മാം ഇന്ന് ബോർഡിൽ എഴുതിപ്പോ സാരി വല്ലാതെ മാറി കിടന്നിരുന്നു ക്ലാസിലെ ഒരു കുട്ടി ഇങ്ങനെ പറഞ്ഞപ്പോ ഹരിതക്ക് ദേഷ്യവും വിഷമവും എല്ലാം ഒരുമിച്ചെത്തി ശേഷം


 മാം ഇന്ന് ബോർഡിൽ എഴുതി പ്പോ സാരി വല്ലാതെ മാറി കിടന്നിരുന്നു.വിനയ് ചിരിച്ചു കൊണ്ട് ഹരിതയെ നോക്കി പറഞ്ഞു.ഒന്ന് പതറിയെങ്കിലും കണ്ണിലോ മുഖത്തോ അത് അറിയിക്കാതെ ഹരിത ചിരിച്ചു.

എന്നിട്ട് എങ്ങനെ ണ്ടായിരുന്നു കാണാൻ.ഭംഗി ണ്ടോമ്മ്ഹോട്ട്.അമ്മ സാരി ഉടുക്കാറില്ലേ.ഹരിത പുഞ്ചിരിച്ചു കൊണ്ട് തന്നെ ചോദിച്ചു.മ്മ്വിനയ് മൂളി എങ്ങനെ.ഇങ്ങനെ തന്നെ ആണോ.ഇത്രേം ഹോട്ട് ആണോ.മാംപ്ലീസ്.മ്മ്.പൊക്കോനാളെ ഏതാണ് എക്സാം.ഫിസിക്സ്.മ്മ്.നാളേം ഇങ്ങനെ തന്നെ സാരി ഉടുത്തിട്ടാണ് വരുന്നേ.ബോർഡിൽ എഴുതാനും ഉണ്ട്.ഞാൻ പൊക്കോട്ടെ മാംമ്മ്.ഹരിത അമർത്തി ഒന്ന് മൂളി.ഏട്ടാ.വല്ലാതെ ആയി ഞാൻ.കുട്ടികൾ ഇങ്ങനെ ഉള്ള ഒരു കണ്ണിലൂടെ.അതും പ്ലസ് ടു വിൽ പഠിക്കുന്ന കുട്ടികൾ.അവരുടെ അമ്മയുടെ പ്രായം ഇല്ലേ ഏട്ടാ എനിക്ക്.രാത്രി സുധിയുടെ നെഞ്ചിലേ രോമങ്ങളിലൂടെ വിരലോടിച്ചു കൊണ്ട് ഹരിത പറഞ്ഞു.താൻ അത് വിട്ടില്ലേ.പിള്ളേരൊക്കെ ഇപ്പൊ എല്ലാത്തിനും മുന്നിൽ ആണ് പെണ്ണെ.എന്റെയൊക്കെ ചെറുപ്പത്തിൽ ഒരു കൊച്ചു പുസ്തകം വായിക്കാൻ അനുഭവിച്ച ടെൻഷൻ എനിക്കെ അറിയൂ.


ഇപ്പൊ ഉള്ള കുട്ടികൾ അങ്ങനെ ആണോ.എല്ലാരും ഗൂഗിൾ അമ്മച്ചിയോടു ചോദിച്ചു നോക്കുവല്ലേ..അപ്പൊ പിന്നെ അവരെ കുറ്റം പറയാൻ പറ്റില്ല.അവര് പറയുന്നത് മൈൻഡ് ചെയ്യണ്ട.പറയുന്നവർ പറയട്ടെ.പിന്നെ എല്ലാ കാലത്തും ഉണ്ട് ഇങ്ങനെ കുറച്ചു ടീമുകൾ.അവർക്ക് ഒരു ദർശന സുഖം അത്രേം ള്ളൂ.നീ ഒന്ന് തിരിഞ്ഞു നിന്ന് കണ്ണുരുട്ടിയപ്പോൾ ചെക്കൻ വിരണ്ടില്ലേ അത്രേം ള്ളൂ.അത് തന്നെ ചെയ്താൽ മതി ഇനി മുന്നോട്ട്.ഞാൻ ഇനി സാരി ഉടുക്കില്ല.പിന്നെഒന്ന് പോയെ ഡീ ഭര്യേ.നാളെ ഒന്നുടെ ഭംഗിയായി ഉടുത്തു പോകൂന്നേ.പിന്നെ.അവർക്ക് വയറു കാണിച്ചു കൊടുക്കാതെ ഉടുക്കാൻ പറ്റോ ന്ന് നോക്ക്.ദേ.മനുഷ്യ രൊറ്റ ചവിട്ട് വെച്ച് തരും ഞാൻ.ഞാൻ മനഃപൂർവം അല്ല.അറിയാതെ ഒന്ന് മാറി പോയതാ.ഇല്ലേ തന്നെ ഇതുങ്ങള് ചിലതൊക്കെ വിളഞ്ഞ വിത്തുകളാ.അതോണ്ട് തന്നെ ശ്രദ്ധിച്ചാണ് ക്ലാസിൽ കേറുന്നത് തന്നെ.


ഇന്ന് ന്താ വോ.പറ്റിയെ.മ്മ് ആ.ഡെസ്കിൽ കാല് മെല്ലേ ഒന്ന് തട്ടിയിരുന്നുഅപ്പൊ കുനിഞ്ഞു നിന്ന് കാലൊന്നു തിരുമിഅത് കഴിഞ്ഞ ബോർഡിലേക്ക് തിരിഞ്ഞേ.അങ്ങനെ പറ്റിയതാവും.ഹരിത സ്വയം പറഞ്ഞു.നീ അത് വിട്ടേ ഡീ.അതൊക്കെ ഓർത്ത് ടെൻഷൻ അടിച്ചാൽ.ന്റെ കാര്യം കട്ട പൊക ട്ടാ.സുധി തിരിഞ്ഞു കിടന്നു ഹരിതയെ ചേർത്ത് പിടിച്ചു.പശുന് പ്രാണ വേദന അപ്പളാ അങ്ങേരുടെ ഒരു.ഒന്ന് പോ മനുഷ്യാ.അതെന്തോന്ന്.അങ്ങനെ അല്ല ലോ.വേറെ എന്തോ അല്ലേ.ആ തന്നേ.അത് ആലോചിച്ചു അങ്ങോട്ട് നീങ്ങി കിടന്നോ.ഞാൻ പ്ലാൻ ചെയ്യട്ടെ.ഹരിത സുധിയെ നോക്കി കിറി കോട്ടി.ന്റെ നെഞ്ചിൽ കിടന്നു ആലോചിച്ചോ.അതാവുമ്പോ പെട്ടന്ന് ഐഡിയ കിട്ടും..അതും പറഞ്ഞു സുധി ഹരിതയെ നെഞ്ചിലേക്ക് ചേർത്ത് കൈ എത്തിച്ചു ലൈറ്റ് ഓഫ് ചെയ്തു.


ഗുഡ് മോർണിംഗ് മാം.എല്ലാരും എഴുന്നേറ്റു നിന്ന് ഹരിതയെ വിഷ് ചെയ്തു.ഗുഡ് മോർണിംഗ്.ചങ്ക് മണീസ്.തിരിച്ചുള്ള ഹരിതയുടെ മറുപടി കേട്ട് കുട്ടികൾ പരസ്പരം നോക്കി.ന്തേ.മുൻ ബഞ്ചിൽ ഇരുന്ന അരുണിമയോട് ഹരിത ചോദിച്ചു”ചങ്ക് മണീസ് വിളി കേട്ട്.ന്തേ നിങ്ങൾ എന്റെ ചങ്ക്‌സ് അല്ലേ.ആണ് ലോ.ഇതെന്താ ഇത്രേം ശബ്ദം ഒള്ളോ.ഹരിത പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.അല്ല.കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു.എങ്കിൽ പറയൂ.നിങ്ങൾ എന്റെ ചങ്ക്‌സ് അല്ലേ.അതേ.ഇത്തവണ ക്ലാസ്സ്‌ റൂം വല്ലാത്തൊരു മുഴക്കമായിരുന്നു..ഇനി മ്മടെ ക്ലാസിലേ കുസൃതികളായ ബോയ്സിലെ ചിലരോട്.ഞാൻ ഒരു പാവം ഹരിത മാം അല്ലെ.നിങ്ങൾക്ക് എന്റെ മലയാളം ക്ലാസ് ഒരുപാട് ഇഷ്ടല്ലേ.എന്റെ മൂത്ത മോളുടെ പ്രായം ഇരുപത്തി രണ്ട്.മോന്റെ പ്രായം ഇരുപത്.പിന്നെ ഉള്ള ഒരു മോളുടെ പ്രായം പതിനേഴ്.അപ്പൊ അറിയാലോ.ഞാൻ ഒന്നും പറയണ്ടല്ലോ നിങ്ങളോട്.നിങ്ങളുടെ അമ്മയേക്കൾ പ്രായം ഉണ്ട് എനിക്ക്.അത് കൊണ്ട്.പഠിത്തത്തിൽ മാത്രം നോട്ടം മതി ട്ടാ.ഇനി ആരേലും കുറുമ്പ് കാണിച്ചാൽ.ചെവികുറ്റി അടിച്ചു പൊളിക്കും ഞാൻ.എന്റെ ന്ന് അല്ല ആരോടും ഇനി അങ്ങനെ പാടില്ല.


ന്തേലും തോന്നിയ വീട്ടിൽ ഇരിക്കുന്ന അമ്മയുടെ മുഖം ഓർത്താൽ മതി.എല്ലാം ശരിയാകും.അപ്പൊ ശരി.ഇനി ക്ലാസിലേക്ക് വരാം..ഹരിത ചിരിച്ചു കൊണ്ട് പറഞ്ഞു.അല്ല മാംശരിക്കും ന്താ സംഭവം.ഉച്ചക്ക് ഉള്ള ഇന്റർവൽ ടൈമിൽ ദീപക്കും, അജിത്തും, നവമിയും, അഞ്ജുവും, കാവ്യയും, സിബിയും, അരുണും, അനിലയും, മാളുവും, അടങ്ങുന്ന ഗ്യാങ് ഹരിതയെ കണ്ട് ചോദിച്ചു.ഹ ഹ.ഒന്നൂല്യ മക്കളേ.ഇതെല്ലാം ടീച്ചറുടെ ഓരോ നമ്പർ അല്ലേ.ടീച്ചറേ.എന്നാലും.ഞങ്ങളേ ആൺകുട്ടികളെ മൊത്തം അടച്ചു ആക്ഷേപിച്ചത് ശരിയായില്ല ട്ടാ.അഞ്ജുവിന്റെയായിരുന്നു ശബ്ദം.ഹേയ്.ഇല്ല മോളേ.മാം പറഞ്ഞു ലോ.കുറച്ചു വികൃതി കുട്ടികൾ ന്ന്.മുളയിലേ നുള്ളേണ്ട ചില വിത്തുകൾ ഉണ്ട്.നമ്മുക്ക് ക്ലാസ്സ്‌ റൂമുകളിൽ.അത് നുള്ളിയില്ലേ ചിലപ്പോൾ അത് വളർന്നു പന്തലിച്ചു എല്ലാരേം ശ്വാസം മുട്ടിക്കും.അത് ഇല്ലാതിരിക്കാൻ വേണ്ടി മാത്രം ആണ് ട്ടാ.നിങ്ങൾ എല്ലാരും മാ മിന്റെ ചങ്ക്‌സ് അല്ലേ മക്കളേ.അഞ്ജുവിനെ ചേർത്ത് പിടിച്ചു ഹരിത പറയുമ്പോൾ ദൂരെ വിനയും കൂട്ടരും അവരേ നോക്കി നിൽപ്പുണ്ടായിരുന്നു.

നേർത്ത ചിരിയോടെ.ശുഭം

കഥ എഴുതിയത് : ഉണ്ണി കെ പാർത്ഥൻ

Post a Comment

0 Comments