ക്രിസ്മസ് ആഘോഷിക്കുന്നതും ആശംസിക്കുന്നതും ഇസ്ലാമിക വിരുദ്ധം: സക്കീര്‍ നായിക്


 മുംബൈ: ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുമെതിരെ വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക് രംഗത്ത്. 

ക്രിസ്മസ് ആഘോഷിക്കുന്നത് ഇസ്ലാമിക വിരുദ്ധമെന്ന് സക്കീര്‍ നായിക് പറഞ്ഞു. മുസ്ലിംങ്ങളല്ലാത്തവരുടെ ആഘോഷങ്ങളില്‍ പങ്കുചേരുന്നതും ആശംസകള്‍ നേരുന്നതും സമ്മാനങ്ങള്‍ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്നും പോസ്റ്റില്‍ പറയുന്നു.

”അമുസ്ലിങ്ങളുടെ ആഘോഷങ്ങള്‍ ഏതെങ്കിലും വിധത്തില്‍ അനുകരിക്കുന്നത് ഇസ്ലാമില്‍ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരി തെളിക്കല്‍ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തില്‍ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നല്‍കുന്നതോ സമ്മാനങ്ങള്‍ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല”- സക്കീര്‍ നായിക് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പോസ്റ്റിന് താഴെ ഒട്ടേറെ പേരാണ് വിമര്‍ശനവുമായി എത്തിയത്. ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ ആശംസകള്‍ നേരുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കമന്റുകളുണ്ട്. മാത്രമല്ല സക്കീര്‍ നായിക്കിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നും ഒട്ടേറെ പേര്‍ കമന്റിട്ടു.

Post a Comment

0 Comments