അടിച്ചപ്പോൾ ടൈമിംഗ് തെറ്റി … ചോര വന്നു..സ്റ്റിച്ച് ഇടേണ്ടതായി വന്നു. ടൈമിങ് തെറ്റിയപ്പോള്‍ പറ്റിയ അബദ്ധം ആയിരുന്നു അതെന്ന് മഞ്ജു വാരിയര്‍ പറയുന്നു…


 ഒരു നീണ്ട ഇടവേളക്ക് ശേഷം മഞ്ജുവാര്യർ വീണ്ടും മലയാള സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. മറ്റൊരു നടിക്കും കിട്ടാത്ത അത്ര ഗംഭീരമായ സ്വീകരണമാണ് മഞ്ജു വാര്യർക്ക് മലയാളം നൽകിയത്. 

ഇന്ന് മലയാളത്തിന് പുറമേ തമിഴിലും മികച്ച വേഷങ്ങളാണ് മഞ്ജുവിനെ തേടിയെത്തുന്നത്. മികച്ച വേഷത്തിനു വേണ്ടി ഒരല്പം സാഹസിക ആകാനും തനിക്ക് മടിയില്ലെന്ന് മഞ്ജു ഒരു അഭിമുഖത്തിൽ പങ്കെടുത്തു കൊണ്ട് പറയുകയുണ്ടായി. ചില രംഗങ്ങൾ അഭിനയിക്കുമ്പോൾ പരിക്ക് പറ്റിയിട്ടുണ്ടെന്നും പറയുന്നു.



 ജാക്ക് ആന്ഡ് ജില്‍ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഒരു രംഗത്തിൽ അയൺ ബോക്സ് കൊണ്ടുള്ള അടി ശരിക്കും കിട്ടിയിരുന്നു. അയൺ ബോക്സിന്റെ പ്ലഗ് വന്ന് തലയിൽ കൊണ്ട് നെറ്റി പൊട്ടി. ചോര ഒഴുകുന്നത് കണ്ട് ആശുപത്രിയിൽ കൊണ്ടുപോയി സ്റ്റിച്ച് ഇടുകയും ചെയ്തു. അന്ന് തന്നെ അടിച്ച വില്ലൻ കഥാപാത്രം ശരിക്കും ഭയന്നുപോയി. പിന്നീട് കുറച്ചുനാൾ അദ്ദേഹത്തിന് വല്ലാത്ത കുറ്റബോധം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പിന്നീട് കാണുമ്പോൾ ഇതുപറഞ്ഞ് തമാശയ്ക്ക് കുത്തിനോവിക്കാറുണ്ടെന്നും മഞ്ജു പറയുന്നു. അഭിനയ ജീവിതത്തിന്‍റെ തുടക്ക കാലത്ത് തനിക്കും ഇത്തരത്തിൽ അബദ്ധം പറ്റിയിട്ടുണ്ടെന്നു മഞ്ജു ഓർക്കുന്നു.



 പലപ്പോഴും ടൈമിംഗ് ആണ് പ്രശ്നം. ഇത് തെറ്റിയാൽ ആ രംഗം കൈവിട്ടു പോകും. ആറാം തമ്പുരാനിൽ ചിത്രയെ അടിക്കുന്ന ഒരു രംഗമുണ്ട്. അന്ന് ശരിക്കും ചിത്രയ്ക്ക് അടികൊണ്ടു. ഒരു നിശ്ചിത അകത്തിൽ നിൽക്കണം എന്നുണ്ട്, അത് നോക്കിയിരുന്നു എങ്കിലും ഷോട്ടിന്റെ സമയത്ത് മുന്നോട്ടു വന്ന് അടിക്കുകയായിരുന്നു. ചിത്രയ്ക്ക് ശരിക്കും തന്റെ കയ്യിൽ നിന്നും അടി കവിളത്ത് കൊണ്ടു. അതൊരു അബദ്ധമായിരുന്നു. പക്ഷേ അവർ തിരിച്ചടിച്ചില്ല. ഇത്തരത്തിലുള്ള ചെറിയ പിഴവുകൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം.



 സിനിമയില്‍ അഭിനയിക്കുന്നതിനിടെ പറ്റിയ അപകടത്തിൽ നിന്ന് ശരീരത്തിന്റെ പല ഭാഗങ്ങളിലും ചതവുകളും മുറിവുകളും ഒക്കെ ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ ടെലിവിഷൻ ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് മഞ്ജു ഇതേക്കുറിച്ച് വിശദീകരിച്ചത്.

Post a Comment

0 Comments