സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് പാലക്കാട് കാരി സരിതയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ്. അച്ഛൻ ഉണ്ടാക്കിയ ലക്ഷങ്ങളുടെ കടം തീർത്തു ചോർന്നു ഒലിക്കുന്ന കൂരയിൽ നിന്നും ഇരു നില വീട്ടിലേക്ക് മാറിയ സന്തോഷം ആണ് സരിത പങ്ക് വെക്കുന്നത്.
പെണ്ണുങ്ങളെ കൊണ്ട് വല്ലതും പറ്റുമോ എന്ന ചോദ്യത്തിന് ഉള്ള മറുപടി ആണ് ഈ പോസ്റ്റ്. എന്റെ അച്ഛൻ പണിത കുഞ്ഞു വീട്ടിൽ ആണ് ഞാൻ താമസിച്ചതും വലിയ സ്വപ്നങ്ങൾ കണ്ടതും. അവിടെ നിന്ന് രണ്ടായിരത്തി ഇരുപത്തി മൂന്ന് ഫെബ്രുവരി ഒന്നിന് ഈ കാണുന്ന ആയിരത്തി എണ്ണൂറ്റി സ്‌ക്വയർ ഫീറ്റിൽ ഞാൻ പണിത പുതിയ വീട്ടിലേക്ക് താമസം മാറി.
മുപ്പത്തി മൂന്നാം വയസ്സിൽ ഒരു പെണ്ണ് ആയിട്ടും ഇങ്ങനെ ഒരു നേട്ടം ഞാൻ സ്വന്തം ആക്കി എങ്കിൽ അതിന് പിന്നിൽ ഒരുപാട് വർഷത്തെ കാത്തിരിപ്പും അധ്വാനവും ആണ്. പിന്നെ എന്റെ കോണ്ഫിഡൻസ് നിങ്ങൾക് അഹങ്കാരം ആയി തോന്നുന്നു എങ്കിൽ ഒരു വാക്ക്, വളരെ ചെറിയ പ്രായത്തിൽ തന്നെ കയ്യിൽ കാശില്ല തന്റെ പേരിൽ കുടുംബ കാർ അച്ഛനെയും അമ്മയെയും പരിഹസിച്ച് കണ്ടു വളർന്ന ഏക മകൾ ആണ് ഞൻ. അച്ഛന്റെ ഉൾപ്പെടെ വലിയ കടങ്ങൾ എല്ലാം ഒറ്റക്ക് ചുമകേണ്ടി വന്നു. ഏതൊരു കുടുംബത്തിലെ വിശേഷങ്ങൾ ക്ക് പോയാലും അച്ഛനെ കുടുംബക്കാർ പുച്ഛിച്ചു കളിയാക്കുന്നത് കണ്ടു വളർന്നത് കൊണ്ടാവാം ആ പരിഹസിച്ചവർക്ക് ഒന്നും സ്വപ്നം കാണാൻ പറ്റാത്ത അത്ര നല്ല നിലയിൽ തിരുത്താൻ കഴിയണം എന്ന വാശി ആണ് കുഞ്ഞു നാൾ മുതൽ രക്തത്തിൽ അലിഞ്ഞു ചേർന്നത്. ആ വാശിയിൽ തളരാതെ ഇരുപത്തി ഒന്ന് വയസ്സ് മുതൽ ജോലി ചെയ്ത് പതിനാറു ലക്ഷത്തോളമുള്ള കടങ്ങൾ എല്ലാം ഒറ്റക്ക് വീട്ടി. ശേഷം മുപ്പത്തി മൂന്നാം വയസ്സിൽ സ്വന്തമായി വാങ്ങിയ സ്ഥലത് വീട് വെച്ചു. ഇന്ന് കൂടെ അച്ഛൻ ഇല്ല. അത് കൊണ്ട് തന്നെ അച്ഛന്റെ പേര് ആയ സഹദേവൻ എന്നതിനെ ചെറുതായി പരിഷ്‌കരിച്ചു സഹാദേവം എന്നു തന്നെ വീടിന് പേര് നൽകി.
പെണ്കുട്ടിയെ എന്തിന് കോളേജിൽ വിട്ട് പഠിപ്പിക്കുന്നു? അവളെ വീട്ടിലെ പണികൾ പടിപ്പിക്കു. ഇവളൊക്കെ പഠിച്ചു എന്ത് നേടാൻ ആണ്? എന്നെല്ലാം ഉള്ള അവഹേളനങ്ങൾ കുടുംബ കാരിൽ നിന്ന് കേട്ടിട്ടും അതിന് ഒന്നും ചെവി കൊടുക്കാതെ എനിക് വിദ്യാഭ്യാസം നൽകിയ അച്ഛനും അമ്മയും ആണ് എന്റെ ഹീറോസ്. വീട് പണി തുടങ്ങിയ ആണുങ്ങൾ വിചാരിച്ചു നടക്കുന്നില്ല എന്നിട്ട് ആണോ ഒരു പെണ്ണ് ഒറ്റക്ക് ഇത് ചെയ്ത് തീർക്കാൻ ഇത് ഒന്നും ഒരു കാലത്തും ഇവൾ മുഴുവൻ ആകില്ല, ചുമ്മാ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ ഓരോന്ന് ചെയ്തോളും എന്നെല്ലാം നെഗറ്റീവ് കമന്റുകൾ കുടുംബക്കാർ തൊടുത്തു വിട്ടു. കൂടുതൽ വാർത്തകൾ അറിയാൻ വീഡിയോ കാണാം.
0 Comments