പുതിയ സന്തോഷ നിമിഷം ആരാധകരുമായി പങ്കുവെച്ച് പ്രേഷകരുടെ പ്രിയ നടി മീര ജാസ്മിൻ , ചിത്രങ്ങൾ വൈറലാകുന്നു


 മലയാളി പ്രേക്ഷകർ ഒരു കാലത്ത് ഏറെ ഇഷ്ടപെട്ടിരുന്ന ഒരു സിനിമയുണ്ടായിരുന്നു- ‘അച്ചുവിന്റെ അമ്മ’. മലയാളികൾക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റില്ല ഈ സിനിമ. 

അതിലെ അച്ചുവിനെയും അമ്മയെയും ഇരുകൈയും നീട്ടി സ്വീകരിച്ചവരാണ് പ്രേക്ഷകർ. അച്ചുവും ഇജോയും എത്ര പെട്ടെന്നാണ് പ്രേക്ഷക മനസ് കീഴടക്കിയത്. അച്ചുവിന്റെ അമ്മയായി എത്തിയത് ഉർവശി ആയിരുന്നു. അച്ചുവായി മീര ജാസ്മിൻ എത്തിയപ്പോൾ അഡ്വക്കേറ്റ് ജോൺ എന്ന ഇജോ ആയി എത്തിയത് നരൻ ആയിരുന്നു. മീര ജാസ്മിനും നരനും ഈ സിനിമയിലൂടെ സൂപ്പർ താരങ്ങളായി മാറുകയായിരുന്നു. ഒരു അമ്മയുടെയും മകളുടെയും കഥ പറയുന്ന സിനിമയാണ് അച്ചുവിന്റെ അമ്മ. അച്ചുവിന്റെ കുസൃതികളും കൊഞ്ചലുകളും എല്ലാം സിനിമയുടെ അടിത്തറ ആയിരുന്നു. സന്തുഷ്ടമായ അവരുടെ ജീവിതത്തിൽ കടന്നു വരുന്ന ചില സംഭവ വികസങ്ങളാണ് സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്നത്. അച്ചുവും ഇജോയും ഒന്നിക്കുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.




സന്തോഷവും സങ്കടങ്ങളും ഇടകലർന്ന സിനിമയാണ് അച്ചുവിന്റെ അമ്മ. അച്ചുവിന് ഇജോയെ കിട്ടിയെങ്കിലും വളരെയേറെ വൈകാരിക നിമിഷങ്ങളിൽ ആണ് സിനിമ അവസാനിക്കുന്നതും. സിനിമയിലെ ഗാനങ്ങളും ഹിറ്റ് ആയിരുന്നു. ഉർവശിയോടൊപ്പം നരനും മീര ജാസ്മിനും തകർത്തഭിനയിക്കുകയായിരുന്നു. ഈ സിനിമ പുറത്തിറങ്ങിയത്തോടു കൂടി മീര ജാസ്മിനും നരനും പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറി. കുസൃതിത്തരവും സൗഹൃദവും നിറഞ്ഞ ജോഡികളാണ് ഈ താരങ്ങൾ. അച്ചുവിന്റെ അമ്മയ്ക്ക് പുറമെ മിന്നാമിന്നി കൂട്ടം, ഒരേ കടൽ തുടങ്ങിയ സിനിമകളിലും ഈ താര ജോടികൾ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. മിന്നാമിന്നി കൂട്ടത്തിലെ ഈ പ്രണയ ജോഡികളെയും ആരാധകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. മീര ജാസ്മിൻ കുറച്ചു സിനിമകളിൽ അഭിനയിച്ചതിനു ശേഷം ചെറിയൊരു ഇടവേള എടുത്തിരുന്നു. എങ്കിലും പിന്നീട് സിനിമയിലേക്ക് തിരിച്ചു വന്നു.




എന്നാൽ വീണ്ടും ഇടവേളയിലേക്ക് തന്നെ താരം തിരിച്ചു പോയി. അങ്ങനെ സിനിമകളിൽ മിന്നി മറയുന്ന ഒരു താരമാണ് മീര ജാസ്മിൻ. ഇപ്പോഴിതാ ആറു വർഷത്തിന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിലൂടെ താരം വീണ്ടും തിരിച്ചു വരികയാണ്. അന്ന് അച്ചുവിന്റെ അമ്മയിൽ ഒന്നിച്ചത് പോലെ കുറെ കാലങ്ങൾക്ക് ശേഷം മീരയും നരനും ഒരുമിച്ചു നിൽക്കുന്നതാണ് ഇപ്പോൾ ആരാധകർ കാണുന്നത്. നീണ്ട കാലങ്ങൾക്ക് ശേഷം ഈ പ്രണയ ജോഡികൾ കണ്ടുമുട്ടി. ഇവരുടെ കൂടികാഴ്ച്ച കണ്ടുള്ള സന്തോഷത്തിലാണ് താരങ്ങളും ആരാധകരും. നരനുമായുള്ള വീണ്ടുമൊരു കൂടി കാഴ്ച്ച മീരയ്ക്ക് വളരെയേറെ സന്തോഷമാണ് സമ്മാനിച്ചത്. നരനുമായുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചാണ് മീര ജാസ്മിൻ സന്തോഷം പ്രകടിപ്പിച്ചത്.




അവർ ഒന്നിച്ചുള്ള സെൽഫിയും വളരെ ക്ലോസ് ആയിട്ട് നിൽക്കുന്ന ചിത്രങ്ങളും ആയിരുന്നു താരം പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഈ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറൽ ആയത്. വീണ്ടുമൊരു കൂടിക്കാഴ്ച്ച ഇത് ഏറ്റവും സന്തോഷമുള്ള നിമിഷമാണ്. ഊഷ്മളതയും ആർദ്രതയും പ്രകാശവും കൊണ്ട് നിറയുകയാണ് ഈ നിമിഷം. പ്രിയപ്പെട്ട നരൻ, ഞങ്ങളൊന്നിച്ചുള്ള ആ അമൂല്യമായ ഓർമ്മകൾ വീണ്ടും പുനർജനിപ്പിച്ചതിനു നിനക്ക് നന്ദി. നിനക്ക് ഏറ്റവും മികച്ചത് വരാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന് നിങ്ങൾ അർഹനാണ്- താരം ചിത്രങ്ങളോടൊപ്പം കുറിച്ചു.

Post a Comment

0 Comments