ടെലിവിഷൻ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരന്. എന്നാൽ മിമിക്രി വേദികളിലൂടെയാണ് ഹരീഷ് കണാരന് എന്ന വലിയ കലാകാരനെ പുറം ലോകം അറിഞ്ഞത്.
പ്രധാനമായും കോമഡി റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായ ഹരീഷ് പ്രേക്ഷക മനസ്സുകളിൽ ചുരുങ്ങിയ സമയത്തിനുള്ളിലാണ് സ്ഥാനം നേടിയത്. ഒരു കോമഡി ഷോയിൽ ജാലിയന്‍ കണാരന് എന്ന തള്ളു വീരനായി കയ്യടി നേടിയതോടെ ഹരീഷ് നടൻ പിന്നീട് ഹരീഷ് കണാരനായി മാറുകയായിരുന്നു. ഇന്ന് മലയാള സിനിമയിൽ സജീവമായി പ്രവർത്തിച്ചുകൊണ്ട് മുൻപന്തിയിൽ തന്നെയുണ്ട് ഹരീഷ് കണാരന്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് തനറെ പഴയകാല ജീവിതത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ച് പറഞ്ഞതാണ്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹരീഷ് തന്റെ കുട്ടിക്കാലത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞത്. എന്നാൽ താൻ സിനിമയിൽ എത്തിയിരുന്നത് ഹരീഷ് പെരുമണ്ണ എന്ന പേരുമായിട്ടായിരുന്നു. പക്ഷെ പിന്നീട് മരുഭൂമിയല്‍ ആന എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എല്ലാവർക്കുമിടയിൽ കണാരൻ എന്ന പേര് ക്ലിക്ക് ആയതോടെ ഹരീഷ് കണാരൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു താരം.
തനിയ്ക്ക് എസ്എസ്എല്‍സിയ്ക്ക് 96 മാര്‍ക്കാണ് കിട്ടിയിരുന്നത്. എന്നാൽ ജോലി കിട്ടാന്‍ പത്താം ക്ലാസ് ജയിക്കണമെന്ന് ബന്ധുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു ടൂട്ടോറിയല്‍ കോളേജില്‍ ചേര്‍ന്നു വീണ്ടും പഠനം ആരംഭിച്ചു. അവിടെ വെച്ചാണ് താൻ സന്ധ്യയെ കാണുന്നതും ഇഷ്ടപ്പെടുന്നതും പ്രണയം തുടങ്ങുന്നതും. പിന്നെ പത്താം ക്ലാസ് എഴുതിയിട്ടില്ല എന്നാണ് ഹരീഷ് പറഞ്ഞത്. എന്നാൽ പകരം താൻ സന്ധ്യയുമായി പത്ത് വര്‍ഷം പ്രണയിച്ചു എന്നും ഹരീഷ് പറഞ്ഞു.തന്റെ അമ്മ മരിച്ചപ്പോൾ അച്ഛന് വേറെ വിവാഹം കഴിക്കുകയും ചെയ്തതോടെ അമ്മാവന്റെ വീട്ടിലാണ് ഹരീഷ് താമസിച്ചത്.
അമ്മയ്ക്ക് സ്ഥലം ഉണ്ടായിരുന്നതിനാൽ കുറെ കഷ്ടപ്പെട്ട് അവിടെ വീട് വെച്ചെന്നാണ് താരം പറഞ്ഞത്. അൺഎയ്ഡഡ് സ്കൂളിൽ സന്ധ്യയ്ക്ക് ജോലി കിട്ടിയതോടെ ചിലവ് കഴിഞ്ഞു പോയത് അങ്ങനെയാണെന്നാണ് താരം പറഞ്ഞത്. തങ്ങളുടെ വിവാഹം കഴിഞ്ഞ് പതിനാല് വര്‍ഷം ആയെന്നും അതിനിടയിൽ ഇത് വരെയും വിവാഹ വാർഷികം ആഘോഷിച്ചില്ലെന്നും കഴിഞ്ഞ വർഷമാണ് വിവാഹ വാർഷികം ആദ്യമായി കേക്ക് മുറിച്ച് ആഘോഷിച്ചതെന്നും താരം പറഞ്ഞു. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇവിടെ വരെ എത്തിയതെന്നാണ് ഹരീഷ് പറഞ്ഞത്…
0 Comments