മലയാളികള്‍ക്ത് ഏറെ സുപരിചിതായ നടിയാണ് വിന്ദുജ മോനോന്‍. നിരവധി ചിത്രങ്ങളില്‍ മലയാളി സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ താരത്തിന് കഴിഞ്ഞു.
എന്നാലിപ്പോള്‍ അഭിനയത്തില്‍ താരം സജീവമല്ല. താര നിബിഡമായ പരിപാടികളില്‍ മാത്രമാണ് ഇപ്പോള്‍ വിന്ദുജയെ കാണാനാവുന്നത്. ഒന്നാനാം കുന്നില് ഒരാടി കുന്നില്‍ എന്ന സിനിമയില്‍ ബാല താരമായിട്ടാണ് വിന്ദുജ ആദ്യം അഭിനയത്തില്‍ എത്തിയത്.സ്‌കൂള്‍ കലോത്സവങ്ങളില്‍ കലാ തിലകമായ താരം പിന്നീടാണ് സിനിമയില്‍ എത്തുന്നത്. പിന്നീട് നാടകത്തിലും അഭിനയിച്ച വിന്ദുജ മോനോന്‍ നൊമ്പരരത്തി പൂവ്, ഞാന്‍ ഗന്ദര്‍വ്വന്‍,പിന്‍ഗാമി, പവിത്രം, സമുദായം, തുടങ്ങി വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുള്ളു.
2016ല്‍ പുഫത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജുവിലാണ് വിന്ദുജ അവസാനമായി അഭിനയിച്ചത്. വിന്ദുജയുടെ കരിയറിലെ തന്നെ ഏറ്റവും നല്ല കഥാപാത്രവും മികച്ചതും പ്രേക്ഷക ശ്രദ്ദ നേടിയ കഥാപാത്രവും പവിത്രത്തിലെ മീനാക്ഷി ആയിരുന്നു. ലാല്‍ ആരാധകരെ കണ്ണീരണിയിച്ച ഈ ചിത്രം താരത്തിന്റെ കരിയറിലെ തന്നെ പുതിയ ഒരു വെളിച്ചമായിരുന്നു,ചേട്ടച്ചന്റ സ്വന്തം പെങ്ങളായി എത്തിയ വിന്ദുജയെ ആരും മറക്കില്ല. അവസാനം ചേട്ടച്ചന്റെ മനസിനെ വറെ തകര്‍ക്കാന്‍ കഴിയുന്ന അഭിനയം താരം കാഴ്ച്ചവച്ചു. ഏറെ പ്രശംസ ലഭിച്ച കഥാപാത്രമായിരുന്നു മീനുട്ടി. കരിയറിലെ തന്നെ മികച്ചതും തനിക്ക് ഇഷ്ടപ്പെട്ടതുമായ കഥാപാത്രമായിരുന്ന അതെന്നും വിന്ദുജ തന്നെ പറയുന്നു. നടിക്കുപരി നല്ല ഒരു ഡാന്‍സര്‍ കൂടിയാണ് താരം.
ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ സീ മലയാളം ചാനലില്‍ പങ്കു വയ്ക്കുകയാണ്. ഇപ്പോഴും വളരെ സുന്ദരിയായിട്ടാണ് താരമുള്ളത്. എന്താണ് ഇതുപോലെ ഇരിക്കാന്‍ കാരണമെന്ന ചോദ്യത്തിന് എവിടെ എങ്കിലും പോയാല്‍ ഡാന്‍സ് അന്നും ഇന്നും എന്നൊടൊപ്പം തന്റെ കൂടെയുണ്ട്. മാത്രമല്ല, എന്ത് പ്രശ്‌നം വന്നാലും തന്നത്താന്‍ സമാധാനിപ്പിക്കാനും ഹാപ്പിയാകാനും ഞാന്‍ ശ്രമിക്കും. മാക്‌സിമം നെഗറ്റീവുകള്‍ ഒഴിവാക്കും. അതൊക്കെയാണ് ഇങ്ങനെ ഇരിക്കുന്നതിന്റെ കാരണം.തനിക്കു സൗന്ദര്യം ലേശം കൂടിയതിനാല്‍ തന്നെ മകള്‍ക്ക് നല്ല അസൂയ ഉണ്ടായിട്ടുണ്ട്.
എവിടെ എങ്കിലും പോയാല്‍ എന്റെ മകളെ കണ്ട് അനിയത്തി ആണോ എന്ന് ഒരുപാട് പേര്‍ ചോദിച്ചിട്ടുണ്ട്. 15 വയസ് വരെ മകള്‍ക്ക് അതില്‍ വിഷമവും കുശുമ്പും ഉണ്ടായിരുന്നു. ഇതാണ് മകള്‍ എന്ന് പറയുമ്പോള്‍ അയ്യോ ഇത്ര വലിയ മകളോ എന്ന് ചോദിക്കുമായിരുന്നു രാജേഷ് കുമാര്‍ എന്നാണ് വിന്ദുജയുടെ ഭര്‍ത്താവിന്റെ പേര്. മകള്‍ നേഹ. സന്തൂര്‍ മമ്മിയെന്നൊക്കെ ആളുകള്‍ വിളിക്കാറുണ്ട്. കേരള നാട്യ അക്കാദമിയുടെ സ്ഥാപകയായ കലാമണ്ഡലം വിമലാ മേനോന്റെ മകളാണ് വിന്ദുജ. വിവാഹശേഷം ഭര്‍ത്താവ് രാജേഷ് കുമാറിനും മകള്‍ നേഹയ്ക്കുമൊപ്പം മലേഷ്യയിലാണ് വിന്ദുജ കതാമസമാക്കിയിരിക്കുന്നത്. കേരള നാട്യ അക്കാദമിയില്‍ ഡാന്‍സ് അധ്യാപികയായും വിന്ദുജ പ്രവര്‍ത്തിക്കുന്നുണ്ട്. അഭിനയത്തില്‍ സജീവമല്ലെങ്കിലും നൃത്തവുമായി പല പ്രോഗ്രാമുകള്‍ താരം ചെയ്യുന്നുണ്ട്.
0 Comments