ഒടുവിൽ കാത്തിരുന്ന ആ കുഞ്ഞ് സന്തോഷം വന്നെത്തി, ദേവികയ്ക്കും വിജയ്ക്കും ആശംസകളുമായി പ്രേക്ഷകർ


 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ദേവിക നമ്പ്യാർ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിൽ സംപ്രെക്ഷണം ചെയ്ത ഒരു പരമ്പരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ദേവിക ആയിരുന്നു. 

ഊമയായ ഒരു കഥാപാത്രത്തെ ആയിരുന്നു താരം ഈ പരമ്പരയിൽ അവതരിപ്പിച്ചത്. വളരെയേറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ പരമ്പരകളിൽ ഒന്നായിരുന്നു ഇത്.അടുത്തിടെ ആയിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. വിജയ് മാധവ് എന്ന വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഒരു ഗായകൻ ആയിട്ടാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയും എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു തീർത്തത്. നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയത്.

അടുത്തിടെ ആയിരുന്നു ഇരുവരും ആ വിശേഷവാർത്ത അറിയിച്ചത്. ദേവിക ഗർഭിണിയാണ് എന്ന വാർത്തകൾ ആയിരുന്നു മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചത്. ഇപ്പോൾ ഇരുവരും ഇവരുടെ ആദ്യത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ്. മലയാളികൾ ഒന്നടങ്കം ആ കുട്ടിയുടെ വരവിന് വേണ്ടി കാത്തിരിക്കുകയാണ് എന്ന് വേണമെങ്കിൽ പറയാം. ഇതിനിടയിൽ മറ്റൊരു സന്തോഷവാർത്ത കൂടിയാണ് ഇപ്പോൾ ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.

കുട്ടി വരുന്നതിനു മുൻപ് മറ്റൊരു കുഞ്ഞ് സന്തോഷം കൂടി ഇവരുടെ ജീവിതത്തിലേക്ക് വന്ന തീർക്കുകയാണ്. യൂട്യൂബിൽ നിന്നും സിൽവർ പ്ലേ ബട്ടൺ ആണ് ഇപ്പോൾ ഇവർക്ക് ലഭിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഇതിനെ കുഞ്ഞ് സന്തോഷം എന്ന് വിളിക്കുന്നത് എന്നറിയുമോ? കാരണം ഇതിനേക്കാൾ വലിയ ഒരു മറ്റൊരു സന്തോഷം വരാൻ പോവുകയാണ്. അത് മറ്റൊന്നുമല്ല യൂട്യൂബ് ഗോൾഡൻ പ്ലേ ബട്ടൺ തന്നെയാണ്. ഒരുപക്ഷേ കുട്ടി ജനിച്ച ഉടനെ തന്നെ ഇവർക്ക് ഗോൾഡൻ പ്ലേ ബട്ടൻ കിട്ടാനുള്ള സാധ്യതയുണ്ട് എന്നാണ് പ്രേക്ഷകർ കരുതുന്നത്. എന്തായാലും നിരവധി ആളുകളാണ് ഇപ്പോൾ ഇവർക്ക് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് രംഗത്ത് എത്തുന്നത്.



Post a Comment

0 Comments