കല്യാണത്തിനു ശേഷം മൊഞ്ച് കൂടിയോ? കിടിലൻ ലുക്കിൽ ലേഡി സൂപ്പർ സ്റ്റാർ… പുത്തൻ ഫോട്ടോസ് വൈറൽ


 മലയാളിയായ തെന്നിന്ത്യൻ താരറാണിയാണ് നയൻതാര. മനസ്സിനക്കരെ എന്ന മലയാള സിനിമയിൽ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു നയൻതാര.അതിന് ശേഷം നിരവധി നല്ല ചിത്രങ്ങളിൽ അഭിനയിച്ചു. ഒരുപാട് അവാർഡുകൾ സ്വന്തമാക്കി.

സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിചിരുന്നു. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്.

പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒടുവില്‍ 2021 സെപ്റ്റംബറില്‍ തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ഒരു അഭിമുഖത്തിലൂടെ അറിയിക്കുക ആയിരുന്നു.ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്.ഇരുവർക്കും വാടക ഗർഭപാത്രത്തിലൂടെ രണ്ട് കുഞ്ഞുങ്ങൾ ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഉയിർ ഉലകം എന്നാണ് കുട്ടികൾക്ക് നൽകിയ പേര്.

എന്നാൽ ഇതിനെതിരെയും നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയത്. ഇത് നിയമപരമായി അല്ല എന്നൊക്കെ ആയിരുന്നു. എന്നാൽ അതിൽ തന്റെ ഭാഗത്തെ ശരിയും നീതിയും നയൻ‌താര തുറന്ന് കാണിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തന്റെ ഫോട്ടോസും വിശേഷങ്ങളും പോസ്റ്റ്‌ ചെയ്യറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് നയൻ‌താര പങ്കുവെച്ച ഫോട്ടോ ആണ്. വിക്കിയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രമാണിത്.

കണക്ട് എന്ന സിനിമയുടെ പ്രൊമോഷൻ ഭാഗമായി വന്നപ്പോൾ എടുത്ത ചിത്രങ്ങൾ ആണിത്. അതിൽ ശ്രദ്ധേയമാകുന്നത് ഇതിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ്. ക്യാപ്ഷൻ ഇങ്ങനെ,നിങ്ങളിൽ ശരിയായ വ്യക്തി ഉള്ളപ്പോൾ ലോകം നിങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നോ പറയുന്നതെന്നോ നിങ്ങൾ വിഷമിക്കേണ്ടതില്ല. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

കണക്ട് എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും നയൻതാര പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുകയാണ്. മായ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം നയൻസും അശ്വിനും ഒരുമിക്കുന്ന ചിത്രമാണിത്. വിഘ്നേശ്വറിന്റെയും നയൻസിന്റെയും നിർമ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സ് ആണ് സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ പ്രമോഷൻ ഭാഗമായുള്ള അഭിമുഖത്തിൽ നയൻതാര പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ജീവിതത്തിൽ സംഭവിച്ച ചില വിവാദങ്ങളെ കുറിച്ചും വിഘ്നേശുമായുള്ള വിവാഹത്തെക്കുറിച്ച് ഒക്കെ തന്നെ നയൻസ് സംസാരിച്ചിരുന്നു. ഈ ഗോസിപ്പുകൾ പരക്കുന്നത് ചില സമയത്ത് മനസ്സിലാക്കാം. കാരണം നമ്മൾ പബ്ലിക് ഐയിൽ ഉള്ളവരാണ്. ചിലപ്പോൾ അവർ വല്ലാതെ പേഴ്സണൽ സ്പെയ്സിലേക്ക് കടക്കും. അപ്പോൾ എനിക്ക് അൺകംഫർട്ടബിൾ ആകും.

പക്ഷേ അതിനൊന്നും ചെയ്യാൻ പറ്റില്ല. അത് അഭിമുഖീകരിച്ചേ പറ്റൂ. നമുക്ക് മുന്നിൽ മറ്റൊരു മാർഗ്ഗമില്ലല്ലോ. ഒരു പുരുഷൻ കല്യാണം കഴിക്കുമ്പോൾ ഒന്നും മാറുന്നില്ല. പക്ഷേ ഒരു പെൺകുട്ടി കല്യാണം കഴിക്കുമ്പോൾ അവളിൽ ഒരു മാറ്റവും ഇല്ലെങ്കിൽ അവരുടെ ജീവിതത്തിലെ മാറ്റങ്ങൾ എന്താണെന്ന് ആയിരിക്കും ആളുകൾ ശ്രദ്ധിക്കുക എനിക്ക് വിഗ്നേശ്വരിനെ 10 വർഷത്തോളമായി അറിയാം.

പ്രൊഫഷണലി ഒന്നും മാറിയിട്ടില്ല. ഞാൻ മുമ്പ് ചെയ്തിരുന്ന സിനിമകളേക്കാൾ കൂടുതൽ ഇപ്പോൾ ചെയ്യുന്നുണ്ട്. കാരണം എനിക്ക് അദ്ദേഹം പിന്തുണ നൽകുന്നു. സ്ത്രീകൾക്ക് വർക്ക് ചെയ്യാൻ ഇഷ്ടമാണെങ്കിൽ അത് തുടരുക. കുടുംബത്തെ നോക്കേണ്ടത് ഭാര്യയും ഭർത്താവും ഒരുമിച്ചാണ് അല്ലാതെ ഭാര്യ മാത്രമല്ല. അതൊരു തെറ്റായ ധാരണയാണ് എന്നും നയൻതാര അഭിപ്രായപ്പെടുന്നു.

Post a Comment

0 Comments