ദോഹ: ഖത്തറില്‍ കാല്‍പ്പന്ത് മത്സരത്തില്‍ ലോക കിരീടം ചൂടി അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയം. എക്സ്ട്രാ ടൈമിലും 3-3 സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലാണ് അര്‍ജന്റീന ഫ്രാന്‍സില്‍ നിന്നും വിജയം പിടിച്ചെടുത്തത്.
അര്‍ജന്റീന നാല് ലക്ഷ്യവും വലയിലെത്തിച്ചപ്പോള്‍ ഫ്രാന്‍സിന് രണ്ടെണ്ണം പിഴച്ചതാണ് തിരിച്ചടിയായത്.നേരത്തെ, ഫ്രാന്‍സിനെതിരായ ഫൈനലില്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന മുന്നില്‍ നില്‍ക്കുന്നത്.
ആദ്യ ഗോള്‍ പതിവ് പോലെ സൂപ്പര്‍ താരം മെസിയുടെ കാലില്‍ നിന്നാണ് പിറന്നത്. പെനാല്‍റ്റിയിലൂടെയാണ് താരം ഗോളടിച്ചത്. മെസിയുടെ ടൂര്‍ണമെന്റിലെ ആറാം ഗോളാണിത്. എയ്ഞ്ജല്‍ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്ത്തിയതിനെത്തുടര്‍ന്നാണ് അര്ജന്രീനയ്ക്ക് പെനാല്‍റ്റി ലഭിച്ചത്.
23-ാം മിനിറ്റില്‍ കിക്കെടുത്ത അര്‍ജന്റീന നായകന് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ചുകൊണ്ട് പന്ത് വലകുലുക്കി.രണ്ടാം ഗോള്‍ പിറന്നത് ഡി മരിയയുടെ പാദങ്ങളില്‍ നിന്നായിരുന്നു.
35ാം മിനിറ്റില്‍ മെസ്സി തുടക്കമിട്ട നീക്കമാണ് ഗോളിലെത്തിയത് ഡി മരിയയായിരുന്നു സ്കോറര്‍.
0 Comments