ഇന്നലെ ഒരു കടയില്‍ നിന്നും എനിക്ക് കിട്ടാനുള്ള പണം വാങ്ങാന്‍ പോയിരുന്നു പക്ഷെ കാശു കിട്ടിയില്ല കാരണം പറഞ്ഞതാണ് ശരിക്കും ഞെട്ടിച്ചത്


 ഇന്നലെ ഒരു കടയില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടാനുള്ള പണം വാങ്ങാന്‍ പോയിരുന്നു. ഉച്ചവരെയായിട്ടും കൈനീട്ടം പോലും കച്ചവടമായില്ലെന്ന് പുള്ളി പറഞ്ഞു. അങ്ങനെ സംസാരിച്ച് സംസാരിച്ച് അയാള്‍ കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു. 

ഞാനും ധര്‍മ്മസങ്കടത്തിലായി. പൈസ ഞാന്‍ പിന്നീട് വാങ്ങിക്കോളാം എന്ന് പറഞ്ഞ് അയാളുടെ തോളില്‍ തട്ടി. ആ പ്രായമുള്ള മനുഷ്യന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.നാട്ടില്‍ ഒരുപാടു പലചരക്കു കടക്കാരുടെയും തുണിക്കച്ചവടക്കാരുടെയും ഫാന്‍സി, ചെരുപ്പ് , ഹാര്‍ഡ് വെയര്‍ എന്നുവേണ്ട സകലമാന ചെറുകിട സ്ഥാപനങ്ങളുടെയും അവസ്ഥയാണിത്.എത്രയെത്ര സ്ഥാപനങ്ങളാണ് അടച്ചുപൂട്ടുന്നത്. മിക്ക സ്ഥാപനങ്ങളിലും ജോലിക്കാരെ കുറച്ചു തുടങ്ങി പണത്തിന്‍റെ ലഭ്യത വളരെ കുറഞ്ഞു. പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുലോം കുറവാണ്.ഇതിനിടയിലാണ് പാവം പ്രവാസികളൂടെ തിരിച്ചുവരവ്. കയ്യിലുള്ള പണം മുഴുവന്‍ ഉപയോഗിച്ച് ആഢംബരത്തില്‍ ബേക്കറിയോ ഹോട്ടലോ തുടങ്ങും. രണ്ടോ മൂന്നോ മാസം പോലും വേണ്ട അടച്ചുപൂട്ടാന്‍.

എത്രയെത്ര നേര്‍ക്കാഴ്ചകളാണ് ദിവസേന കാണുന്നത്.മോട്ടോര്‍ ടാക്സി മേഖല അതിലേറെ കഷ്ടമാണ്.എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുകയല്ലേ.സര്‍ക്കാര്‍ ജോലിക്കാര്‍ക്കോ സ്വകാര്യ കമ്പനികളില്‍ ഉയര്‍ന്ന ജോലിയുള്ളവര്‍ക്കോ ഇതൊക്കെ പറഞ്ഞാല്‍ ചിലപ്പോള്‍ മനസ്സിലാവണമെന്നില്ല ഒരു സമൂഹത്തിന്‍റെ സ്പന്ദനം അറിയുന്നത് മാര്‍ക്കറ്റുകളിലാണ്. സ്വന്തമായി തുടങ്ങാന്‍ പറ്റുന്ന ഒരുപാടു സംരംഭങ്ങളെപറ്റി പലര്‍ക്കും പറഞ്ഞു കൊടുത്തിട്ടുള്ള ആളാണ് ഞാന്‍ ഇപ്പോള്‍ പേടിയാണ് സ്വന്തമായി ഒരു ബിസിനസ്സ് വിജയിപ്പിച്ചെടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ് ഇപ്പോള്‍.പല ബാങ്കുകളും ലോണ്‍ കൊടുക്കുന്നത് നിര്‍ത്തി. പലരുടെയും തിരിച്ചടവ് മുടങ്ങുന്നു.വന്‍കിട ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വന്നപ്പോള്‍ ചെറുകിട വ്യാപാരമേഖല സ്തംഭിച്ചമട്ടാണ്…ആ -ത്മ- ഹത്യയുടെ വക്കിലാണ് പലരും നൂറു രൂപയുടെ സാധനങ്ങള്‍ വാങ്ങാന്‍ പോലും വലിയ ഷോപ്പിങ്ങ് മാളുകളിലേക്ക് പോകുമ്പോള്‍ സ്വന്തം നാട്ടില്‍ നമ്മളെ മാത്രം വിശ്വസിച്ചു തുടങ്ങിയ ചെറിയ കടകളെ അവഗണിക്കരുതേ.ചിലപ്പോള്‍ ഒരുരൂപ കൂടുതല്‍ ആയിരിക്കും എങ്കിലും എപ്പോഴെങ്കിലും ഒന്നു കേറണം വാങ്ങാന്‍ പറ്റുന്ന എന്തെങ്കിലും വാങ്ങണം ചെറുകിട വ്യാപാരമേഖലയിലുള്ള ഒരു വലിയ സമൂഹത്തെ കയ്യൊഴിയരുത്.(കടപ്പാട് )

ഒരു ഗുണപാഠ കഥ പറയാം ഒരിക്കൽ ന്യൂയോർക്കിൽ നിന്ന് ഒരു മാന്യനായ വ്യക്തി കപ്പലിൽ യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് പുറപ്പെട്ടു. കപ്പലിൽ എത്തിയപ്പോഴാണ് തന്റെ ക്യാബിനിൽ മറ്റൊരാൾ കൂടെ ഉണ്ട് എന്നറിയുന്നത്. അയാളെ കണ്ടപ്പോൾ എന്തോ ഒരു പന്തികേട്. അദ്ദേഹം തന്റെ വിലപിടിപ്പുള്ള സാധനങ്ങൾ കപ്പലിലെ പൾസർ ടെ അടുക്കൽ കൊണ്ടുചെന്ന്, തന്നോടൊപ്പം ക്യാബിനിൽ ഉള്ളയാളെ കണ്ടിട്ട് അത്ര വിശ്വസ്തൻ അല്ലെന്നും കണ്ടിട്ട് ഒരു കള്ള ലക്ഷണം ഉണ്ടെന്നും അതിനാൽ തന്റെ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കണം എന്നും ആവശ്യപ്പെട്ടു. അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിച്ചു. എന്നിട്ട് ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ ക്യാബിനിൽ ഉള്ള മറ്റെയാളും അയാളുടെ വിലപിടിപ്പുള്ള സാധനങ്ങളും ഇവിടെ നൽകിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞ കാരണവും നിങ്ങൾ പറഞ്ഞത് തന്നെയാണ്”. മറ്റുള്ളവരിൽ നാം കള്ള ലക്ഷണം കണ്ടെത്തുമ്പോൾ, മറ്റുള്ളവർ നമ്മിലും അതേ ലക്ഷണം തന്നെ കാണുന്നു. ഇവിടെ രണ്ടുപേരും അപരരിൽ കള്ള ലക്ഷണം കണ്ടെത്തുന്നു. രണ്ടുപേരും വിശ്വസ്തരായിരിക്കാം. അപ്പോൾ എന്തിനാണ് അപരനെ അങ്ങനെ കാണുന്നത്? നമുക്ക് പരിചയമില്ലാത്ത എല്ലാവരും കള്ളനാണ് എന്ന് വിചാരിക്കുന്നത് എത്ര ഹീനമാണ്. ‘എന്റേതെല്ലാം എനിക്ക്’ എന്ന പ്രമാണം ഉൾക്കൊള്ളുന്നവർക്ക് മറ്റുള്ളവരെ വിശ്വസ്തരായി കാണുവാൻ വലിയ പ്രയാസമായിരിക്കും. ‘എന്റേത് നിനക്കും കൂടി’ എന്ന പ്രമാണം കൂടുതൽ നല്ലതല്ലേ? ആ പ്രമാണം ഉൾക്കൊള്ളുന്നവർക്ക് അപരരെ വിശ്വസ്തരായി കാണുവാൻ പ്രയാസം വരില്ല. ” എന്റേതെല്ലാം എനിക്ക്’ എന്ന ചിന്ത നമ്മുടെ തികഞ്ഞ സ്വാർത്ഥതയെ വെളിപ്പെടുത്തുന്നതാണ്.

സ്വാർത്ഥത ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങളാണ് ഉളവാക്കുക? നമ്മുടെ സ്വാർത്ഥത സഹോദരനെ മോഷ്ടാവായും നികൃഷ്ടനായും കാണുവാൻ പ്രേരിപ്പിക്കുന്നു. അത്രയും പോരേ സഹോദരരുമായുള്ള ജീവിതം ദുസ്സഹമായി തീരുവാൻ? വിലപിടിപ്പുള്ള വസ്തുക്കൾ മാറ്റിയാലും അപരനിൽ കള്ള ലക്ഷണം കണ്ടെത്തുന്നവർ എങ്ങനെ ചില ദിവസങ്ങൾ ഒരുമിച്ച് ആ ക്യാബിനിൽ വസിക്കും? എങ്ങനെ അവർ ആ ദിവസങ്ങളിൽ ഉറങ്ങും? ഒരു വേള, ഇവർ ഇരുവരും കൂടി സ്വർഗ്ഗത്തിലെത്തിയാൽ അവിടത്തെ സ്ഥിതി എന്തായിരിക്കും? നാം ദുഷ്ടരായി കരുതുന്ന നമ്മുടെ അയൽക്കാരും നമ്മോടൊപ്പം സ്വർഗ്ഗത്തിലെത്തിയാൽ !!! ആ സ്ഥിതി ഒന്ന് ആലോചിചിച്ചു നോക്കുക. അത്, സ്വർഗ്ഗവും നരകം ആക്കുന്ന അവസ്ഥയല്ലേ? അവർ സ്വർഗ്ഗത്തിൽ എത്തില്ല എന്ന ആശ്വാസത്തിലാണ് ഇപ്പോൾ നമ്മൾ കഴിയുന്നത്. അവരും അങ്ങനെ തന്നെ. എന്നാൽ സ്വർഗ്ഗ പ്രവേശനത്തിന്റെ താക്കോൽ നമ്മുടെ കയ്യിൽ അല്ലല്ലോ. ഇങ്ങനെയാണ് നരകം സംജാതമാകുന്നത്. അപരരെ വിശ്വസ്തരായി കാണുവാൻ തയ്യാറാകാം.



Post a Comment

0 Comments