നമ്മൾ അങ്ങനെ പറഞ്ഞാൽ സമൂഹം പോക്ക് കേസാണ് എന്നും പറയും ആണുങ്ങൾ പറയുമ്പോൾ മാസ്സും; അടുത്ത കൂട്ടുകാരി ചതിച്ചതിനെ കുറിച്ചും ബിഗ് ബോസ് പ്രണയത്തിനെ കുറിച്ചും ഇപ്പോഴത്തെ ജീവിതത്തിനെ കുറിച്ചുമെല്ലാം മനസ്സ് തുറന്ന് ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ..!!


 വീഡിയോ ജോക്കിയും അതിനൊപ്പം മോഡലിംഗിലും സജീവമായി നിൽക്കുമ്പോൾ ആയിരുന്നു സൂര്യ എന്ന വ്യക്തിക്ക് ബിഗ് ബോസ് സീസൺ മൂന്നു മലയാളത്തിലേക്ക് അവസരം ലഭിക്കുന്നത്.

 ബിഗ് ബോസ്സിൽ കൂടി ജനശ്രദ്ധ നേടിയെടുത്ത താരം കുടുംബ പ്രേക്ഷകർക്ക് ഇഷ്ട താരമായി മാറുകയും ചെയ്തു.എന്നാൽ ബിഗ് ബോസ് കഴിഞ്ഞു പുറത്തുവന്ന സൂര്യ നേരിടേണ്ടി വന്നത് ചിലരിൽ നിന്നുമുള്ള മോശം അനുഭവങ്ങൾ തന്നെയായിരുന്നു. പലരും നിലനില്പിനായിരുന്നു ബിഗ് ബോസിൽ പ്രണയ നാടകം നടത്തിയതെന്ന് പറയുമ്പോഴും തന്റെ പ്രണയം സത്യമായിരുന്നു എന്ന് പറയുകയാണ് സൂര്യ.




എന്നാൽ ആ വ്യക്തിക്ക് തന്നോട് ഇഷ്ടം ഇല്ല എന്നുള്ള തിരിച്ചറിവിൽ പ്രണയം ഉപേക്ഷിച്ചു സുഹൃത്തുക്കളായി മാറി. വിമർശനങ്ങൾ കേട്ട് ഒട്ടേറെ ഞാൻ വിഷമിച്ചിട്ടുണ്ട്. കണ്ണാടിയിൽ നോക്കി സംസാരിക്കുന്നു, ഒറ്റക്കിരുന്ന് സംസാരിക്കുന്നു, പ്രാർത്ഥിക്കുന്നു എന്നുള്ളതൊക്കെയാണ് അവർ എന്നിൽ കണ്ട കുറ്റപ്പെടുത്തലുകൾ.


സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചൊക്കെ നമ്മൾ സംസാരിക്കാറുണ്ട്. പക്ഷെ ആൺകുട്ടി പെൺകുട്ടിയെ പ്രെപ്പോസ് ചെയ്താൽ അവൻ മാസും നേരെ മറിച്ച് പെൺകുട്ടി ആൺകുട്ടിയെ പ്രപ്പോസ് ചെയ്താൽ പോക്ക് കേസ് എന്ന രീതിയിൽ ആണ് ആളുകൾ കണ്ടുപിടിക്കുന്നത്.




ഞാൻ എന്റെ ഇഷ്ടം പറഞ്ഞതിനാണ് ആളുകൾ എന്നെ വളഞ്ഞിട്ട് ആ ക്രമിച്ചത്. ഞാൻ ഭയങ്കര നിഷ്ക്കുവാണ് ആണെന്ന് ആണ് പറയുന്നത്. ജീവിതത്തിൽ തനിക്കുണ്ടായ അനുഭവം കൂട്ടിച്ചേർത്തായിരുന്നു സൂര്യയുടെ ഈ വാക്കുകൾ. ഒരിക്കൽ ഒരു ബെസ്റ്റ് ഫ്രണ്ട് എന്നെ ചതിച്ചു.

അത്രക്കും വിശ്വസിച്ച് ഞാൻ ഒരു കാര്യം അവർക്ക് വേണ്ടി ചെയ്തുകൊടുത്തിരുന്നു. പക്ഷെ തിരിച്ചു എനിക്ക് അതൊരു പണിയായിട്ടാണ് വന്നത്. അത് ഉൾക്കൊള്ളാൻ സാധിക്കാതെ ഞാൻ തകലകറങ്ങി വീണു. പിന്നെ കുറച്ചുനാൾ ഞാൻ ആശുപത്രിയിൽ ആയിരുന്നു.

Post a Comment

0 Comments