എന്റെ കുടുംബം ഇതാണ്, അച്ഛനും അമ്മയും അനിയത്തിയുമാണ് ലോകം, എന്റെ അച്ഛനെ കുറിച്ച് എനിക്ക് അറിയാം ആരും പറഞ്ഞ് തരേണ്ട ആവിശ്യമില്ല: ചൊറിയാൻ വന്നവരോട് മീനാക്ഷി പറഞ്ഞത്


 മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജനപ്രിയ നായകനായ നടൻ ദിലീപിന്റേത്. അടുത്ത കാലത്തായി അദ്ദേഹം ചില പ്രശ്‌നങ്ങളിൽ പെട്ടിരിക്കുക ആണെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ ആരാധകർ കാര്യമായി എടിത്തിട്ടില്ല.

ദിലീപിന്റെ അത്ഭുത പൂർവ്വമായ വളർച്ചയിൽ അസൂയാലുക്കളായവരുടെ കളികൾ ആണ് ഈ വിവാദങ്ങൾക്ക് എല്ലാം കാരണം എന്നാണ് ദിലീപിനെ ഇഷ്ടപ്പെടുന്നവർ പറയുന്നതും വിശ്വസിക്കുന്നതും. അതേ സമയം ആരാധകർക്ക് ഏറെ ഇഷ്ടമാണ് കാവ്യ മാധവനും മീനാക്ഷിയും മഹാലക്ഷ്മിയും അടങ്ങുന്ന ദിലീപിന്റെ കുടുബത്തിനെ.




Follow Us on Google NewsFollow us on Google news



ഒരു സിനിമയിലോ അല്ലങ്കിൽ ഒരു സെലിബ്രേറ്റി ഇമേജിൽ പൊതുവേദിയിലോ പോലും എത്താതെ മീനാക്ഷി ദിലീപിനും ആരാധകർ ഏറെയാണ്. ലക്ഷങ്ങളാണ് മീനാക്ഷിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. മീനാക്ഷി എന്ന മീനൂട്ടിയുടെ വിശേഷങ്ങൾ അറിയാൻ എന്നും മലയാളികൾക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ്.


Also Read

ഏറ്റവും വെറുപ്പ് തോന്നിന്ന ചോദ്യമാണത്, പക്ഷേ ഞാൻ മമ്മൂക്കയോടൊപ്പം അഭിനയിച്ചപ്പോൾ ആരും മമ്മൂക്കയോട് ആ ചോദ്യം ചോദിച്ചില്ല: നിഖില വിമൽ


ദിലീപും കുടുംബവും സമൂഹ മാധ്യമങ്ങളിൽ അങ്ങനെ സജീവമല്ലാത്തത് കൊണ്ട് ഇവരുടെ വിശേഷങ്ങൾ അറിയുന്നത് വളരെ വിരളമാണ്. വിശേഷ ദിവസങ്ങളിൽ മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങൾ കാണാനായി ആരാധകർ കാത്തിരിക്കാറുണ്ട്. അത്തരത്തിൽ ഈ കഴിഞ്ഞ ഓണത്തിന് നിരവധി അഭ്യൂഹങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് മീനാക്ഷി പങ്കുവെച്ച കുടുംബ ചിത്രം നിമിഷങ്ങൾ കൊണ്ടാണ് വൈറലായി മാറിയത്.




രണ്ടാനമ്മയായ കാവ്യ മാധവനുമായി മീനാക്ഷി സ്വാരച്ചേർച്ച ഉണ്ട് എന്ന രീതിയിൽ പല കെട്ടുകഥകളും സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരുന്നു. പക്ഷേ മീനാക്ഷി പങ്കുവെച്ച കുടുംബ ചിത്രം തന്നെ ധാരാളമായിരുന്നു അതിനെയെല്ലാം പ്രതിരോധിക്കാൻ. ദിലീപിന് ആദ്യ ഭാര്യയായ നടി മഞ്ജു വാര്യരിൽ ജനിച്ച മകളായാണ് മീനാക്ഷി. മഞ്ജുവും ദിലീപും പിരിഞ്ഞപ്പോൾ മീനാക്ഷി അച്ഛന് ഒപ്പം പോരുക ആയിരുന്നു.


അതേ സമയം കാവ്യാ മാധവനും മീനാക്ഷിയും തുടക്കം മുതൽ അമ്മ മകൾ ബന്ധത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. അത് ദിലീപിന് നിർബന്ധമുള്ള കാര്യമാണ് എന്ന് കാവ്യാ മാധവൻ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. കാവ്യയുടെ ജന്മദിനത്തിൽ മീനാക്ഷി ഞാൻ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു എന്ന കുറിപ്പോടെ ആശംസകൾ നേരാറുണ്ട്.

അതുപോലെ തന്നെ ദിലീപ് കാവ്യാ മാധവൻ ദമ്പതികളുടെ മകൾ മഹാലക്ഷ്മി എന്ന മാമാട്ടിയാണ് ഇപ്പോൾ മീനാക്ഷിയുടെ ലോകം. അനിയത്തിക്കും ചേച്ചിയാണ് എല്ലാം. അനിയത്തിയെ ചേർത്ത് പിടിച്ച് കാവ്യയും ദിലീപും അടങ്ങുന്ന ഇവരുടെ ഓണ ചിത്രം മലയാളികൾ ഏറ്റെടുത്തിരുന്നു.അതുപോലെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് ദിലീപിന് മീനാക്ഷി നൽകുന്ന പിന്തുണ.

Post a Comment

0 Comments