ബാംഗ്ലൂർ നിന്ന് നാട്ടിലേക്ക് വരുമ്പോ കണ്ടക്ടർ എന്നോട് ചോദിച്ചു ഒരാളെ കൂടെ അടുത്ത് ഇരുത്താമോ പതിവില്ലാതെ എന്നോട് എന്തിനു അനുവാദം ചോദിക്കുന്നു ശേഷം അയാളെ കണ്ടപ്പോ കാര്യം മനസിലായി




 ബാംഗ്ലൂരിൽനിന്നും നാട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ ഏകദേശം നാല് കിലോമീറ്റർ കഴിഞ്ഞിരിക്കുo ബസ്സിന്റെ ഹെൽപ്പർ വന്ന് മുന്നിലുള്ള സീറ്റിലെആളോട് ചോദിച്ചു ഇവിടെ ഒരാളെ ഇരുത്താൻ പറ്റുമോ അതു കേട്ട് ഞാൻ മനസ്സിൽ വിചാരിച്ചു ഒരു യാത്രക്കാരനോട് എന്തിനാണ് ഒരാളെ ഇരുത്താൻ വേണ്ടി ബസ്സിലുള്ളഹെൽപ്പർ ഇങ്ങനെ ചോദിക്കുന്നത് ചിലപ്പോൾ സൈഡിൽ ഇരിക്കാൻ വേണ്ടി സ്ഥലം ചോദിക്കുന്നതായിരിക്കും എന്ന് കരുതി

പക്ഷേ വിഷയം അതായിരുന്നില്ല മുന്നിലെ സീറ്റിൽ യാത്ര ചെയ്യുന്ന ഒരാൾക്ക് അടുത്തുള്ള ആളുമായി ചേർന്ന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ് പോലും അതിന് വേറൊരു സീറ്റ് ചോദിച്ചതാണ്എന്ന് അദ്ദേഹം പറഞ്ഞു.

അങ്ങനെ എന്റെ സീറ്റിന്റെ മുന്നിൽ ഇരിക്കുന്ന ആള് സമ്മതംകൊടുത്തു പക്ഷേ മുഷിഞ്ഞ ഒരു ബാഗും പണി സ്ഥലത്തുനിന്ന് മാറാതെ വരുന്ന വാസനയുള്ള ഒരു ഷർട്ടും ഇട്ട് ഒരു ചെറുപ്പക്കാരൻ സീറ്റിലേക്ക് ഇരിക്കാൻ മുതിരുമ്പോൾ തന്നെ അദ്ദേഹം വിസമ്മതിച്ചു

പിന്നിലെ സീറ്റിൽ ഇരുന്ന് ഇതെല്ലാം കാണുന്ന ഞാൻ അദ്ദേഹത്തിന്റെ സാഹചര്യമായിരിക്കും ഇങ്ങനെ വൃത്തിയില്ലാതെ യാത്ര ചെയ്യുന്നത് സാരമില്ല എന്റെ സീറ്റിൽ ഇരുത്താം എന്ന് കരുതി സൗകര്യം ചെയ്തുകൊടുത്തു

അത്യാവശ്യം സമപ്രായക്കാർ ആയതുകൊണ്ട് തന്നെ സാവധാനം അദ്ദേഹത്തിന്റെ പോരായ്മകൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാം എന്ന് കരുതി പേരും നാടുമെല്ലാം ചോദിച്ചു

ദൂരെ യാത്ര ചെയ്യുമ്പോൾ കൂടെ ഇരിക്കുന്നവർക്ക് ബുദ്ധിമുട്ട് വരുത്താത്ത രീതിയിൽ വൃത്തിയിൽ വരണമെന്ന് പറയുന്നതിനു മുന്നേ അദ്ദേഹം പറഞ്ഞു നാട്ടിൽ നിന്ന് ഫോൺ വന്നു പെട്ടെന്ന് നാട്ടിലെത്താൻ വേണ്ടി കുളിച്ചു ഒരുങ്ങി വരുകയാണെങ്കിൽ ബസ് പുറപ്പെടും എന്നഅറിയാവുന്നത് കൊണ്ട് ധൃതിയിൽ പണി സ്ഥലത്തുനിന്ന് വന്നതാണ് അതുകൊണ്ട് വൃത്തിയാകാൻ ഒന്നും പറ്റിയില്ല കലങ്ങിയ കണ്ണുമായി അദ്ദേഹം പറഞ്ഞു


കാര്യമായി എന്തോ പറ്റിയിട്ടുണ്ട് അല്ലാതെ പെട്ടെന്ന് വരാൻ പറയില്ല

ജോലി ക്ഷീണം കൊണ്ടായിരിക്കാം അയാൾ നല്ല ഉറക്കിൽ എന്റെ ചുമലിലേക്ക് ചാഞ്ഞു ഉറങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ വിഷമങ്ങൾ എല്ലാം കേട്ടപ്പോൾ ഒന്നും പ്രതികരിക്കാൻ കഴിയാതെ സഹിച്ച് ഞാൻ അവിടെ ഇരുന്നു കൊടുത്തു സാവധാനം ഞാനും കണ്ണ് ചിമ്മി പോയി ഏകദേശം പുലർച്ചെ രണ്ടുമണിക്ക് ഒരു ഹോട്ടലിന്റെ മുന്നി ചായ കുടിക്കാൻ വേണ്ടി ബസ്സ് നിർത്തി ലൈറ്റ് ഓൺ ചെയ്തു.

പുറത്തേക്ക് ഇറങ്ങി ഒരു ചായ കുടിക്കുകയും കൂടെ അദ്ദേഹത്തിന് ഒരു ചായ വാങ്ങി യാത്ര തുടർന്ന്

കോഴിക്കോടാണ് ഇറങ്ങേണ്ടത്എന്ന് അദ്ദേഹം പറഞ്ഞു കൂടെ എന്റെ നമ്പർ ചോദിച്ചു നമ്പറും കൊടുത്തു സാവധാനം രണ്ടാമതും ഉറങ്ങാൻ തുടങ്ങി….

പാനൂരിൽ എത്തിയപ്പോൾഅദ്ദേഹം ഉറങ്ങുന്നതുകൊണ്ട് യാത്രയൊന്നും പറയാതെ ഞാൻ അവിടെ ഇറങ്ങി….

അങ്ങനെ കുറച്ചു ദിവസത്തിന് ശേഷം ഒരു ഫോൺ അദ്ദേഹം സ്വയം പരിചയപ്പെടുത്തി ബസ്സിൽ യാത്ര ചെയ്ത ആളാണ് വിരോധമില്ലെങ്കിൽ ജോലിസ്ഥലത്ത് വരണമെന്ന് നിർബന്ധിച്ചു.

ആളെ കണ്ടപാടെഞാൻ ഒന്ന് തിരിച്ചുപോയി അത്യാവശ്യം ഒരു ഹോട്ടൽ ബേക്കറി ഫാൻസി ഷോപ്പ് എല്ലാം അയാളുടെ ബിസിനസ് ശൃംഖലയിൽ ഉണ്ട് അന്ന് യാത്രയിൽ കണ്ട ആളിൽ നിന്നും ഒരുപാട് വ്യത്യാസം

അദ്ദേഹം എന്നോട് പറഞ്ഞു ഭാര്യ പെട്ടെന്ന് വീണതുകൊണ്ട് പേടിച്ചായിരുന്നു ഞാൻ നാട്ടിലേക്ക് പുറപ്പെട്ടത് ബേക്കറിയിൽ ഒരാളുടെ കുറവുള്ളത്കൊണ്ടും വലിയ ഒരു ഓർഡർ ഉള്ളതുകൊണ്ടും അന്ന് ഞാൻ ജോലിയിലായിരുന്നു നാട്ടിലെ ഫോണ് വന്നപ്പോൾ പിന്നെ ഒന്നും ആലോചിച്ചിട്ടില്ല അതായിരുന്നു അങ്ങനെയൊക്കെ ഉണ്ടാകാനുള്ള കാരണം.

ശരിക്കും ഇതുപോലെ പലരും നമ്മുടെ ചുറ്റുപാടിൽ ഉണ്ടാകും മുഷിഞ്ഞ വസ്ത്രവും ചില കാര്യങ്ങൾക്ക് പെട്ടെന്ന് ചൂടായി സംസാരിക്കുകയും ചെയ്യുന്നവരൊക്കെ ചില സാഹചര്യങ്ങളിൽ അല്ലെങ്കിൽ ചില നിമിഷങ്ങളിൽ അങ്ങനെയൊക്കെ ആയിപ്പോകുന്നവർ ആയിരിക്കും ചേർത്തു പിടിക്കാനും അവരുടെ പിന്നാമ്പുറം മനസ്സിലാക്കാനും ശരിക്കും നമ്മൾ ആരും ശ്രമിക്കാറില്ല അതുകൊണ്ടുതന്നെ പലരും തെറ്റിൽ നിന്ന് തെറ്റിലേക്ക് വീണുപോകുന്നു….


 

Post a Comment

0 Comments