താരപുത്രിയായതിനാല്‍ വരലക്ഷ്മിയ്ക്കും സിനിമയിലേക്കുള്ള എന്‍ട്രി എളുപ്പമായിരുന്നു. എന്നാല്‍ അവിടെ നിലനിന്ന് പോവുക എന്നത് സ്വന്തം കഴിവിലൂടെ മാത്രമായിരുന്നു. കുറഞ്ഞ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടി തമിഴിന് പുറമെ മലയാളം, തെലുങ്ക് ഭാഷകളിലും സജീവമാണ്.
ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി. ഈ സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കവേ ഒരു അഭിമുഖത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് വരലക്ഷ്മി പുറത്ത് വിട്ടത്.
സിനിമാ മേഖലയില്‍ നടിമാര്‍ കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന സമ്പ്രദായം ഉണ്ടെന്ന് പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ താരങ്ങളുടെ മക്കളായിട്ടുള്ള സെലിബ്രിറ്റികള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറില്ലെന്നും അവര്‍ സിനിമാ മേഖലയില്‍ വളരെ സുരക്ഷിതരാണെന്നാണ് പലരും കരുതുന്നത്. സത്യത്തില്‍ അങ്ങനെയല്ലെന്നാണ് വരലക്ഷ്മി പറയുന്നത്. താനടക്കമുള്ളവരോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന ഒരു പതിവ് സിനിമാ ലോകത്തുണ്ട്..
ഇതുമൂലം പല സിനിമകളിലും അഭിനയിക്കാനുള്ള അവസരം എനിക്ക് നഷ്ടപ്പെട്ടു. മാത്രമല്ല, ഞാന്‍ വളരെ പതുക്കെ വളര്‍ന്ന് വരാനുണ്ടായ കാരണവും ഇതാണ്. എന്റെ തത്വങ്ങളൊക്കെ ലംഘിച്ച് നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിവരുമായി കിടക്ക പങ്കിടുകയാണെങ്കില്‍ സിനിമയില്‍ നല്ല വേഷം ലഭിക്കുമെന്നായിരുന്നു ഓഫര്‍. അങ്ങനെ ലഭിക്കുന്ന ഒരവസരം പോലും എനിക്ക് വേണ്ടെന്നാണ് അവരോട് പറഞ്ഞതെന്ന് വരലക്ഷ്മി വ്യക്തമാക്കുന്നു.
നടിയുടെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. പലരും ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയുന്നത് വലിയ വാര്‍ത്തയായി മാറാറുണ്ട്. അതുപോലെ വരലക്ഷ്മിയുടെ വാക്കുകളും തരംഗമാവുകയാണ്. ഇത്തരം നിബന്ധന കാരണം ഏത് സിനിമയാണ് നഷ്ടപ്പെട്ടതെന്നും ആരൊക്കെയാണ് ഇങ്ങനെയുള്ള ആവശ്യവുമായി വന്നതെന്നും നടി വെളിപ്പെടുത്തണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ആളുകളുടെ പേര് വെളിപ്പെടുത്താന്‍ വരലക്ഷ്മി ഇനിയും തയ്യാറായിട്ടില്ല.
കസബ എന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മി മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് കാറ്റ്, മാസ്റ്റര്‍പീസ് എന്നിങ്ങനെയുള്ള സിനിമകൡും അഭിനയിച്ചു. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച രണ്ട് സിനിമകളും വരലക്ഷ്മിയ്ക്ക് വലിയ സ്വീകാര്യതയാണ് നേടി കൊടുത്തത്. ഇതിനിടയില്‍ തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഇനിയും സൂപ്പര്‍നായികയായി മാറാന്‍ വരലക്ഷ്മിയ്ക്ക് സാധിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം.
0 Comments