പ്രിയപ്പെട്ടവരെ വിടാതെ കെട്ടിപിടിച്ച് കരഞ്ഞ് പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും മകൾ പ്രാർത്ഥന ; എങ്ങോട്ടാണ് ഈ യാത്രയെന്ന് ആരാധകർ


 പ്രേക്ഷകർക്ക് വളരെയേറെ സുപരിചിതമായ താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണമായും. ഇരുവരുടെയും ഒരു താര കുടുംബം തന്നെയാണ്. വർഷങ്ങളായി നമുക്ക് അറിയാവുന്നവരാണ് പൂർണിമയും ഇന്ദ്രജിത്തും. 

ഇരുവരും സിനിമകളിൽ നിറ സാന്നിധ്യമായിരുന്നു. ഇന്ദ്രജിത്ത് മികച്ച നടനും പൂർണിമ ഒരു മികച്ച നടിയുമാണ്. ആരാധകരുടെ മനസ് കീഴടക്കിയ താരങ്ങളാണ് ഇരുവരും. പൃഥിരാജ് ആണ് ഇപ്പോൾ സിനിമയിൽ സജീവമായി നിൽക്കുന്നതെങ്കിലും ചുരുക്കം സിനിമകളിലൂടെ ഇന്ദ്രജിത്ത് മലയാളത്തിന്റെ വലിയ നടനായി മാറിയിട്ടുണ്ട്. അത്രക്കും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഇന്ദ്രജിത്തിനുള്ളത്. പൂർണമയും സിനിമകളിൽ തിളങ്ങി നിന്നിരുന്നു. നടി എന്നതിലുപരി അറിയപ്പെടുന്ന ഫാഷൻ ഡിസൈനർ ആണ് പൂർണിമ.




ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ് എന്ന സിനിമയിലൂടെ പൂർണിമയുടെ തിരിച്ചു വരവ് ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു. പതിനേഴ് വര്‍ഷങ്ങൾക്ക് ശേഷമാണ് പൂര്‍ണിമ വീണ്ടും സിനിമയിലേക്ക് രംഗ പ്രവേശം ചെയ്തത്. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും ഇവരുടെ വിശേഷങ്ങൾ ആരാധകർ ഏറ്ററെടുക്കാറുണ്ട്. ഇവരുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കു വെക്കാൻ ഈ താര ദമ്പതികൾ മറക്കാറില്ല. സോഷ്യൽ മീഡിയയിൽ വളരെയേറെ ആക്റ്റീവ് ആണ് ഇരുവരും. വിവാഹം കഴിഞ്ഞത് മുതലുള്ള ഇവരുടെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.




2002 ഡിസംബർ 13 നായിരുന്നു ഇരുവരും ഒന്നിച്ചത്. ഇരുവർക്കും രണ്ട് പെൺമക്കളാണുള്ളത്. പ്രാർഥനയും നക്ഷത്രയും ആണ് മക്കളുടെ പേര്. പ്രാർഥന ഒരു പിന്നണി ഗായിക കൂടിയാണ്. ഗ്രേറ്റ്‌ ഫാദർ എ ചിത്രത്തിലാണ് പ്രാർത്ഥന പാടിയത്. മക്കളുടെ കൂടെയുള്ള ചിത്രങ്ങളും ഇരുവരുടെ കുടുംബത്തിന്റെ കൂടെയുള്ള ചിത്രങ്ങളുമെല്ലാം ഇവർ പോസ്റ്റ്‌ ചെയ്യാറുണ്ട്. ഒരു പക്ഷെ മലയാള സിനിമയിൽ ഇത്രയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്ന താര ദമ്പതികൾ വേറെ ഉണ്ടാവില്ല.ഇപ്പോഴിതാ ഇവരുടെ ജീവിതത്തിലെ പുതിയ ഒരു വിശേഷമാണ് ആരാധകർ അറിഞ്ഞിരിക്കുന്നത്. ഇരുവരുടെയും മൂത്ത മകൾ പ്രാർത്ഥനയെ യാത്രയയ്ക്കുകയാണ് ഈ താര കുടുംബം. മകൾ പ്രാർത്ഥന ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകുകയാണ്. പ്രാർത്ഥനയെ യാത്രയാക്കുന്ന താര കുടുംബത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.




പ്രാർത്ഥന എല്ലാവരെയും കെട്ടിപിടിച്ചു യാത്ര പറയുന്നത് വീഡിയോയിൽ കാണാം. പ്രാർത്ഥന തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ഗുഡ് ബൈ എന്നാണ് പ്രാർത്ഥന വീഡിയോയോടൊപ്പം പങ്കു വെച്ചത്. നിങ്ങളെ എല്ലാം വളരെയേറെ മിസ്സ്‌ ചെയ്യും എന്ന് പറഞ്ഞാണ് പ്രാർത്ഥന പോകുന്നത്. പൂർണിമയുടെ കുടുംബത്തെയാണ് വീഡിയോയിൽ കാണുന്നത്.പൂർണിമയുടെ അച്ഛനെയും അമ്മയെയും സഹോദരിയെയും സഹോദരിയുടെ ഭർത്താവിനെയും വിടാതെ കെട്ടിപ്പിടിച്ചു കരയുകയാണ് പ്രാർത്ഥന. വീഡിയോ പകർത്തിയത് അനിയത്തി നക്ഷത്ര ആണ്. ഈ യാത്രയയപ്പ് ആരുടെയും കണ്ണു നനയിപ്പിക്കുന്നതാണ്. പ്രാർത്ഥനയ്ക്ക് കുടുംബത്തോടുള്ള സ്നേഹവും അടുപ്പവും എത്രത്തോളമാണെന്ന് ഈ വീഡിയോയിലൂടെ മനസിലാക്കാം.

Post a Comment

0 Comments