മലയാള സിനിമയിലെ വല്ലാത്തൊരു വേർപാട് തന്നെ ആയിരുന്നു മഹാനടൻ നെടുമുടി വേണുവിന്റെ വിയോഗം.
കേശവൻ വേണുഗോപാൽ എന്ന നെടുമുടി വേണു മലയാളത്തിൽ അഞ്ഞൂറിൽ അധികം സിനിമകളിൽ അഭിനയിക്കുകയും ഗാനങ്ങൾ ആലപിക്കുകയും അതുപോലെ സംവിധാനം തിരക്കഥ എന്നിവയൊക്കെ ചെയ്തയാൾ കൂടിയാണ്.
മലയാളത്തിൽ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി കണക്കുന്ന ആൾ ആണെങ്കിൽ പോലും ഒരു വട്ടം പോലും മികച്ച നടനുള്ള ദേശിയ അവാർഡ് നെടുമുടി വേണുവിന് ലഭിച്ചട്ടില്ല.
2021 ഒക്ടോബർ 11 ന് തന്റെ എഴുപത്തിമൂന്നാം വയസിൽ നെടുമുടി വേണു ഈ ലോകത്തിൽ നിന്നും യാത്രയായപ്പോൾ മലയാളത്തിലെ മഹാന്മാരായ മോഹൻലാലും മമ്മൂട്ടിയും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ നേരിട്ടെത്തി.
എന്നാൽ മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങൾക്കും ഒപ്പം അഭിനയിച്ച നെടുമുടി വേണുവിനെ അവസാനമായി ഒന്നുകാണാൻ യുവതാരങ്ങൾ ആരും തന്നെ എത്തിയില്ല. അത് അദ്ദേഹത്തിനോട് കാണിച്ച അനാദരവ് തന്നെയാണ് എന്നുള്ള വിമർശനം ആണ് മണിയൻപിള്ള രാജു പറയുന്നത്.
ഇന്നത്തെ യുവ തലമുറയിൽ കിട്ടേണ്ട ഒരു ആദരവ് നെടുമുടി വേണുവിന് കിട്ടിയില്ല എന്ന് തോന്നുണ്ടോ..??
യുവ തലമുറയിൽ നിന്നുള്ള പാർട്ടിസിപ്പേഷൻ ഒക്കെ വളരെ കുറവ് ആയിരുന്നു. മരിച്ചപ്പോൾ ഒന്നും ആരും വന്നില്ല. പ്രേം നാസിർ മരിച്ചപ്പോൾ മോഹൻലാലും മമ്മൂട്ടിയും ഒക്കെ ചേർന്നാണ് അദ്ദേഹത്തിന്റെ ശവമഞ്ചം ചുമന്നത്. ഇത് ആരും വന്നില്ല. വളരെ കുറച്ചു ആളുകൾ ആണ് വന്നുള്ളൂ..
എന്നാൽ വേണു അവരോടെക്കെ വലിയ സൗഹൃദം സൂക്ഷിച്ച ആൾ ആണ്. ഇപ്പോഴത്തെ ബന്ധം പഴയ പോലെയല്ല. നേരത്തെ നമ്മൾ ഒരു ഷോട്ട് കഴിഞ്ഞുവന്നാൽ ചിരിയും കോമഡിയും ഒക്കെയാണ്. എന്നാൽ ഇപ്പോൾ ഷോട്ട് കഴിഞ്ഞാൽ കാരവനിലേക്ക് പോകും. അവർ അവരുടെ മാത്രം ലോകത്തിലാണ്.
അവർക്ക് താഴെക്കിടയിൽ ഉള്ളവരുമായിട്ടോ മറ്റുള്ളവരുമായിട്ടോ ഒന്നും വലിയ ബന്ധം കാണില്ല. നമുക്കൊക്കെ വലിയ ബന്ധം ആണ് വേണു ആയിട്ട്. ഞാനും വേണുവും ആയി പത്തെൺപത് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1975 മുതൽ ഉള്ള സൗഹൃദമാണ്. അദ്ദേഹത്തിന്റെ പേര് ശശികുമാർ എന്നാണ് എന്റെ പേര് സുധീർ കുമാർ എന്നാണല്ലോ.
വേണു വീട്ടിൽ വിളിക്കുന്ന പേരാണ് എന്നെ രാജു എന്ന് വിളിക്കുന്നത് പോലെയാണ്. ഞാൻ ദുബായിയിൽ നിന്നും രാവിലെ വന്നപ്പോൾ നാലുമണി അഞ്ചു മണിയായി. എന്നാൽ രാവിലെ ആറരയായപ്പോൾ നെടുമുടി വേണുവിന്റെ ഫോൺ. ഭാര്യ ആണ് എടുക്കുന്നത് ഇന്ദിരേ രാജുകുട്ടൻ ഉണ്ടോ.. ഉറങ്ങുകയാണ്.
0 Comments