ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായി മാറിയതാരമാണ് ഉല്ലാസ് പന്തളം. ഉല്ലാസിന്റെ കുടുംബത്തിൽ നിന്നും ഉള്ള ഒരു വേദനിപ്പിക്കുന്ന വാർത്തയാണ് കഴിഞ്ഞ കുറച്ചു നേരങ്ങളായി സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നത്.
ഉല്ലാസിന്റെ ഭാര്യയായ ആശയുടെ മരണമായിരുന്നു അത്. ആശയെ വീടിന്റെ മുകളിലെ നിലയിൽ തൂങ്ങിമരിച്ച അവസ്ഥയിൽ കണ്ടെത്തുകയായിരുന്നു ചെയ്തത്. ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് തരത്തിൽ വരെ ആളുകൾ ചോദ്യങ്ങളുമായി എത്തിയിരുന്നു. ഇപ്പോൾ അത്തരം ചോദ്യങ്ങൾക്കൊക്കെയുള്ള ഒരു ഉത്തരം എന്ന നിലയിലാണ് ഉല്ലാസിന്റെ ഭര്‍തൃപിതാവ് സംസാരിച്ചിരുന്നത്.
ഉല്ലാസിന് എതിരെ തങ്ങൾക്ക് ഒരു പരാതിയുമില്ല എന്നും മാനസിക പിരിമുറുക്കം ആയിരിക്കാം മകളുടെ മരണത്തിന്റെ കാരണമെന്നും ആയിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. താനോ തന്റെ കുടുംബത്തിലുള്ളവരെ ഉല്ലാസിനെ ഒരു വിധത്തിലും ശല്യപ്പെടുത്തുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ല. തന്നെ ഉല്ലാസ് ചാച്ചാ എന്നാണ് വിളിച്ചിരുന്നത്. അത്രത്തോളം സ്നേഹമാണ് തന്നോട് ഉല്ലാസിനെ ഉണ്ടായിരുന്നത് എന്നും പറയുന്നുണ്ട്. എന്നാൽ വീട്ടിൽ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഭാര്യ മരിച്ച കാര്യം അറിയാതിരുന്നത് എന്നാണ് ചിലർ ചോദിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത ദിവസമായിരുന്നു ഉല്ലാസ് തിരികെ എത്തിയിരുന്നത്. വിദേശയാത്രയിൽ ആയിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ മകന്റെ പിറന്നാള്‍ വീട്ടിൽ വന്ന് ആഘോഷിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
മകനുവേണ്ടി ഒരു ഫേസ്ബുക്ക് കുറിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു. എന്റെ മകൻ ജിത്തുക്കുട്ടന് പിറന്നാൾ ആശംസകൾ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റായിരുന്നു അത്. സോഷ്യൽ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഒന്നും തന്നെ പങ്കുവയ്ക്കുകയും ചെയ്തിട്ടില്ല. മകന്റെ പിറന്നാൾ ആഘോഷം ഉല്ലാസ് വന്നതിനു ശേഷം മതി എന്ന് പറയുകയും, ഇത് കേൾക്കാതെ ഭാര്യ മകന്റെ പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ സംസാരം ഉണ്ടായി എന്നും ആ സംസാരത്തിനിടയിൽ ഉല്ലാസിന്റെ അമ്മയും ഉല്ലാസിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു എന്നുമൊക്കെയാണ് അറിയുന്നത്.
മറ്റു ബന്ധുക്കാരുടെ മുൻപിൽ വച്ച് തന്നെ ഉല്ലാസ് വഴക്ക് പറഞ്ഞത് മാനസികമായി ഭാര്യയായ ആശയെ വേദനിപ്പിച്ചു എന്നും അതിൽ മനംനൊന്ത് ആശ മുകളിലേക്ക് കയറി പോവുകയായിരുന്നു ചെയ്തതെന്നും ആണ് അറിയുന്നത്. എന്നാൽ ആശ ഉറങ്ങാൻ വേണ്ടി പോയതാകും എന്നാണ് ഉല്ലാസ് കരുതിയത്. കുറെ സമയങ്ങൾക്ക് ശേഷം ഭാര്യയെ വിളിക്കുവാൻ മുകളിൽ എത്തിയപ്പോഴാണ് അവിടെ ഇല്ല എന്ന് അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാര്യയെ കണ്ടെത്തിയില്ല. അതിനുശേഷം ടെറസിൽ വിരിച്ച തുണികൾക്കൊപ്പം തന്നെ ഭാര്യയുടെ മൃതദേഹം കണ്ടെത്തുന്നത് എന്നും അറിയുന്നു. വീട്ടിലുണ്ടായ ഒരു വഴക്കിന്റെ പേരിലാണ് ഈ മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.
0 Comments