“എന്നെ കിട്ടാൻ നീ ഭാഗ്യം ചെയ്യണം” , പുതിയ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് മൗനരാഗത്തിലെ കല്യാണി , സൂപ്പർ ജോഡികൾ എന്ന് ആശംസകളുമായി ആരാധകർ


 പ്രേക്ഷകരുടെ വലിയ സ്വീകാര്യത നേടിയ പരമ്പരയാണ് മൗനരാഗം. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഇത്. കിരൺ കല്യാണി കോമ്പോ ആണ് സീരിയലിൽ ഉടനീളം കാണാൻ കഴിയുന്നത്.

 വളരെ ചെറിയ നിമിഷത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ മനം കവർന്ന കഥാപാത്രങ്ങളാണ് കിരണും കല്യാണിയും. ഈ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. കിരണിന്റെയും കല്യാണിയുടെയും വിവാഹമായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. പ്രേക്ഷകരുടെ കാത്തിരിപ്പിനു വിരാമമിട്ട് കിരണിന്റെയും കല്യാണിയുടെയും വിവാഹം ഗംഭീരമായി തന്നെ നടന്നു. കല്യാണിയുടെയും കിരണിന്റെയും വിവാഹം കഴിഞ്ഞതോടെ സോഷ്യൽ മീഡിയയിലൂടെ പരമ്പരയിലെ താരങ്ങൾ ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരുന്നു. നിമിഷ നേരത്തിനുള്ളിലാണ് കിരൺ കല്യാണി വിവാഹം വൈറൽ ആയി മാറിയത്. മൗനരാഗം സീരിയൽ ഒരു തെലുങ്ക് പരമ്പരയുടെ മലയാളം പതിപ്പാണ്. മൗനരാഗം എന്നുതന്നെയാണ് പരമ്പരയുടെ പേരായി വരുന്നത്.




 


ഊമയായ ഒരു പാവം പെൺകുട്ടിയാണ് കല്യാണി. ഊമയായ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന വേദനിപ്പിക്കുന്ന ചില അനുഭവങ്ങളെ കുറിച്ച് ആണ് മൗനരാഗത്തിൽ അവതരിപ്പിക്കുന്നത്. കിരണാകട്ടെ വലിയ വീട്ടിലെ ഒരു പയ്യനും. ഇവരുടെ പ്രണയ നിമിഷങ്ങളാണ് സീരിയലിനു ജീവൻ നൽകുന്നത്. ഈ രണ്ടു കഥാപാത്രങ്ങളുടെയും ഒത്തുചേരലായിരുന്നു സീരിയലിന്റെ വിജയം. തമിഴ് താരമായ നലീഫാണ് കിരണായി അഭിനയിക്കുന്നത്. കല്യാണിയായി തമിഴ് താരം ഐശ്വര്യ ആണ് അഭിനയിക്കുന്നത്. പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന സീരിയൽ ആണ് ‘മൗനരാഗം’. പ്രദീപ് പണിക്കരാണ് ഐശ്വര്യ എന്ന താരത്തെ ആദ്യമായി മലയാളത്തിൽ കൊണ്ടുവന്നത്.




 


തമിഴ് പരമ്പരകളിലും ഐശ്വര്യ സജീവമാണ്. കുലദൈവം’ എന്ന പരമ്പരയിൽക്കൂടിയാണ് താരം അഭിനയ രംഗത്തു കാലെടുത്തു വെച്ചത്. കല്യാണവീട്, സുമംഗലി തുടങ്ങിയ പരമ്പരകളിൽ പിന്നീട് അഭിനയിച്ചു. മലയാളത്തിൽ മൗനരാഗം സീരിയൽ ഐശ്വര്യ മലയാളികളുടെ ഇഷ്ടതാരമായി മാറാൻ കാരണമായി. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരങ്ങളാണ് ഇരുവരും. ഇവരുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യ പങ്കുവെച്ച ഒരു ചിത്രവും ക്യാപ്ഷനുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഐശ്വര്യയും കല്യാണിയും നല്ല സുഹൃത്തുക്കളാണ്. രണ്ടു പേരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും താരങ്ങൾ വൈറൽ ആക്കാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യ കിരണിന്റെ കൂടെയുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നു. അതിന് താരം കൊടുത്ത ക്യാപ്ഷൻ ആണ് രസകരം.

നമ്മളെ മനസ്സിലാക്കുന്ന ഒരു പെണ്‍സുഹൃത്ത് ഒരു ആണിന്റെ കൂടെ ഉണ്ടെങ്കില്‍ അവൻ ശരിയ്ക്കും ഭാഗ്യവാനാണ്. നലീഫ്, എന്നെ കിട്ടാന്‍ നീ നല്ല കാര്യം എന്തോ ചെയ്തിരിയ്ക്കണം- താരം കുറിച്ചു.ചിത്രങ്ങൾക്ക് താഴെ നിരവധി കമ്മെന്റുകളുമായി ആരാധകർ എത്തി. ഇവരുടെ സുഹൃത്ത് ബന്ധം എത്രത്തോളം വലുതാണ് എന്നൊക്കെയാണ് ആരാധകർ പറയുന്നത്.

Post a Comment

0 Comments