അതുകൊണ്ട് ഒക്കെയാണ് ബിനു അടിമാലി ജീവിച്ചു പോവുന്നത്, അല്ലെങ്കില്‍ വായി നോക്കി ഇരിക്കേണ്ടി വരും; സന്തോഷ് പണ്ഡിറ്റ്


 പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയുടെ സ്റ്റാര്‍ മാജിക്. ഇതിലെ താരങ്ങളുടെ പ്രകടനം കാണാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ ചില സമയത്ത് വിമര്‍ശനങ്ങളും സ്റ്റാര്‍ മാജിക്ക് നേരിട്ടിരുന്നു. 

ചില അതിഥികളെ ഷോയിലേക്ക് വിളിച്ചുവരുത്തി മനപ്പൂര്‍വം അപമാനിച്ചു എന്ന തരത്തിലുള്ള വാര്‍ത്തയും പുറത്തുവന്നിരുന്നു. അക്കൂട്ടത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ പേര് വന്നിരുന്നു. കഴിഞ്ഞ സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു. എന്നാല്‍ എല്ലാവരും കൂടി ചേര്‍ന്ന് സന്തോഷിനെ കളിയാക്കുന്ന ഒരു എപ്പിസോഡ് ആയി അത് മാറി. ഇതിനു നേരെ വലിയൊരു വിമര്‍ശനം തന്നെ വന്നിരുന്നു. അത് തന്നെ മനപ്പൂര്‍വം ചൊറിഞ്ഞതാണെന്ന് സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ പറയുന്നു.

തന്റെ പുതിയ സിനിമയിലെ പാട്ടു പാടിയപ്പോള്‍ അത് ഗജനി സിനിമയിലെ പാട്ട് കോപ്പിയടിച്ചതാണെന്ന് ചൊറിയാന്‍ തുടങ്ങി , മാത്രമല്ല ഞാന്‍ ചെയ്ത പാട്ടുകളെല്ലാം കോപ്പിയടിയാണെന്നും അവര്‍ പറഞ്ഞു. അത് മനപ്പൂര്‍വ്വം ചെയ്തതാണ് , അവര്‍ പറഞ്ഞതിന് വിശദീകരണം നല്‍കാന്‍ പോലും എന്നെ അനുവദിച്ചില്ല. അത് വിളിച്ചുവരുത്തി അപമാനിച്ചത് പോലെ തന്നെയാണ്.

സ്റ്റാര്‍ മാജിക് നല്ല പരിപാടി തന്നെയാണ് , എന്നാല്‍ ചിലപ്പോള്‍ കൈവിട്ടു പോയേക്കാം. അവിടെ നിന്ന് എന്നെ പാട്ടുപാടി കളിയാക്കുമ്പോള്‍ അത് നിര്‍ത്താനുള്ള അവസരം ഷോ ഡയറക്ടര്‍ക്ക് ഉണ്ടായിരുന്നു , അല്ലെങ്കില്‍ അവര്‍ക്ക് അത് എഡിറ്റ് ചെയ്യാമായിരുന്നു. അതൊന്നും അവര്‍ ചെയ്തില്ല. അതുകൊണ്ടുതന്നെയാണ് ഞാന്‍ പറഞ്ഞത് ഇത് മനപ്പൂര്‍വ്വം ആണെന്ന്.

മിമിക്രിക്കാരോട് ദേഷ്യം ഒന്നുമില്ല , എന്നാല്‍ അതില്‍ ചിലര്‍ മനപ്പൂര്‍വ്വം ചൊറിയാന്‍ വരാറുണ്ട് , വിളിച്ചപ്പോള്‍ ഈ ഷോയിലേക്ക് വരാന്‍ എനിക്ക് താല്പര്യക്കുറവ് ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോള്‍ സന്തോഷ് പണ്ഡിറ്റിനെ ചൊറിയാനുള്ള പ്രോഗ്രാം അല്ല ഇത് എന്നായിരുന്നു അവര്‍ മറുപടി പറഞ്ഞത്. ബിനു അടിമാലിയെ പോലുള്ള ആളുകളെ ചാനല്‍ വിളിക്കുന്നത് കൊണ്ടാണ് അവന്‍ ജീവിച്ചു പോകുന്നത് . ചാനലുകള്‍ വേണ്ട എന്ന് പറഞ്ഞാല്‍ അവന്‍ വായി നോക്കി ഇരിക്കേണ്ടിവരും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

Post a Comment

0 Comments