കൊച്ചി: നടി സംയുക്തയെ വിമര്‍ശിച്ച് ഷൈന്‍ ടോം ചാക്കോ. മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്‌ലിം ആയാലുംചെയ്ത ജോലി പൂര്‍ത്തിയാക്കണം എന്ന് ഷൈന്‍ വിമര്‍ശിച്ചു.
ബൂമറാംഗ് സിനിമയുടെ പ്രമോഷനിടെയാണ് ഷൈന്‍ നടിയോടുള്ള അതൃപ്തി അറിയിച്ചത്. സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന സംയുക്ത പ്രമോഷനെത്തിയിരുന്നില്ല.'എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയേട് കുറച്ച് ഇഷ്ടം കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകള്‍ ഉണ്ട്. ചെയ്തത് മോശമായിപോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത്.' സംയുക്ത തന്റെ പേരിനൊപ്പമുള്ള മേനോന്‍ എന്ന ജാതിവാല്‍ മാറ്റിയല്ലോയെന്ന ചോദ്യത്തോടാണ് ഷൈന്‍ ഈവിധം പ്രതികരിച്ചത്.
സംയുക്ത തന്റെ പേരിനൊപ്പമുള്ള ജാതിവാല്‍ എടുത്തുകളഞ്ഞത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 'വാത്തി' സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം അറിയിച്ചത്. സംയുക്ത മേനോനും ഷൈന്‍ ടോം ചാക്കോക്കും പുറമേ ബൈജു സന്തോഷ്, ചെമ്പന്‍ വിനോദ് ജോസ്, ഡെയിന്‍ ഡേവിസ് എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന മറ്റ് താരങ്ങള്‍.
ഗുഡ് കമ്പനി അവതരിപ്പിക്കുന്ന 'ബൂമറാംഗ്' ഈസി ഫ്‌ലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ടി കെ രാജീവ് കുമാര്‍ ചിത്രം ബര്‍മുഡയുടെയും തിരക്കഥ കൃഷ്ണദാസിന്റേത് ആയിരുന്നു.
0 Comments