അച്ഛനോടൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യവേ കാറിടിച്ചു, 16കാരന് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ് പിതാവും സഹോദരനും ആശുപത്രിയില്‍


 തിരുവനന്തപുരം: വാഹനാപകടത്തില്‍ പതിനാറുകാരന് ദാരുണാന്ത്യം. വെള്ളറട പൊന്നമ്പിക്കുസമീപമാണ് വാഹനാപകടമുണ്ടായത്. സംഭവത്തില്‍ വെള്ളറട ചെമ്പക ഭവനില്‍ പ്രസാദിന്റെയും പരേതയായ രജിതയുടെയും മകന്‍ കാശിനാഥ് ആണ് മരിച്ചത്.

അച്ഛനോടൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യവേ കാറിടിച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അച്ഛന്‍ പ്രസാദ് (50) , ഇളയ സഹോദരന്‍ കൗശിക് നാഥ് (11) എന്നിവര്‍ ആശുപത്രിയിലാണ്.

കാട്ടാക്കട – വെള്ളറട റോഡില്‍ വെച്ചാണ് അപകടം നടന്നത്. കിളിയൂര്‍ ഭാഗത്തുനിന്ന് വെളളറടയിലേക്ക് വരുകയായിരുന്ന ബൈക്കില്‍ അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാശിനാഥിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കാശിനാഥ് മരിച്ചത്. ധനുവച്ചപുരം എന്‍. കെ . എം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കാശിനാഥ്.

Post a Comment

0 Comments