അച്ഛന്റെ ഒപ്പം പോകണ്ട സാർ അരുണിന്റെ ഒപ്പം പോയാൽ മതി.പോലീസ് സ്റ്റേഷനിൽ. എസ് ഐ യുടെ മുന്നിലെ കസേരയിൽ ഇരുന്നു ആ മനുഷ്യൻ നെഞ്ചു തടവി.തന്റെ മകൾ തന്നെയാണോ ഇത്.താൻ പൊന്നു പോലെ വളർത്തിയ.ഒന്നിനും ഒരു കുറവും അറിയിക്കാതെ താൻ നെഞ്ചിൽ കൊണ്ട് നടന്നതന്റെ പൊന്നുമോൾ.
അവൾ ഒന്നും പറയാതെ പോയപ്പോൾ ആ വിഷമം അറിയിക്കാതെ താൻ പൊന്നു പോലെ നോക്കിയ തന്റെ മോൾ.ഇന്നലെ രാത്രി മുതൽ അന്വേശിക്കാൻ തുടങ്ങിയതാണ്.ഇന്നലെ ജോലി കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ മുതൽ.ഈ നേരം വരെ തീയായിരുന്നു രാത്രി മുഴുവൻ അലച്ചിൽ ആയിരുന്നു പേടി ആയിരുന്നു.രാവിലെ സ്റ്റേഷനിൽ നിന്നും. അൻവർ വിളിച്ചു പറഞ്ഞപ്പോൾ പരിഭ്രാമ ത്തോടെ കിത്ച്ചാണ് എത്തിയത്.സ്റ്റേഷനിൽ എത്തിയപ്പോൾ കണ്ടുതന്റെ മകളെ കൂടെ ഒരു ചെറുപ്പക്കാരനെയും.
ഇതു തങ്ങളുടെ സ്റ്റേഷൻ പരിധി യല്ല മുപ്പതു കിലോമീറ്റർ അപ്പുറതാണ്.അൻവർ അവിടെയാണ് ജോലി ചെയ്യുന്നത്.രാവിലെ സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് അൻവർ മോളെ ഒരു ചെറുപ്പക്കാരനോടൊപ്പം കാണുന്നത്.താൻ എത്ര കേണപേ ക്ഷിചിട്ടും. താൻ ഇരുപത് കൊല്ലം നോക്കി വളർത്തിയ തന്റെ മകൾക്ക്. ആറു മാസം മാത്രം പരിജയമുള്ള ആ ചെറുപ്പക്കാരനെ മതിഅയാൾ ഇടർച്ചയോടെ തലയാട്ടി.. പിന്നെ പതുക്കെ ആ ചെറുപ്പക്കാരന്റെ അടുത്ത് വന്നു.. ഒരുസ്വകാര്യപോലെ പറഞ്ഞു.നന്നായിവരുംകണ്ണ് തുടച്ചുകൊണ്ട് അയാൾ സ്റ്റേഷൻ പടി ഇറങ്ങുമ്പോൾ.. ഒന്നുകൂടി തിരിഞ്ഞു നോക്കി.. ആ നോട്ടംവളരെദയനീയമായിരുന്നു.കാലം അങ്ങനെ ആണ് അതു ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല.അവൾ തന്റെ അച്ഛനെ തേടി വന്നു നിറവയറുമായി .. പക്ഷെ വാതിൽ തുറന്നത് അച്ഛൻ അല്ലായിരുന്നു.
ആരാ.
ഞാൻസുധാകരൻ.മോളാണോഅതെ.ഈ വീട്ഇപ്പോൾ ഞങ്ങളുടേതാ സുധാകരൻ ഞങ്ങൾക്ക് വിറ്റു.കുറച്ചു മാസമായി.അച്ഛൻ എവിടെ ഉള്ളത് എന്ന് അറിയുമോ.ഇല്ല.കുറച്ചു വെള്ളം തരുമോ.അവൾ ആ പടി ഇറങ്ങുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി. ദയനീയമായി.ആനോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു തന്റെ നിസ്സഹഅവസ്ഥയുംഇനിയെന്ത് എന്ന ചിന്തയും കാൽ ഒന്ന് ഇടറിയോ.ദൂരെ ഒരിടത്തു അയാൾ ജീവിച്ചു തുടങ്ങിയിരുന്നു താൻ കൊടുത്തകരുതലും സ്നേഹവും എല്ലാം മിഥ്യ ആയിരുന്നു എല്ലാം.ഇന്നു ഈ നാട്ടിൽ തന്നെഅറിയാത്ത. താൻ അറിയാത്ത ആളുകളുടെ ഇടയിൽ തന്നെ മാത്രം സ്നേഹിച്.കരുതൽ ആകാം പക്ഷെ ആ കരുതലിലും നമ്മുടെ ജീവിതം നാം മറന്നു പോകരുത്
എഴുതിയത് : അബ്ബ്‌ദുൾ സലിം
0 Comments