കൊല്ലം അഞ്ചലിലെ വീട്ടില്‍ യുവ ഡോക്ടറെ മരിച്ചനിലയില്‍;ഡോ. അര്‍പ്പിതയെ കണ്ടെത്തിയത് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍


 അഞ്ചല്‍: കൊല്ലത്ത് യുവ വനിതാഡോക്ടറെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോ. അര്‍പ്പിത അരവിന്ദ് (30)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇഎന്‍ടി ക്ലിനിക് ഉടമ ഡോ. അരവിന്ദിന്റെ മകളാണ് ഡോ. അര്‍പ്പിത അരവിന്ദ്. 

ഇവരെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞദിവസമാണ് കൊല്ലം അഞ്ചല്‍ അഗസ്ത്യക്കോട്ടുള്ള വീട്ടില്‍ രാത്രിയോടെ കിടപ്പുമുറിയില്‍ നിന്നും മൃതദേഹം കണ്ടത്. ഡോ. അരവിന്ദ്-ദേവിക ദമ്പതിമാരുടെ ഏകമകളാണ് അര്‍പ്പിത.അര്‍പ്പിത എംബിബിഎസ് പഠനത്തിനുശേഷം പിജിയും പൂര്‍ത്തിയാക്കിയിരുന്നു. അഞ്ചല്‍ പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)



Post a Comment

0 Comments