വിവാഹബന്ധം വേർപെടുത്തി , ചേട്ടന്റെ മരണത്തോടെ മക്കളെ ദത്തെടുത്ത് സ്വന്തം മക്കളായി വളർത്തി , ഷക്കീല ചിത്രങ്ങളിൽ പോലും മടിയില്ലാതെ അഭിനയിച്ചു , പ്രിയ നടി കനകലതയുടെ ആർക്കുമറിയാത്ത ജീവിതം ഇങ്ങനെ


 5 വർഷത്തോളമായി സിനിമയിലും നാടകത്തിലും ഒക്കെ തിളങ്ങി നിന്നിട്ടുള്ള ഒരു താരമാണ് കനകലത. അമ്മ വേഷങ്ങളിലൂടെയാണ് സിനിമയിൽ താരം ശ്രദ്ധ നേടിയിട്ടുള്ളത്. 

അതോടൊപ്പം തന്നെ വില്ലത്തി കഥാപാത്രങ്ങളിലും ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ വളരെയധികം വേദനകൾ നിറഞ്ഞ തന്റെ ജീവിതത്തെക്കുറിച്ചാണ് കനകലത തുറന്ന് സംസാരിക്കുന്നത്. സിനിമയെക്കാൾ വലിയ ഒരു അതിജീവന കഥ ആണ് കനകലതയ്ക്ക് പറയാനുള്ളത്. മനോരമ ഓണ്ലൈന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് താരം വിശദീകരിച്ചത്. അമേച്ചർ നാടകങ്ങളിലൂടെയാണ് തുടക്കം എന്നാണ് താരം പറയുന്നത്. അച്ഛന്റെ വിയോഗത്തിന് ശേഷം അമ്മയും അമ്മാവനും ഒക്കെ ഒരുപാട് ബുദ്ധിമുട്ടിയാണ് തങ്ങൾ മക്കളെ വളർത്തിയിരുന്നത്. അഞ്ചു മക്കളായിരുന്നു.. ദാരിദ്ര്യവും കഷ്ടപ്പാടും ആയിരുന്നു ജീവിതത്തിൽ നിറയെ. വാടക വീടുകളിൽ നിന്നും വാടക വീടുകളിലേക്കുള്ള പലായനം ആയിരുന്നു ജീവിതത്തിൽ കണ്ടിരുന്നത്.




പ്രൊഫഷണൽ നാടകങ്ങളുടെ ഭാഗമായതോടെ അഭിനയം തന്നെ ജീവിതമാർഗ്ഗം എന്ന് ഉറപ്പിക്കുകയായിരുന്നു ചെയ്തത്. പിന്നീട് ദൂരദർശനിൽ ഒരു പൂ വിരിയുന്നു എന്ന സീരിയൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. അതുവഴിയാണ് മിനിസ്ക്രീനിലേക്ക് എത്തപ്പെടുന്നത്. അതുകണ്ട് ഉണർത്തുപാട്ട് എന്നൊരു സിനിമയിലേക്ക് വിളിച്ചു. ആ സിനിമയിൽ അഭിനയിച്ചിരുന്നുവെങ്കിലും അത് റിലീസ് ആയിരുന്നില്ല..ആ സമയത്ത് താൻ വിവാഹിതയാവുകയും ചെയ്തു. എന്നാൽ ദാമ്പത്യ ജീവിതം അധികകാലം നീണ്ടുനിന്നില്ല. ഞങ്ങൾ വേർപിരിഞ്ഞു. ജീവിതത്തിൽ ഒറ്റപ്പെടൽ തോന്നിത്തുടങ്ങിയപ്പോൾ ചേട്ടന്റെ മൂന്ന് മക്കളെ സ്വന്തം മക്കളായി ദത്തെടുത്ത് വളർത്താൻ തുടങ്ങി. അവരിലൂടെ വീണ്ടും ഒരു കുടുംബം കൂടി ജനിച്ചു. അഭിനയത്തിലൂടെ കഷ്ടപ്പെട്ട് ഞാൻ അവരെ വളർത്തി. രണ്ടു പെൺമക്കളെ നല്ല രീതിയിൽ വിവാഹം കഴിച്ച് അയച്ചു.




മകനും അവന്റെ കുടുംബവുമാണ് ഇപ്പോൾ എന്നോടൊപ്പം ഉള്ളത്. സ്വന്തമായി ഒരു വീട് എന്നതായിരുന്നു എന്റെ എല്ലാ കാലത്തെയും സ്വപ്നം. അങ്ങനെ ഒൻപത് വർഷങ്ങൾക്ക് മുൻപ് മലയിൻകീഴിൽ മൂന്നര സെന്റ് സ്ഥലം ഞാൻ വാങ്ങി കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യവുമായി വീടുപണി തുടങ്ങി. അവസാനം പണി പൂർത്തിയാക്കാൻ മൂന്ന് ലക്ഷം രൂപ കൂടി ലഭിക്കേണ്ട സന്ദർഭം എത്തി. ഈ അവസ്ഥ കണ്ടു എന്നെ സഹായിച്ചത് കലാഭവൻ മണിയും ഇന്ദ്രൻസും ആയിരുന്നു. എന്നും ആ സ്മരണ എന്റെ ജീവിതത്തിൽ അവരോട് ഉണ്ടാകും എന്നും നടി പറയുന്നുണ്ട്. കഴിഞ്ഞ 38 വർഷം കൊണ്ടു 360 സിനിമകളിൽ താൻ അഭിനയിച്ചിട്ടുമുണ്ട്. അതിൽ 30 തമിഴ് സിനിമകളും ഉണ്ട്.

അച്ഛൻ മരിച്ചതോടെ കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടി വന്നു , പട്ടിണിയും ദാരിദ്രവും കൂട്ടിനെത്തിയപ്പോൾ അഭിനയത്തിലേക്കെത്തുകയായിരുന്നു .നാടകങ്ങളിലൂടെയായിരുന്നു തുടക്കം പിന്നീട് സിനിമയിലും സീരിയലിലും സജീവമായി , ഷക്കീല ചിത്രങ്ങളിൽ പോലും മടിയില്ലാതെ അഭിനയിച്ച താരം 500 ൽ അധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് . സിനിമകൾ ലഭിക്കുന്നത് കൊണ്ടാണ് മിനിസ്ക്രീനിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നത്. കൊറോണ എല്ലാ ആർട്ടിസ്റ്റുകളെയും തളർത്തിക്കളഞ്ഞു. എട്ടുമാസം ആണ് പണിയില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വരുന്നത്. കഴിഞ്ഞ മാസം മുതലാണ് വീണ്ടും സിനിമ ചിത്രീകരണം ആരംഭിച്ചത്. പല ആർട്ടിസ്റ്റുകൾക്ക് കൊറോണ നൽകിയത് വലിയൊരു പ്രഹരമായിരുന്നു എന്നും കനകലത പറയുന്നുണ്ട്.

Post a Comment

0 Comments