പത്താന്‍ എന്ന ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതോടെ ഇതിനെതിരെ വലിയ വിവാദമാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. ഒരു വിഭാഗം ചിത്രത്തിനെതിരെ വിമർശനം ഉയർത്തി രംഗത്ത് വരികയുണ്ടായി.
ഈ ചിത്രത്തിലെ ഗാനത്തിലെ ചില രംഗങ്ങള്‍ ബോധപൂർവ്വം ഹിന്ദുക്കളുടെ വികാരത്തെ വൃണപ്പെടുത്തുന്നതിന് വേണ്ടി സൃഷ്ടിച്ചതാണ് എന്നാണ് ഒരു വിഭാഗം പറയുന്നത്. ഇപ്പോഴിതാ ദീപിക പദുക്കോണിന്‍റെ വസ്ത്രധാരണത്തെ അതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ശക്തിമാൻ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയനായ മുകേഷ് ഖന്ന.
അല്പ വസ്ത്രം മാത്രം ധരിച്ച് ആളുകളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ ദീപികയ്ക്ക് എങ്ങനെ ധൈര്യമുണ്ടായെന്ന് അദ്ദേഹം ചോദിക്കുന്നു. അവർ അടുത്ത തവണ ഒരു ഡ്രസ്സും ഇല്ലാതെ വരും എന്നാണ് മുകേഷ് പറയുന്നത്. ഇന്ത്യ എന്തും അനുവദിക്കുന്ന സ്പെയിനോ സ്വീഡനോ പോലുള്ള രാജ്യമല്ല. ഇത്ര ചെറിയ വസ്ത്രം ധരിച്ച് ആളുകളെ ആകർഷിക്കാൻ എങ്ങനെയാണ് ഇവർക്ക് ധൈര്യം ഉണ്ടായതെന്ന് അദ്ദേഹം ചോദിക്കുന്നു.
ഇത് പുറത്തിറങ്ങാൻ അനുവദിച്ച സെൻസർ ബോർഡിനെതിരെയും മുകേഷ് ഖന്ന വിമർശനം ഉന്നയിക്കുന്നുണ്ട്. സിനിമകൾ ആരുടെയും വ്യക്തിപരമായ വികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നമ്മുടെ നാട്ടിൽ സെൻസർ ബോർഡ് ഉള്ളത്. അതാണ് അവരുടെ ജോലി. ഒരു കാരണവശാലും യുവാക്കളെ പ്രേകോപിക്കുന്നതും വഴിതെറ്റിക്കുന്നതുമായ ചിത്രങ്ങൾ സെൻസർ ബോർഡ് അനുവദിക്കാൻ പാടില്ല എന്ന് മുകേഷ് ഖന്ന പറയുന്നു. എന്തുകൊണ്ടാണ് ഹിന്ദുമതത്തിന് നേരെയുള്ള ഇത്തരത്തിലുള്ള ആക്രമണങ്ങൾ സെൻസർ ബോർഡിന് കാണാൻ കഴിയാത്തത്. പത്താൻ എന്ന ചിത്രത്തിലെ ഗാനത്തിന് നമ്മുടെ നാട്ടിലെ യുവാക്കളുടെ മനസ്സിനെ ഇളക്കി വിടാനും തെറ്റിദ്ധരിപ്പിക്കുവാനും കഴിയും. പത്താൻ എന്ന ചിത്രവും അതിലെ പാട്ടും ഓ ടി ടി ക്ക് വേണ്ടി ഉണ്ടാക്കിയതല്ല. എങ്ങനെയാണ് ഈ നാട്ടില്‍ ഇതിന് അനുമതി ലഭിച്ചത്. ചിത്രത്തിലെ പ്രകോപനപരമായ വസ്ത്രധാരണം സെൻസർ ബോർഡ് എന്തുകൊണ്ട് കണ്ടില്ല എന്നും മുകേഷ് ഖന്ന ചോദിക്കുന്നു.
0 Comments