കൂട്ടുകാരൻ കല്യാണം നടക്കില്ല എന്നപരാതി പറഞ്ഞു അനാഥാലയത്തിൽ നിന്നും പെണ്ണ് നോക്കിയാലോ എന്ന ചോദ്യം


 അവധി ദിനമായിരുന്നു കിട്ടിയ അവസരത്തിൽ ഞാൻ കുറച്ചു കൂട്ടുകാരെ ഒക്കെ ഫോൺ വിളിച്ച് അവരുടെ സുഖവിവരങ്ങളും കുടുംബ വിശേഷങ്ങളും തിരക്കി. അങ്ങനെ ഫോൺ വിളി ഒരു കുട്ടുകാരനിൽ എത്തി.

ഫോൺ എടുത്ത മുതൽ അവന് അവന്റെ കല്യാണം നടക്കുന്നില്ല എന്ന പരാതി മാത്രം. പ്രായം 35 വയസ് കഴിഞ്ഞു. അവന്റെ സംസാരത്തിൽ തനിക്ക് പെണ്ണ് കിട്ടുമോ എന്ന അധിയുണ്ട് എന്നു വ്യക്തം. പെണ്കുട്ടിയെ ഇഷ്ട്ടം ആകുമ്പോൾ ജാതകം ചേരില്ല. ജാതകം ചേരുമ്പോൾ പെണ്കുട്ടിക്ക് ഇവനെ ഇഷ്ട്ടം ആകില്ല. രണ്ടു പേർക്കും ഇഷ്ടം ആകുമ്പോൾ വീട്ടുകർക്ക് ഇഷ്ട്ടം ആകില്ല. ഇതാണ് അവന്റെ സീൻ ജീവിതത്തിൽ കല്യാണം കഴിക്കാൻ യോഗം ഇല്ല എന്ന രീതിയിൽ ആണ് അവന്റെ സംസാരം. സംസാരത്തിനിടയിൽ അളിയാ ഞാൻ അനാഥാലയത്തിൽ നിന്നും പെണ്ണ് നോക്കിയാലോ?വളരെ നല്ലത് ഞാൻ പറഞ്ഞു.ഞാൻ ഇടക്ക് ഒന്നു വീട്ടിൽ സൂചിപ്പിച്ചു അവർക്കും പാതി സമ്മതം ആണ്.അതാകുമ്പോൾ പെണ്കുട്ടി നമ്മുടെ ചൊല്പടിക്ക് നിൽക്കും. ഞാനും എൻ്റെ കുടുംബവും നിനക്കു ഒരു ജീവിതം തരുന്നു. സ്മരണ വേണം ലെവൽ കാര്യങ്ങൾ കൊണ്ടു പോകുകയും ചെയ്യാം.


ഞാൻ ഒന്നു ചിരിച്ചു അളിയാ കാലം മാറി എന്നു നീ ഓർക്കണം. അനാഥാലയത്തിൽ ആയിരുന്നാലും ഏതേലും വീട്ടിൽ നിന്ന് ആയിരുന്നാലും ആ വളർന്നു വരുന്ന പെണ്കുട്ടി എന്നത് മനുഷ്യജന്മങ്ങൾ തന്നെ ആണ്. മജ്ജയും മാംസവും ഉള്ള പച്ചയായ മനുഷ്യർ. അവർക്കും ആശയും ആഗ്രഹങ്ങളും ഉണ്ടാകും. അതൊക്കെ ബഹുമാനിച്ചാൽ മാത്രമേ കുടുംബ ജീവിതം നേരെ പോകു. ഇതൊന്നും മനസിലാകാതെ നി കല്യാണം കഴിക്കാൻ നിൽക്കരുത് അഥവാ കല്യാണം കഴിച്ചാലും നി പെട്ടുപോകും.സോ ബി കെയർ ഫുൾ വിത്ത് യുവർ ഐഡിയ ഇത്രയും പറഞ്ഞു ഞാൻ ഫോൺ ഡിസ്കണക്ട് ചെയ്തു.അതിനു ശേഷം വാട്‌സ്ആപ്പിൽ തുരുതുരെ അവന്റെ സോറി മെസ്സേജുകൾ വരുന്നുണ്ട്.അനാഥ ആശ്രമത്തിൽ വളർന്ന പങ്കാളി മതി എന്നൊക്കേ തീരുമാനം എടുക്കുന്ന 80 ശതമാനം ആളുകളും നാട്ടുകാരെ കാണിക്കാനും വീട്ടിൽ അടങ്ങി ഒതുങ്ങി നിന്നോളും എന്ന ഒരു കണക്ക് കൂട്ടലിലും ആണ് വളരെ ഇടുങ്ങിയ ചിന്താഗതി എന്നു മാത്രമേ എനിക്ക് പറയാൻ ഉള്ളു. മനുഷ്യ ജന്മങ്ങളെ പരസ്പ്പരം ബഹുമാനിക്കാൻ പഠിച്ചാൽ തന്നെ പാതി കാര്യങ്ങൾ ശെരി ആയി എന്നാണ്.


നമ്മുടെ ചിന്തകൾ അങ്ങനെ ആണ് ഏതു നിമിഷവും എന്താണ് നമ്മൾ ചിന്തിക്കുക എന്ന് അറിയുവാൻ പറ്റില്ല.നമ്മൾ എന്തോ മഹത്തരമായ കാര്യം ചെയിതു എന്നാണ് നമ്മുടെ ഭാഗത്.പക്ഷെ അവരുടെ ഭാഗത്തു നിന്നും ചിന്തിക്കുബോൾ അവരെ ചതിക്കുന്നതിന്‌ തുല്യമാണ്.ജനിച്ചത് മുതൽ ഒറ്റക്കവുന്നത് അത്ര സുഖമുള്ള കാര്യമല്ല അനാഥ പെൺകുട്ടിയെ കല്യാണം കഴിക്കുന്നതിലൂടെ അവൾക്ക് ഒരു കുടുംബമാണ് ലഭിക്കുന്നത്.അവരുടെ സ്നേഹം കരുതൽ ഒകെ ലഭിക്കുമ്പോൾ നിങ്ങൾ ആഗ്രഹിച്ചതിലും മുകളിൽ ഉള്ള സ്നേഹമാണ് ലഭിക്കുക.അതിനു പകരം എങ്ങനെകിലും ഒരു കല്യാണം കഴിച്ചു കിട്ടിയിട്ട് പിന്നെ നമ്മുടെ തനി സ്വഭാവം പുറത് എടുക്കാൻ ശ്രമിക്കരുത്.പോസ്റ്റ് എഴുതിയപോലെ അങ്ങനെ ഉള്ളവർ ഒരിക്കലും കല്യാണം കഴിക്കാൻ നിൽക്കരുത്.ഒരുപാട് സ്നേഹവും കരുതലും കൊടുവാൻ കഴിവുള്ള ആൺകുട്ടികൾ ഇപ്പോഴും ഉള്ള ലോകമാണ് ഇത്.

പോസ്റ്റ് കടപ്പാട് -അനീഷ് ഓമന രവീദ്രൻ

Post a Comment

0 Comments