കുന്നത്. അതുപോലെ തന്നെ സ്ത്രീകൾക്ക് ഇഷ്ടമുള്ള ഒരു കാര്യമാണ് തങ്ങളെ കേൾക്കുന്ന പുരുഷന്മാരെ. ആർക്ക് ആണെങ്കിലും നമ്മുടെ മനസ്സ് വേദനിച്ചാൽ അത് മറ്റൊരാളോട് പറയുമ്പോഴാണ് ആശ്വാസം തോന്നുന്നത്.

നല്ലൊരു കേൾവിക്കാരൻ ആവുക എന്നത് വലിയ കാര്യം തന്നെയാണ്. മറ്റൊരാളുടെ വിഷമങ്ങൾ കേൾക്കാൻ സാധിക്കുക അവർക്ക് അത് പറഞ്ഞു കഴിയുമ്പോൾ ലഭിക്കുന്ന ഒരു ആശ്വാസം, ഒന്നും തിരിച്ചു പറഞ്ഞില്ല എങ്കിൽ പോലും ശ്രദ്ധയോടെ അവർ പറയുന്നത് കേൾക്കുക ആണെങ്കിൽ അവർക്ക് ലഭിക്കുന്ന ആശ്വാസം വളരെ വലുതായിരിക്കും, അതുകൊണ്ട് തന്നെ നല്ലൊരു കേൾവിക്കാരനെ എന്നും പെൺകുട്ടികൾ ഇഷ്ടപ്പെടുന്നുണ്ട്. അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നവരെയും അവർക്ക് ഇഷ്ടമാണ്. തന്റെ പങ്കാളിയുടെ കഴിവ് എന്താണെന്ന് മനസ്സിലാക്കി അതിനെ മെച്ചപ്പെടുത്തുവാൻ വേണ്ടി അവർക്ക് പുതിയ അവസരങ്ങൾ നൽകുന്ന പങ്കാളികൾ ഉണ്ട്. ഉദാഹരണം പറയുകയാണെങ്കിൽ വരയ്ക്കാനുള്ള കഴിവുള്ള ഒരു പങ്കാളി ആണെങ്കിൽ അവർക്ക് ചില സമ്മാനങ്ങൾ നൽകി കൊണ്ട് അവരുടെ കഴിവിനെ മെച്ചപ്പെടുത്തുവാനും സാധിക്കും. ഉദാഹരണമായി അവർക്ക് പെയിന്റ് സമ്മാനമായി നൽകാം.

അങ്ങനെ മനോഹരമായ പല സമ്മാനങ്ങൾ കൊണ്ടു പങ്കാളിയുടെ ഉള്ളിലേ കഴിവിനെ പുറത്തേക്ക് കൊണ്ടു വരുവാൻ ശ്രമിക്കുന്ന പങ്കാളികളെ എല്ലാവർക്കും ഇഷ്ടം ആകാറുണ്ട്.. ഇതൊക്കെ പൊതുവായുള്ള ചില ഇഷ്ടങ്ങൾ ആണ്. ഒരാൾക്ക് മറ്റൊരാളോട് ഇഷ്ടം ഉണ്ടാകാൻ പല പല കാരണങ്ങൾ ഉണ്ടായിരിക്കും.. അയാളുടെ വ്യക്തിത്വം,സംസാരം, സൗന്ദര്യം അങ്ങനെ പല കാര്യങ്ങളും. ഒരാൾക്ക് മറ്റൊരാളെ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ ആണ്. എങ്കിലും പെൺകുട്ടികളുടെ പൊതുവായ ചില കാര്യങ്ങളെപ്പറ്റി ഇനിയും വിശദമായി തന്നെ അറിയാം.





Post a Comment

0 Comments