പ്രഭാത പൂജക്കായി ക്ഷേത്രത്തിലേക്ക് വരുന്നതിനിടെ ബൈക്കപകടം, 25കാരനായ പൂജാരിക്ക് ദാരുണാന്ത്യം


 കാസര്‍കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂജാരി മരിച്ചു. കാസര്‍കോട് ജില്ലയിലെ കോട്ടപ്പാറ വാഴക്കോട് സ്വദേശി ഹരി നാരായണന്‍ ആണ് മരിച്ചത്.

ഇരുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം. കാഞ്ഞങ്ങാട് കുശവന്‍കുന്നിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് ഹരിനാരായണന് പരിക്കേറ്റത്.

പുതിയകോട്ട മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഹരി. ഇന്ന് രാവിലെ പ്രഭാത പൂജക്കായി വരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.ഗുരുതരമായി പരിക്കേറ്റ ഹരിനാരായണനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഹരി നാരായണന്‍ മരണപ്പെട്ടത്.



Post a Comment

0 Comments